Image

വിട...സുഗതകുമാരി (ശങ്കര്‍ ഒറ്റപ്പാലം)

Published on 26 December, 2020
വിട...സുഗതകുമാരി (ശങ്കര്‍ ഒറ്റപ്പാലം)
സുഗതകുമാരി ടീച്ചര്‍ നമ്മളോടു വിടചൊല്ലി പിരിഞ്ഞിരിക്കുന്നു. പുഴകളും, കാടുകളുംഇന്നു സുഗതകുമാരിയെ ഓര്‍ത്തുകരയുന്നുണ്ടാകും. കാരണം ഇവകളെ അവര്‍ അത്രമേല്‍ കണ്ടുസ്‌നേഹിച്ചിരുന്നു. പ്രകൃതിയുടെ നിലനില്‍പ്പിനെ ഓര്‍ത്തു ആകുലപ്പെടുകയും, അതിനു വേണ്ടി എന്നും പോരാടുകയുംചെയ്തിരുന്നു.

കാതലാണെന്നു ജനം കരുതുന്ന ഭാഗങ്ങളില്‍ പൂതല്‍ പിടിച്ചു പൊടി പാറുന്ന അവസ്ഥയിലുളളകവിതകളുംചിലര്‍മലയാളക്കരയില്‍കവച്ചുകണ്ടിട്ടുണ്ട്. അങ്ങിനെ ഒസാമ ബിന്‍ലാദിനെ വാഴ്ത്തുന്ന കവിതയുമൊക്കെ കണ്ട് ജനം അന്തംവിട്ടിട്ടുണ്ട്. അന്തം പോയവരെന്തുംചെയ്യും! കുണ്ഠിതമരുത് പൊറുക്കുകവേണം. സാധുജനങ്ങള്‍ക്കിതിലപ്പുറമൊന്നുംചെയ്‌വാനില്ല.
വിചാരത്തെ വികാരമായും, ആശയത്തെ അനുഭൂതിയായും, പരിവര്‍ത്തിപ്പിക്കുന്ന മായാജാലംസുഗതകുമാരികവിതകളില്‍കാണാം.

എഞ്ചിനീയറിംഗ്‌മേഖലയില്‍ടീച്ചര്‍ക്ക്അത്ര അവഗാഹമില്ലെന്ന്കരുതുന്നു. അതുകൊണ്ടുതന്നെ കമ്പിയില്ലാത്ത മേല്‍പ്പാലങ്ങളെ പറ്റിയും, പൊടിഞ്ഞുപോകുന്ന കോണ്‍ക്രീറ്റു നിര്‍മ്മാണത്തെ പറ്റിയൊന്നുംഎതിര്‍ത്ത്എഴുതികണ്ടില്ല. ആ ദൗത്യങ്ങളെല്ലാം തൃത്താലക്കാരന്‍ ശ്രീധരന്‍ മാഷ്ഏറ്റെടുത്തു. കക്ഷിക്കാണ്‌യോഗം.കവിതയിലല്ല …കര്‍മ്മമണ്ഡലം സത്യം..അതാണ്മാഷ്‌ടെവഴി.
കേരളത്തിന്റെ പ്രശസ്തകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ വേര്‍പ്പാടിന്റെവ്യഥ ഇനിയുംകേരളക്കരയെവിട്ടുപിരിഞ്ഞിട്ടില്ല.

അപ്പോഴാണ്എല്ലാവരെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ട് സുഗതകുമാരിടീച്ചറുംകാലയവനികക്കുള്ളില്‍ മറയുന്നത്. അങ്ങിനെ സാഹിത്യലോകത്ത്ഏറെ നഷ്ടങ്ങള്‍സൃഷ്ടിച്ചുകൊണ്ടാണ് ഈ വര്‍ഷംഡിസംബര്‍മാസംകടന്നുപോകുന്നത്.

കവിത മനുഷ്യദു:ഖങ്ങള്‍ക്കുമരുന്നായും, പ്രകൃതിക്ക്‌കൈത്താങ്ങായും അനീതിക്കെതിരെആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ്ഇപ്പോള്‍വിടവാങ്ങിയത്. തന്റെ നിലപാടുകളില്‍എക്കാലത്തും നേരിന്റെവഴിയില്‍ദൃഢനിശ്ചയത്തോടെതലയുയര്‍ത്തി നിന്ന്‌സമൂഹത്തില്‍ പെണ്‍കരുത്തിന്റെ പ്രതീകമായി നിലകൊണ്ടിട്ടളളസുഗതകുമാരിമലയാള മനസ്സുകളില്‍എക്കാലവും ഓര്‍മ്മിക്കപ്പെടും.
സ്വാതന്ത്ര്യസമരസേനാനിയുംഎഴുത്തുകാരനുമായിരുന്ന പരേതനായ ബോധേശ്വരന്റെയും തിരുവനന്തപുരംഗവ. വിമന്‍സ് കോളേജിലെസംസ്കൃതഅദ്ധ്യാപികയായിരുന്ന പരേതയായവി.കെ.കാര്‍ത്ത്യായനിയുടെയുംമകളായി 1934 ജനുവരി 22നാണ്‌സുഗതകുമാരിയുടെ ജനനം. കവിതയിലൂടെയും പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയുംസാമൂഹ്യ ഇടപെടലുകളിലൂടെകേരളത്തിന്റെ പൊതുമണ്ഡലത്തില്‍സജീവ സാന്നിദ്ധ്യമായിരുന്നു സുഗതകുമാരി. സൈലന്റ്‌വാലി പ്രക്ഷോഭംമുതല്‍അവസാനം സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെശക്തിയായിശബ്ദമുയര്‍ത്തിയിരുന്നുസുഗതകുമാരി.
1996ല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ആദ്യ അദ്ധ്യക്ഷയാകാനുളള നിയോഗവുംസുഗതകുമാരിക്ക്‌ലഭിച്ചിട്ടുണ്ട്.അഗതികള്‍ക്കുംഅശരണര്‍ക്കും നിരാലംബര്‍ക്കുംഎന്നുംഅവര്‍ഒരുതണല്‍മരമായി നിലകൊണ്ടു.പൊതുപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതയായിരുന്നെങ്കിലുംഏതെങ്കിലുംഒരുരാഷ്ട്രീയത്തിലേക്കുളള ക്ഷണം ആ മഹതിഎക്കാലവും നിരസിച്ചിരുന്നു. ആ മഹത്വംഏതെങ്കിലുംരാഷ്ട്രീയത്തിനു പണയംവെക്കാനുളളതായിരുന്നില്ല എന്നതുസ്പഷ്ടം. സുഗതകുമാരി എന്ന പേര്ഒരു പുതുമയല്ല. അത്എല്ലാ ജനമനസ്സുകളിലും നിറഞ്ഞുനില്പ്പുളളതുകൊണ്ട്അവരെ പറ്റിവിശാലമായഒരുഎഴുത്തിന്റെആവശ്യകതയില്ല.
സമഗ്ര സംഭാവനകള്‍ക്കു നല്‍കുന്ന എഴുത്തശ്ശന്‍ പുരസ്കാരം, സരസ്വതി സമ്മാന്‍ കേരള, കേരളസാഹിത്യഅക്കാദമി പുരസ്ക്കാരങ്ങള്‍, ആശാന്‍ പ്രൈസ്, ഓടക്കുഴല്‍ പുരസ്കാരം, വയലാര്‍അവാര്‍ഡ്, വള്ളത്തോള്‍അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജ്ജനം അവാര്‍ഡ്, പ്രകൃതിസംരക്ഷണയത്‌നങ്ങള്‍ക്കുളളകേന്ദ്ര സര്‍ക്കാരിന്റെആദ്യത്തെ “ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്”എന്നിങ്ങനെ എണ്ണമറ്റഅംഗീകാരങ്ങള്‍ നേടിയതിനു പുറമെ 2006ല്‍ രാജ്യം പത്മശ്രീ നല്കിആദരിച്ചു.

2020 ഡിസംബര്‍ 23ന് വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരം തൈക്കാട് വൈദ്യുതിശ്മശാനത്തിലെ അഗ്നിനാളങ്ങള്‍ ആ ധീരയായകവയിത്രിയുടെ ഭൗതികശരീരംഏറ്റുവാങ്ങി. പകരംതാമസിയാതെഅവരുടേതായഒരു പിടിചിതാഭസ്മം വന്‍ സാഗരത്തിലലിഞ്ഞുചേരും. പ്രകൃതിയെസ്‌നേഹിച്ച കവയിത്രിഅങ്ങിനെ വീണ്ടും പ്രകൃതിയില്‍അലിഞ്ഞുചേരുന്നു. അവരുടെകവിതകള്‍എന്നുംഅന്തരീക്ഷത്തില്‍അലയടിച്ചുകൊണ്ടിരിക്കും.
- പ്രിയകവയിത്രിക്ക് പ്രണാമം -

Shankar Ottapalam
ksnottapalam@gmail.com



Join WhatsApp News
RAJU THOMAS 2020-12-26 17:14:43
This is beautiful, and with no 'me', 'with her', etc. Thank you, ശങ്കർജീ! നല്ലൊരർച്ചന! നല്ലോരർച്ചന! അങ്ങനെ അവരും പോയി--സാധാരണരെപ്പോലെ 'അങ്ങിനെ' യല്ല എന്നതിൽ സാക്ഷരകേരളവും കേരളപ്രകൃതിയും ആ സാരസ്വതയെ നമിക്കുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക