Image

മോഹന്‍ലാലിന്റെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം

Published on 21 December, 2020
മോഹന്‍ലാലിന്റെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം

മോഹന്‍ലാലിന്‍റെ മകള്‍ വിസ്മയ പരിശീലനത്തിലൂടെ 22 കിലോ ഭാരം കുറച്ച അനുഭവം പങ്കുവെച്ചത് വൈറലായിരുന്നു. തൊട്ടുപിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് വിസ്മയക്ക് നേരിടേണ്ടി വരുന്നത്. 


വിസ്മയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു കീഴിലും അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കു താഴെയുമാണ് അസഭ്യത നിറഞ്ഞ കമന്റുകള്‍ ഉയര്‍ന്നത്.


'അതിനു ഇവളൊക്കെ ഒരു പെണ്ണാണോ', 'പൈസ കൂടിപോയതിന്റെ അഹങ്കാരം', തുടങ്ങിയ ബോഡി
ഷെയ്മിങ് കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്. വിസ്മയയുടെ ഫിറ്റ്നസ് ട്രെയ്നര്‍ക്കുനേരെയും അസഭ്യമായ കമന്റുകള്‍ വരുന്നുണ്ട്. ഇത്തരം കമന്റുകള്‍ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.


കഴിഞ്ഞ ദിവസം വിസ്മയ 22 കിലോ ഭാരം കുറച്ചത്തിന്റെ വിശേഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തായ്‌ലാന്‍ഡിലെ ആയോധനകലയുടെ പരിശീലനത്തിലൂടെയാണ് വിസ്മയ ഭാരം കുറച്ചത്.


മുമ്ബ് പടികള്‍ കയറാനും മറ്റും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ വലുതായിരുന്നെന്നും ഇപ്പോള്‍ ഒരുപാട് സുഖം തോന്നുന്നുണ്ടെന്നും വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുഞ്ഞിരുന്നു. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും വിസ്മയ നന്ദി അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക