Image

വിത്ത് (കവിത: മിനി ഗോപിനാഥ്)

Published on 27 December, 2020
വിത്ത് (കവിത: മിനി ഗോപിനാഥ്)
ശവപുഷ്പങ്ങളെറിഞ്ഞവർ
എന്നെയോടിച്ചു
പേക്കൂത്തുകൾക്കവസാനമില്ല
എന്നോർമ്മിപ്പിച്ചുകൊണ്ട്.
പിൻ വാതിൽക്കൽക്കൂടിയെങ്കിലും
അവിടേയ്ക്കും വൈകാതെ
വരും പേപിടിച്ചവർ.
പൊരിവെയിലിലും മഴയത്തും
ഒരു മനസ്സായ് നടന്ന നമ്മൾ
മൗനം  കുടിച്ചിറക്കിയത്
ഉച്ച വെയിലിൽ തോരാത്ത
രാത്രി മഴയെന്നും അറിയുന്നു.
 ഏത്  കൂരിരുട്ടിലും
എനിക്ക് തുണയായ്  
മെലിഞ്ഞ  ആ കൈകൾ
നീണ്ടു വരുമെന്നും
പുണർന്നെന്നെ തലോടുമെന്നും,
മാറിലാ നിഷ്കളങ്കത
നനവ് പടർത്തുമെന്നും
അതിൽ മുളയിടാനൊരുങ്ങുന്നൊരു
കുഞ്ഞു വിത്തിൻ വേരുകൾ
എന്നിൽ ആഴ്ന്നിറങ്ങുന്നതും
 ഞാനറിയുന്നു.
ഒരിക്കലും തെറ്റിയിട്ടില്ലാത്ത
നമ്മുടെ ഹൃദയങ്ങളിലൂടെ.
Join WhatsApp News
Devan tharapil 2020-12-28 06:28:20
ദയവായി രചനയിൽ വായിക്കാനാവാത്ത വിധം പരസ്യം ഇട്ടാൽ ഞാൻ ഇവിടെ തെറിവിളിക്കും. വായനക്കാരന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ആയിരിക്കരുത് പരസ്യം...
Anil palliyil 2020-12-28 11:44:06
Beautiful.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക