Image

സിനിമാ സെറ്റുകളില്‍ ക്രിസ്മസ് വലിയ ആഘോഷമാകാറില്ല; ക്രിസ്മസ്,ഈസ്റ്റർ പാതിരാ കുര്‍ബാന ഒരിക്കലും മുടക്കാറില്ല: ലാല്‍ ജോസ്

Published on 21 December, 2020
സിനിമാ സെറ്റുകളില്‍ ക്രിസ്മസ് വലിയ ആഘോഷമാകാറില്ല; ക്രിസ്മസ്,ഈസ്റ്റർ  പാതിരാ കുര്‍ബാന ഒരിക്കലും മുടക്കാറില്ല: ലാല്‍ ജോസ്

നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ലാല്‍ ജോസ്, സിനിമ സെറ്റില്‍ ക്രിസ്മസ് ആഘോഷം വളരെ അപൂര്‍വ്വമാണെന്ന് തുറന്ന് പറയുന്നു.  ഇത്തവണത്തെ ക്രിസ്മസ് അടുത്തെത്തുമ്ബോള്‍  പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ലാല്‍ ജോസ്. 


ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ മുന്‍കാല സിനിമകളുംആ ദിവസങ്ങളിലെ ക്രിസ്മസ് അനുഭവവും തുറന്ന് പറയുകയാണ്അദ്ദേഹം .


'ക്രിസ്മസിന് വലിയ ആഘോഷങ്ങളൊന്നും സിനിമാ സെറ്റുകളിലുണ്ടാവാറില്ല. ക്രിസ്ത്യാനിയായി ചിലപ്പോള്‍ ഞാന്‍ മാത്രമേ പല സെറ്റുകളിലും ഉണ്ടാവുകയൂള്ളൂ, സംവിധായകന്‍ ക്രിസ്ത്യാനിയല്ലേ എന്ന് കരുതി ഒരു കേക്ക് മുറിച്ചാലായി. 


ക്രിസ്മസിന് മുന്‍പുള്ള 25 നൊയമ്ബ് എല്ലാ വര്‍ഷവും എടുക്കാറുണ്ട്. ഷൂട്ടിംഗ് സമയത്ത് ഞാന്‍ സസ്യാഹാരിയാണ്. ഇതുവരെ ചെയ്ത 25 സിനിമകളിലും അത് പാലിച്ചിട്ടുണ്ട്. ആ സമയത്ത് ക്രിസ്മസ് വന്നാല്‍ അന്ന് മാത്രം മാംസാഹാരം കഴിക്കും. 


ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് ക്രിസ്മസ് വരുന്നതെങ്കില്‍ ഭാര്യ ലീന സെറ്റിലേക്ക് വരും. ഷൂട്ടിംഗ് തീര്‍ത്തു രാത്രി പള്ളിയില്‍ ക്രിസ്മസ് കുര്‍ബാന കൂടാന്‍ പോകും.


'ഒരു മറവത്തൂര്‍ കനവ്' എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ നടക്കുമ്ബോഴാണ് ക്രിസ്മസ് വരുന്നത്. അന്ന് അവിടെയുള്ള പള്ളിയിലെത്തി ഞാനും ലീനയും തമിഴ് കുര്‍ബാന കേട്ടു. 'മുല്ല' സിനിമയുടെ ചിത്രീകരണത്തിനിടെ പഴനിയിലെ പള്ളിയിലായിരുന്നു ആ വര്‍ഷത്തെ ക്രിസ്മസ് കുര്‍ബാന. ക്രിസ്മസിന്റെയും ഈസ്റ്ററിന്‍റെയും പാതിരാ കുര്‍ബാന കൂടല്‍ ഒരിക്കലും മുടക്കാറില്ല'. ലാല്‍ ജോസ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക