Image

'ഒളിച്ചു... ഓടിയോടി ഒളിച്ചു....' കോണ്‍ഗ്രസ്സിന്റെ സ്ഥിതി ദയനീയം- കേന്ദ്രത്തിലും കേരളത്തിലും.... ( പാര്‍ശ്വവീക്ഷണം:രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 28 December, 2020
'ഒളിച്ചു... ഓടിയോടി ഒളിച്ചു....' കോണ്‍ഗ്രസ്സിന്റെ സ്ഥിതി ദയനീയം- കേന്ദ്രത്തിലും കേരളത്തിലും.... (  പാര്‍ശ്വവീക്ഷണം:രാജു മൈലപ്രാ)
ഈ രാഹുല്‍ മോന്റെ ഒരു കാര്യം.... കോണ്‍ഗ്രസ്സില്‍ എന്തെങ്കിലും കാര്യമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ മോനങ്ങു മുങ്ങും. വെളിപ്പെടുത്തുവാന്‍ പറ്റാത്ത, വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ട്, ഒരു സ്വകാര്യ സന്ദര്‍ശത്തിനായി വിദേശത്തേക്ക്.
എത്രയോ തവണ ഇത് ആവര്‍ത്തിച്ചിരിക്കുന്നു. ഇപ്പോഴിതാ. പാര്‍ട്ടിയുടെ 136-മത് സ്ഥാപകദിനാഘോഷങ്ങള്‍ നടക്കുന്ന വേളയിലും.

പെണ്ണുകെട്ടാത്ത ചെക്കനല്ലേ? എല്ലാം പച്ചക്ക് അങ്ങു ചോദിക്കാനൊക്കുമോ? 
'തിന്നുകയുമില്ല-തീറ്റിക്കുകയുമില്ല-' എന്നാണ് നെഹ്‌റു കുടുംബത്തിന്റെ ഒരു ലൈന്‍. സോണിയാജിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. പെണ്‍കൊച്ചാണെങ്കില്‍ കൊട്ടിഘോഷിച്ചതുപോലെ ക്ലച്ചു പിടിച്ചതുമില്ല. രാഹുല്‍ജിക്ക് 'വേണ്ടണം' എന്ന ചിന്താഗതിയാണ്.

കുറച്ചുതിരുത്തല്‍വാദികള്‍ രംഗപ്രവേശം ചെയ്തതായിരുന്നു. പ്രതീക്ഷയുടെ ഒരു നുറുങ്ങുവെട്ടം കണ്ടതായിരുന്നു. വിമതരെ ഒരു വിരുന്നിനു വിളിച്ച് സോണിയാജി അവരുടെ നാവടപ്പിച്ചു.

കേരളത്തിലെ തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടി- 'പൊട്ടിയില്ല' എന്നാണ് കണക്കുകള്‍ നിരത്തിവെച്ച് പ്രതിപക്ഷ നേതാവ് സമര്‍ത്ഥിക്കുന്നത്.
ഒരു ചെറിയ സംശയം- കോണ്‍ഗ്രസ് പാടേ പരാജയപ്പെട്ടിട്ടില്ലെങ്കില്‍, എങ്ങിനെയാണു ഈ കാണുന്ന കോര്‍പ്പറേഷനുകളും, മുനിസിപ്പാലിറ്റിയും, പഞ്ചായത്തുമെല്ലാം ഇടതുപക്ഷം ഭരിക്കുന്നത്?

തിരഞ്ഞെടുപ്പു കാലത്ത് നാട്ടിലുണ്ടായിരുന്നതുകൊണ്ട് സാധാരണക്കാരുടെ പള്‍സ് അറിയുവാന്‍ കഴിഞ്ഞു. അവര്‍ക്ക് സ്വപ്‌നയും, ശിവശങ്കറുമൊന്നും ഒരു വിഷയമേ അല്ലായിരുന്നു. ഇഷ്ടം പോലെ ഭക്ഷയധാന്യങ്ങളടങ്ങുന്ന ഭക്ഷണകിറ്റ്- മാസമാസം പെന്‍ഷന്‍, തൊഴിലുറപ്പു പദ്ധതി- സൗജന്യ ചികിത്സാ സംവിധാനം. ഇതൊക്കെയാണ് ജനങ്ങള്‍ക്കു വേണ്ടത്. അതാണു പിണറായി സര്‍ക്കാര്‍ നല്‍കിപ്പോരുന്നത്.
പിണറായി വിജയന്‍ വികസനങ്ങളെക്കുറിച്ച് ജനങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയപ്പോള്‍, കോണ്‍ഗ്രസ് സ്വര്‍ണ്ണത്തിന്റേയും, ഡോളറിന്റേയും, നോട്ടു വെളിപ്പിക്കലിന്റേയും പിന്നാലെ പോയി- 'ഹു കെയേഴ്‌സ്? എന്റെ നയാപൈസാ പോയില്ലല്ലോ!' ഇതാണു സാധാരണ ജനത്തിന്റെ മനോവികാരം.
കോണ്‍ഗ്രസ്സിനകത്തും പുറത്തും പെരുത്ത അടിയാണു.
'ഒരു മാന്‍കുട്ടിയെപ്പോലെ അവര്‍ എന്നെ വളഞ്ഞിട്ടു അക്രമിച്ചു. ഞാനെന്തു തെറ്റു ചെയ്തു. ടെല്‍ മീ- നിങ്ങളു പറ' ഇതു മുല്ലപ്പള്ളിയുടെ രോദനം.

താങ്കള്‍ ഒന്നും ചെയ്തില്ല എന്നതാണ് താങ്കള്‍ ചെയ്ത തെറ്റ്. ഇനി കോണ്‍ഗ്രസ് നേതൃസ്ഥാനത്ത്  ആളുശക്തിയുള്ള ഒരു നേതാവായി തുടരുവാന്‍ മുല്ലപ്പള്ളിക്ക് കഴിയില്ല. രാജി വച്ച് ഒഴിയുന്നതാണ് അഭികാമ്യം.

പാര്‍ലമെന്റില്‍ പോയി കുത്തിയിരുന്നതു കൊണ്ടു കാര്യമൊന്നുമില്ലായെന്ന് കേരളത്തിലെ എം.പി.മാര്‍ക്ക് അറിയാം. അവിടെ ഒടുക്കത്തെ ഹിന്ദിയും ഇംഗ്ലീഷും. പത്തുപൈസാ തടയുവാനുള്ള വകുപ്പും ഇല്ല. ഭരണം ബി.ജെ.പി.യുടെ കൈയിലാണല്ലോ. കോണ്‍ഗ്രസിനാണെങ്കില്‍ 'നയാപൈസയില്ല- കൈയില്‍ നയാപൈസയില്ല-' എന്ന ഗതികേടിലാണ്.

അതുകൊണ്ട് എം.പി.മാര്‍ കൂട്ടത്തോടെ രാജിവെച്ച്, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കേരളത്തിലേക്കു മടങ്ങുന്നു.

കേന്ദ്രത്തിലും, കേരളത്തിലും ശക്തമായ ഒരു നേതൃനിര- സമവായത്തിലൂടെയല്ലാതെ- തെരഞ്ഞെടുപ്പിലൂടെ വന്നെങ്കിലേ, ഒരു പ്രബലമായ പ്രതിപക്ഷമായിട്ടെങ്കിലും പ്രവര്‍ത്തിക്കുവാന്‍ കഴിയുകയുള്ളൂ.

നമ്മുടെ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ(എല്ലാ ഗ്രൂപ്പും) പ്രവര്‍ത്തനങ്ങള്‍ വെറും സ്വീകരണച്ചടങ്ങുകളിലൊതുക്കാതെ, പാര്‍ട്ടിയുടെ കാര്യത്തില്‍ ക്രിയാത്മകമായ ഒരു ഇടപെടല്‍ നടത്തുമെന്നും പ്രതീക്ഷിക്കുന്നു.

'തൊലിപ്പുറത്തെ ചികിത്സകൊണ്ടു കാര്യമില്ല-' സോണിയാജി ആയാലും പിണറായി വിജയനായാലും വാദ്ഗാദ ചികിത്സക്കായി അമേരിക്കയിലാണല്ലോ അഭയം തേടുന്നത്. അപ്പോള്‍ നമുക്കൊരു റോളുണ്ട്.
വന്ദേ ഭാരത് ആന്‍ഡ് ലാല്‍സലാം
******
ഒടുവില്‍ കിട്ടിയത്: കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പക്ഷിപ്പനിക്കു സാദ്ധ്യതയില്ലെന്നും, വൈറസ് ബാധയാകമെന്നുമാണ്, മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറയുന്നത്.



Join WhatsApp News
സിംഹാസനം പോകാതെ പിടിച്ചു നിൽക്കുക 2020-12-28 14:22:05
ഉത്തരത്തിൽ ഇരുന്നതും പോയി കക്ഷത്തിൽ ഇരുന്നതും പോയി എന്ന മട്ടിൽ ആണ് കേൺഗ്രസ്സ്. എന്നിട്ടും ഒന്നും തന്നെ കാര്യമായി സംഭവിച്ചിട്ടില്ല എന്നാണ് കോൺഗ്രസ്സ് നേതാക്കൾ. കൗപീനം ഉടുത്തിട്ടില്ലായിരുന്നവൻ; ഉടുതുണി വരെ പറിച്ചു പണയം വെച്ച് ചീട്ടു കളിച്ചു തോറ്റു; കൂടെ കളിച്ചവർ കളം കാലിയാക്കി. തുണി ഇല്ലാത്ത നേതാക്കൾ ഇപ്പോഴും കുത്തിയിരിക്കുകയാണ്, എഴുന്നേറ്റാൽ അല്ലേ തുണി ഇല്ല എന്ന് മറ്റുള്ളവർ കാണു എന്നാണ് ഇപ്പോൾ നേതാക്കൾ കരുതുന്നത്. അ മട്ടിൽ ആണ് ഓരോ നേതാവും. കുഞ്ഞാലികുട്ടി വന്നിട്ട് വേണം എഴുന്നേറ്റ് പുറകിൽ അണി നിരക്കാൻ. കേരള ലീഡർഷിപ്പിനു മാറ്റങ്ങൾ വേണ്ട എന്ന്‌ ഉമ്മൻ ചാണ്ടിയും പ്രഖ്യാപിച്ചു. മാറണമെങ്കിൽ എഴുന്നേക്കണമല്ലോ!. കേരളത്തിൽ മാത്രമല്ല കേദ്രം മുതൽ ലീഡർഷിപ്പ് മാറണം, മാറ്റണം. ഇന്ദ്രാ ഗാന്ധിക്ക് ശേഷം, കോൺഗ്രസ്സ് ലീഡർഷിപ്പ്; ജനകീയം ആകണമായിരുന്നു. കുടുംബ ലീഡർഷിപ്പ് ; ഫാസിസം അല്ല എന്ന് തോന്നരുത്. സോണിയ, രാഹുൽ, ഇവർക്കൊക്കെ അർഹിക്കുന്ന പദവികൾ കൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ വെക്തിപൂജ/ കുടുംബ വാഴ്ച്ച; ഏത് പാർട്ടിയിൽ ഉണ്ടായാലും നാശത്തിലേക്കു മാത്രമെ നയിക്കു എന്നതു ചരിത്രത്തിൽ ധാരാളം കാണാം. അമേരിക്കയിൽ; റിപ്പപ്ലിക്കൻ പാർട്ടിക്ക് സംഭവിച്ചതും അതുതന്നെയാണ്. ലിങ്കൺ പാർട്ടി; റീഗൻ പാർട്ടി ആയപ്പോൾ അധഃപതനം തുടങ്ങി. ട്രംപും, കുടുംബവും, റിപ്പപ്ലിക്കൻ പാർട്ടിയെ പെട്ടിയിൽ ആക്കി വീക്കാണികൾ അടിച്ചു. ഇപ്പോൾ ട്രംപ്ലിക്കൻസ് എന്ന പേക്കോലം ചുമന്നുകൊണ്ട് നടക്കുകയാണ് പഴയ റിപ്പപ്ലിക്കന്സ്. * ദുഃഖങ്ങളും ദുരിതങ്ങളും കൊടികുത്തി വാഴുമ്പോൾ, അവയിൽ നിന്നും അകറ്റി വായനക്കാരെ സന്തോഷിപ്പിക്കുന്ന രാജു! താങ്കൾ; നന്ദിയും പ്രശംസയും അർഹിക്കുന്നു. *അടുത്ത കാലം വരെ രാജു എന്നാൽ മൈലപ്ര രാജു എന്നേ തോന്നുമായിരുന്നുള്ളു. എന്നാൽ താങ്കളുടെ സിംഹാസനത്തിനു വെല്ലുവിളി ആണ് 'അടക്ക രാജു'. അതിനാൽ സിംഹാസനം പോകാതെ പിടിച്ചു നിൽക്കുക. * സിംഹാസനം പോയ പുത്തൻകുരിശ് മെത്രാൻ ഇപ്പോൾ മോഡിജിയെ അഭയം ചൊല്ലിയിരിക്കുകയാണ്. ഇവരുടെ യേശുവിനേക്കാൾ പൗവർഫുൾ ആണ് മോദിജി ഇപ്പോൾ. -andrew
Congress Supporter 2020-12-28 16:00:34
കോൺഗ്രസിന്റെ ഇന്നത്തെ ദുരവസ്ഥ കണ്ട്, ഒരു പഴയ കോൺഗ്രെസ്സ്കാരനായ എനിക്ക് ദുഃഖം തോന്നുന്നു. നിലവിലുള്ള നേതാക്കൻമ്മാർ ആരും തന്നെ കോൺഗ്രസിനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് നയിക്കുവാൻ പ്രാപ്തി ഉള്ളവർ അല്ല. അടിമുടി ഒരു ഉടച്ചുവാർക്കൽ അനിവാര്യമാണ്. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി,എം.എം. ഹസ്സൻ, മുല്ലപ്പള്ളി--- ആരും അത്ര പോരാ. ഈ പോക്ക് പോയാൽ U.D.F. ലെ ഏറ്റവും വലിയ കക്ഷി മുസ്ലിം ലീഗ് ആകും. ജയിച്ചാൽ കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യമന്ത്രി, അല്ലെങ്കിൽ പ്രതിപക്ഷ നേതാവ്. അടയ്ക്ക രാജു ഒരു സ്ഥാനാര്ഥിയാകുന്നതിൽ തരക്കേടില്ല. രാഷ്ട്രീയം കള്ളൻമാരുടെ വിഹാര രംഗമാണല്ലോ. കൈക്കൂലി പ്രലോഭത്തിന്‌ വഴങ്ങാതിരുന്ന അടയ്ക്കാ രാജുവിന് സ്കോപ്പ് ഉണ്ട്. ഇത്തവണ പതിവിനു വിപരീതമായി, അഴിച്ചു പണി മുകളിൽ നിന്ന് തന്നെ തുടങ്ങണം. ആദ്യം ഹൈകമാൻഡ്‌. പിന്നെ K.P.C.C. പിണറായി വിജയൻ പ്രചാരണ പരിപാടികൾ തുടങ്ങി കഴിഞ്ഞു. ഒരു തുടർഭരണത്തിനുള്ള എല്ലാ സാത്യതയും കാണുന്നു.
Astrologer 2020-12-28 16:14:07
LDF will win the next Assembly election in Kerala. Many people, including some prominent leaders, will leave Congress party and join BJP. BJP will become a prominent party in Kerala. Muslim league will become the party with most seats in U.D.F. Kumjalikutty will become the leader of U.D.F.
renji 2020-12-30 01:41:33
Kunjalikutty varum! Ellaam Shariyakum!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക