Image

കേന്ദ്രസർക്കാർ പുനഃരധിവാസപദ്ധതികൾ പ്രഖ്യാപിയ്ക്കണം: നവയുഗം

Published on 26 December, 2020
കേന്ദ്രസർക്കാർ പുനഃരധിവാസപദ്ധതികൾ പ്രഖ്യാപിയ്ക്കണം: നവയുഗം
അൽകോബാർ: നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റിയുടെ 2021 മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു കോബാർ ഷമാലിയയിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഉത്‌ഘാടനം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ നിർവഹിച്ചു.

കോവിഡിന്റെ ദുരിതകാലത്തു പോലും,  നരേന്ദ്രമോദി നയിക്കുന്ന സംഘപരിവാർ സർക്കാർ, പുതിയ പുനരധിവാസപദ്ധതികൾ ഒന്നും പ്രഖ്യാപിയ്ക്കാതെ പ്രവാസികളെ പൂർണ്ണമായും അവഗണിയ്ക്കുന്ന നയം തുടരുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കോപ്പറേറ്റുകൾക്കും, മുതലാളിമാർക്കും, കുത്തകകൾക്കും, വാരിക്കോരി ഇളവുകളും വായ്പകളും നൽകുന്ന സർക്കാർ, കോവിഡ് കാരണം ജോലി നഷ്ടമായി ജീവിതം വഴിമുട്ടി നിൽക്കുന്ന ഇന്ത്യൻ പ്രവാസികളെ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങിൽ വെച്ച് നവയുഗം കോബാർ മേഖല പ്രസിഡണ്ട് ബിജു വർക്കി, ദെല്ല യൂണിറ്റിലെ പുതിയ മെമ്പർ സാബിത്തിന്റെ മെമ്പർഷിപ്പ്  ഫോം കൈപ്പറ്റി, മെമ്പർഷിപ്പ് വിതരണത്തിന്റെ ഔപചാരിക തുടക്കം  നിർവഹിച്ചു.

നവയുഗം കോബാർ മേഖല സെക്രെട്ടറി അരുൺ ചാത്തന്നൂർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സഹീർഷ, ബിനുകുഞ്ഞു, മേഖല കമ്മിറ്റി അംഗങ്ങളായ റിയാസ്, രചിൻ ചന്ദ്രൻ, മീനു അരുൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക