Image

ബ്ലാക്ക്‌ലൈവ്‌സ് മാറ്റേഴ്‌സ് (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 30 December, 2020
ബ്ലാക്ക്‌ലൈവ്‌സ് മാറ്റേഴ്‌സ് (ജോര്‍ജ് പുത്തന്‍കുരിശ്)
ബ്ലാക്ക്‌ലൈവ്‌സ്മാറ്റേഴ്‌സിന്റെ ചരിത്രം ഇന്നോഇന്നലേയോതുടങ്ങിയതല്ല. രണ്ടായിരത്തി ഇരുപതില്‍അത്മുന്നണിയിലേക്കുവന്നു എന്നുമാത്രമെയുള്ളു. നൂറുവര്‍ഷത്തിലൊരിക്കല്‍കാണപ്പെടുന്ന ഒരു മഹാമാരിക്ക്മാത്രമല്ല നാം സാക്ഷ്യംവഹിക്കുന്നത്, ജോര്‍ജ് ഫ്‌ളോയിഡെന്ന കറുത്തവര്‍ക്ഷക്കാരന്റെ നിഷ്ഠൂരമായകൊലപാതകത്തെ തുടര്‍ന്ന്‌ലോകം എമ്പാടും നടമാടിയവേര്‍ക്ഷീയ നിതിക്കുവേണ്ടിയുള്ള  ഒരു പോരാട്ടത്തിനും നാം സാക്ഷ്യംവഹിക്കുകയുണ്ടായി. നീതിയ്ക്കുവേണ്ടിയുള്ള ഈ പോരാട്ടംഇന്നുംഇന്നലയും ആരംഭിച്ചതല്ല. ചരിത്രാധി കാലംതുടങ്ങി വെള്ളക്കാരന്‍ കറുത്ത വര്‍ക്ഷക്കാരന്റെമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നതാണ് ഈ ക്രൂരത. ഹാരിറ്റ്ടബ്‌മെന്റ എന്ന കറുത്ത വര്‍ക്ഷക്കാരിയുടെ കഥ ഈ അടിച്ചമര്‍ത്തലുകളുടെ ക്രൗര്യം എത്രമാത്രമെന്ന്തുറന്നുകാട്ടുന്ന ഒരു സംഭവം മാത്രമാണ്. “നിങ്ങള്‍ക്ക് പറക്കാന്‍ കഴിയുന്നില്ലെങ്കില്‍ഓടുക; നിങ്ങള്‍ക്ക് ഓടാന്‍ കഴിയുന്നില്ലെങ്കില്‍ നടക്കുക; നിങ്ങള്‍ക്ക്‌നടക്കാന്‍ കഴിയുന്നില്ലെങ്കില്‍ഇഴയുക. നിങ്ങള്‍എന്തുചെയ്യതാലും നിങ്ങള്‍മുന്നോട്ട്‌പൊയ്‌ക്കൊണ്ടെയിരിക്കുക.” എന്ന മാര്‍ട്ടിന്‍ ലൂതറിന്റെഊര്‍ജ്ജസ്വലത പകരുന്ന വാക്കുകര്‍ഹാരിടബ്‌മെന്റജീവിതകഥയോട് ചേര്‍ത്ത്‌വച്ച് ചിന്തിക്കാവുന്നതാണ്.  

മനുഷ്യശരീരത്തെ തടവിലാക്കിയും, പീഡിപ്പിച്ചും, കത്തിച്ചും ചാമ്പലാക്കാന്‍ കഴിഞ്ഞെന്നിരിക്കും പക്ഷെ സ്വതന്ത്രമായഒരാത്മാവിനെ ആര്‍ക്കും നശിപ്പിക്കാനാകയില്ലഅഥവാചാമ്പലാക്കിയാലും അതില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരാന്‍ കഴിയുമെന്നതിന്റെതെളിവാണ്‌ലോക പ്രശസ്തയായഹാരിറ്റ് ടബ്മാന്‍ (അരമിറ്ററോസ്) എന്ന അടിമത്വ വിരുദ്ധ പോരാളി.അടിമകളായിരുന്ന ഹാരിയറ്റ് (റിറ്റ്) ഗ്രീനിന്റേയും ബെന്‍ റോസിന്റേയുംമകളായിട്ടാണ് ടബ്‌മെന്‍ ജനിച്ചത്. ആ കാലഘട്ടത്തിലെഏത്അടിമകളുടെജന്മദിനത്തെ കുറിച്ച് അന്വേഷിച്ചാലും പൊതുവായി ഒരു ദിവസംകണ്ടെത്താമെന്നല്ലാതെവ്യക്തമായ ഒരു ദിവസം കണ്ടു പിടിക്കാന്‍ പ്രയാസമായിരിന്നു. ഹാരിയറ്റ്ടബ്‌മെന്റെകാര്യത്തിലുംഇതില്‍ നിന്നൊന്നുംവ്യത്യസ്തമല്ലായിരുന്നു. ആയിരത്തിഎണ്ണൂറ്റിഇരുപതെന്നും, ആയിരത്തിഎണ്ണൂറ്റിഇരുപത്തിരണ്ടെന്നും, ആയിരത്തിഎണ്ണൂറ്റിഇരുപത്തിയഞ്ചെന്നും വ്യത്യസ്തവര്‍ഷങ്ങള്‍ഹാരിയറ്റ് പലേടെത്തും ജന്മ വര്‍ഷമായിരേഖപ്പെടുത്തിയിരുക്കുന്നതുകൊണ്ടുതന്നെ, അവരുടെ ജന്മദിനത്തേക്കുറിച്ചുള്ളഉറപ്പില്ലായ്മവളരെവ്യക്തമാണ്. ഹാരിയറ്റിന്റെ അമ്മയുടെ ബന്ധത്തിലുള്ള ഒരു മുത്തശ്ശിഅടിമകളെകൊണ്ടുവരുന്ന കപ്പലിലാണ്അമേരിക്കയിലെത്തിയെതെന്ന് പറയപ്പെടുന്നു.ഹാരിസിന്റെ അമ്മയുടെ അച്ചന്‍ ഒരു വെളുത്ത വര്‍ക്ഷക്കാരനാണെന്ന് അനുമാനിക്കപ്പെടുന്നു. അമ്മ ബ്രോഡസ്സ്കുടംബത്തിലെ പാചകക്കാരിയായിരുന്നു. അവരുടെ അച്ചന്‍ നല്ല ഒരു മരപ്പണിക്കാരനുംമായിരുന്നു. അവര്‍ക്ക് ഒന്‍പത്കുട്ടികള്‍ ഉണ്ടായിരുന്നതായിരേഖപ്പെടുത്തിയിരിക്കുന്നു. അവരെ പോറ്റി പുലര്‍ത്താന്‍ നിവര്‍ത്തിയില്ലാത്തതുകൊണ്ട്അതില്‍മൂന്നു പെണ്‍ മക്കളെ ബ്രോഡസ്സിന്റെആവശ്യപ്രകാരംഅടിമകളായിവിറ്റുകളഞ്ഞു. എന്നാല്‍അവരുടെ മകന്‍ മോസ്സസിനെ വാങ്ങാന്‍, ബ്രോഡസ്സിന്റെഒത്താശ പ്രകാരം, ജോര്‍ജജിയില്‍ നിന്ന് ഒരു കച്ചവടക്കാരന്‍ വന്നപ്പോള്‍റിറ്റ്‌സ്അതിനെ എതിര്‍ത്തു. ഏകദേശംമൂന്ന്മാസകാലത്തോളംമോസ്സസിനെ ഒളിച്ചുവയ്ക്കുകയുംചെയ്തു. എന്നാല്‍ കച്ചവടക്കാരന്‍ പിന്‍വാങ്ങിയില്ല എന്ന്‌വന്നപ്പോള്‍, “എന്റെമകന്റെമേല്‍കയ്യ്‌വയ്ക്കുന്നവന്റെ തല ഞാന്‍ തല്ലപ്പൊട്ടിക്കും” എന്ന് ഭീഷണിമുഴക്കി. അതോടെ കച്ചവടക്കാരന്‍ അയാളുടെശ്രമം ഉപേക്ഷിച്ചു പോയി. അങ്ങനെ ആദ്യമായിഅവിടെ അടിമത്വവിരുദ്ധ പോരാളിത്വത്തിന്റെശബ്ദംമാറ്റൊലികൊണ്ടു.

ടബ്മാന്റെ ബാല്യകാലംകഷ്ടപ്പാടിന്റേയും പീഡനത്തിന്റേതുമായിരുന്നു. അവളുടെ അമ്മയാകട്ടെ ബ്രോഡ്‌സമാന്റെഅടുക്കളയിലെ പണിയില്‍ മുഴുവന്‍ സമയവുംചിലവഴിച്ചതുകൊണ്ട്‌വളരെകഷ്ടിച്ചു മാത്രമെകുട്ടികളെ നോക്കാന്‍ സമയംകിട്ടിയിരുന്നുള്ളു.  അതുകൊണ്ട്ടബ്മാന്റെഇളയസഹോദരിയേയും ഒരു കൊച്ചുകുഞ്ഞ്‌സഹോദരിയേയും നോക്കേണ്ടചുമതലഅവളില്‍വന്നു പതിച്ചു. അവള്‍ക്ക്അഞ്ചോആറോവയസ്സുള്ളപ്പോള്‍അവളുടെഉടമ ബ്രോഡേഴ്‌സ, ് അവളെ ഒരു ആയയായിമിസ്‌സൂസ്സന്റെകൂടെജോലിക്കയച്ചു. അവിടെഅവള്‍ക്ക്അവരുടെകുട്ടിയെ നോക്കുക എന്ന ചുമതലയായിരുന്നു. കുട്ടിഉണര്‍ന്നെഴുന്നേറ്റ് കരയുമ്പോള്‍, കരഞ്ഞ കാരണത്തിന് ചാട്ടവാറുകൊണ്ടുള്ളഅടിയായിരുന്നുഅവള്‍ക്കുവേണ്ടികാത്തിരുന്നത്അങ്ങനെയുള്ള ഒരു ദിവസത്തെക്കുറിച്ചവള്‍വിവരിച്ചത്,  പ്രഭാത ഭക്ഷണത്തിനു മുന്‍പുള്ളഅഞ്ചുചാട്ടവാറടിയോടുകൂടിയാണ് ആ ദിനം ആരംഭിച്ചിരുന്നതെന്നാണ്. ആ ചാട്ടവാറടികളുടെ പാടുകള്‍ജീവിതകാലം മുഴുവന്‍ വേദനിക്കുന്ന ഓര്‍മ്മകളായി അവളുടെകൂടെയുണ്ടായിരുന്നു. പക്ഷെ ആ പിഡനത്തെ പല വിധത്തില്‍ അവള്‍എതിര്‍ത്തിരുന്നു. ചിലപ്പോള്‍ നാലുംഅഞ്ചുംദവസത്തേക്ക് അവള്‍അവിടെ നിന്നുംഒളിച്ചോടും. ചിലപ്പോള്‍വസ്ത്രങ്ങള്‍ഒന്നിന് മുകളില്‍ഒന്ന്അട്ടിയായിഇട്ട്അടിയുടെ ആക്കത്തില്‍ നിന്നുംരക്ഷപ്പെടും. അവളുടെചെറുപ്പത്തില്‍അവള്‍, ജയിംസ് കുക്കെന്ന തോട്ടംമുതലാളിയുടെ കൂടെയായിരുന്നുജോലിചെയ്തിരുന്നത്. അയാള്‍അവളെഅടുത്തുള്ളചതുപ്പു നിലത്ത്‌വെരുകിനെ പിടിക്കുന്ന കൂട്പരിശോധിക്കാന്‍ വിടുമായിരുന്നു. അവള്‍ക്ക്മീസല്‍രോഗം ബാധിച്ചപ്പോള്‍അവളുടെ അമ്മയുടെ അടുത്തു പോയി നിന്നതും, അവരുടെ പരിചരണത്തില്‍അവള്‍സുഃഖം പ്രാപിച്ചതുമൊക്കെമായാതെഅവളുടെ മനസ്സില്‍തങ്ങി നിന്നിരുന്നു. അവളുടെ ബാല്യകാലത്തിലെ തീവ്രമായഗൃഹാതുരത്വചിന്തകളെ, സ്റ്റീഫന്‍ ഫോസ്റ്ററിന്റെ‘ഓള്‍ഡ്‌ഫോള്‍ക്‌സ്അറ്റ്‌ഹോം’ എന്ന ഗാനത്തിലെ‘ദി ബോയി ഓണ്‍ ദി സ്വീനി റിവര്‍’ എന്ന വരിയെ അനുസ്മരിച്ചുകൊണ്ട് പാടുമായിരുന്നു.
ആയിരത്തിഎണ്ണൂറ്റി നാല്‍പ്പത്തി ഒന്‍പതില്‍ ടബ്‌മെന്‍ രോഗ ബാധിതയായി. ഇതവളുടെ, അടിമയെന്നതിന്റെവിലകുറച്ചു. അവളുടെഉടമഅവളെ വില്ക്കുവാന്‍ പല ശ്രമങ്ങളും നടുത്തുന്നതുംഅതുപോലെവീണ്ടുംഅടിമകളെകൊണ്ടുവന്ന് പണിയിയ്ക്കുന്നതുംഅവള്‍ക്ക്ഇഷ്ടപ്പെട്ടില്ല. അവള്‍രാവെളുപ്പോളംദൈവത്തോട് പ്രാര്‍ത്ഥിച്ചു. അങ്ങനെ ഇരിക്കെ അവളുടെഉടമ ബ്രോഡേഴ്‌സ്അവളെവില്ക്കുവാനനുള്ളകാരാര്‍ഉറപ്പിച്ചു. അന്നു രാത്രിഅവള്‍ദൈവത്തോട്, “എന്റെ പ്രാര്‍ത്ഥനയ്ക്ക്ഉത്തരം നല്‍കാന്‍ നിനക്ക് കഴിയുന്നില്ലെങ്കില്‍അവനെ കൊന്നുകളയണെ’ എന്ന പ്രാര്‍ത്ഥിച്ചു. ഏകദേശംഒരാഴ്ചകഴിഞ്ഞപ്പോള്‍ ബ്രോഡേഴ്‌സ്മരിച്ചു പോയി. പിന്നീടവള്‍അവളുടെ പ്രാര്‍ത്ഥനയെ ഓര്‍ത്ത്ദുഃഖിച്ചു. ബ്രോഡേഴ്‌സിന്റെമരണംഅവളെഅടിമയായിവില്ക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിച്ചു. അവളുടെമുന്നില്‍ രണ്ടു മാര്‍ക്ഷങ്ങള്‍ അവശേഷിച്ചു. ഒന്നുകില്‍സ്വാതന്ത്ര്യംഅല്ലെങ്കില്‍മരണം. ടബ്‌മെന്‍ അവളുടെ രണ്ടു സഹോദരങ്ങളുമൊത്ത്1849 സെപ്തംബറില്‍ ബ്രോഡേഴ്‌സിന്റെതോട്ടത്തില്‍ നിന്ന്ഒളിച്ചോടി, ഡോ. തോംസണ്‍ എന്ന തോട്ടംമുതലാളയിയുടെകൂടെജോലിക്ക്‌ചേര്‍ന്നു. ആഴ്ചകള്‍ക്കുശേഷം ബ്രോഡേഴ്‌സിന്റെവിധവ, എല്‍സ, ടബ്‌മെന്നുംസഹോരങ്ങളുംരക്ഷപ്പെട്ടു എന്നറിഞ്ഞപ്പോള്‍, അവരെതിരികെഏല്പിക്കുന്നവര്‍ക്ക് 100 ഡോളര്‍ പാരിദോഷികം നല്‍കുമെന്ന് പരസ്യംചെയ്തു. ടബ്‌മെന്റസഹോദരങ്ങള്‍തിരിച്ചുപോകാന്‍ തീരുമാനിച്ചുഅതോടൊപ്പംടബ്‌മെന്നുംകൂടെ പോകാന്‍ നിര്‍ബന്ധിതയായി. അങ്ങനെ അവര്‍വീണ്ടുംബ്രോഡേഴ്‌സിന്റെതോട്ടത്തില്‍തിരികെഎത്തി.
അടിമത്വത്തിന്റെചങ്ങലകളെ പൊട്ടിക്കാനുള്ളടബ്‌മെന്റെഉള്‍വിളിയെ തടയാന്‍ ആര്‍ക്കുംകഴിഞ്ഞില്ല. അവള്‍വീണ്ടുംഅവളുടെഉടമയുടെവീട്ടില്‍ നിന്നുംഒളിച്ചോടി പക്ഷെ ഇത്തവണഅവളുടെസഹോദരങ്ങളെകൂടാതെആയിരുന്നു. പോകുന്നതിന് മുന്‍പ് അവള്‍ അമ്മയ്ക്ക് അവളുടെ പദ്ധതിയെക്കുറിച്ച് ഒരു നിഗൂഡ സന്ദേശംഅയച്ചു.

അതുപോലെഅവളുടെവിശ്വസ്തയായസഹഅടിമയ്ക്ക് , “പ്രാഭാതത്തില്‍ നിന്നെ കാണം, ഞാന്‍ വാഗ്ദ്ധത്ത ഭൂമിയിലേക്ക് പോകയാണ്” എന്ന വരികള്‍ഈണത്തില്‍ പാടിഅവളുടെരക്ഷപ്പെടലിന്റെസന്ദേശംഅറിയിച്ചു. അവള്‍ഏത്‌വഴിരക്ഷപ്പെട്ടു എന്ന്‌വ്യക്തമായിഅറിയില്ലെങ്കിലും, രക്ഷപ്പെട്ട അടിമകളും അടിമത്വവിരുദ്ധ പോരാളികളായവെളുത്ത വര്‍ക്ഷക്കാരും (ക്വയ്‌ക്കേഴ്‌സ്) ഉള്‍പ്പെട്ടിരുന്ന വളരെചിട്ടയോടെ ക്രമപ്പെടുത്തിയിരുന്നതും പല അടിമകളേയുംസ്വാതന്ത്ര്യത്തിലേക്ക് നയിച്ചിട്ടുള്ളതുമായ ‘അണ്ടര്‍ ഗ്രൗണ്ട്‌റെയില്‍റോഡ്” എന്ന സംഘടനയുടെസഹായംടബ്‌മെന്നിന് ലഭിച്ചിരിന്നിരിക്കണം. സാധരണയായിഅടിമകള്‍രക്ഷപ്പെടാറുള്ള ചോപ്പ്ടാന്‍ങ്ക് നദിയുംകടന്ന്‌ഡെലവെയറില്‍കൂടി പെന്‍സല്‍വേനിയിലേക്ക് പോയിരിക്കാനാണ് സാദ്ധ്യത എന്ന്കരുതപ്പെടുന്നു.ഓടിരക്ഷപ്പെടുന്ന അടിമകളെ പിടിച്ചുകൊടുത്ത് പണമുണ്ടാക്കുന്ന അടിമ പിടുത്തക്കാരുടെകണ്ണില്‍പ്പെടാതെ, ധ്രൂവനക്ഷത്രത്തെ വഴികാട്ടിയാക്കി,  തൊണ്ണൂറ് മയില്‍ ദൂരംതാണ്ടിചുരുങ്ങിയത്അഞ്ചുദിവസമെങ്കിലുംഎടുത്തായിരിക്കണം ടബ്മാന്‍ പെന്‍സല്‍വേനിയിലെത്തിയത്.ആദരസമന്വിതമായവിസ്മയത്തോടെ, അടിമത്വസംസ്ഥാനങ്ങളുടെഅതിര്‍ വരമ്പുകള്‍ ഭേദിച്ച്‌സ്വാതന്ത്ര്യത്തിന്റെ ‘വാഗ്ദ്ധത്തഭൂമി’യായ പെന്‍സല്‍വേനിയില്‍എത്തിയ നിമിഷത്തെ, വര്‍ഷങ്ങള്‍ക്ക്‌ശേഷം ടബ്‌മെന്‍ അനുസ്മരിക്കുന്നത്, “ഞാന്‍ അടിമത്വത്തിന്റെഅതിര്‍ വരമ്പുകള്‍ ഭേദിച്ച് പെന്‍സല്‍വേനിയില്‍കടന്നപ്പോള്‍എന്റെകയ്യ്കളിലേക്ക് നോക്കി ഞാന്‍ തന്നെയാണെതന്ന്ഉറപ്പുവരുത്തി. എന്റെചുറ്റുപാടുകളില്‍സ്വര്‍ക്ഷീയമായഏതോതേജസ്സ്‌വിളങ്ങുന്നതായിതോന്നിമരങ്ങളുടെഇടയിലൂടെഅരിച്ചുകയറുന്ന സൂര്യപ്രകാശത്തിന് സ്വര്‍ണ്ണം നിറമുള്ളതായിതോന്നി. അപ്പോള്‍ ഞാന്‍ സ്വര്‍ക്ഷത്തില്‍തന്നെയാണെന്ന് എനിക്ക് മനസ്സിലായി.”

മറ്റ്അടിമകളെയുംഅവരുടെ ബന്ധുക്കളേയും ധീരമായിസ്വതന്ത്യത്തിലേക്ക് നയിച്ച ടബമെന്നിനെ, യഹൂദ ജനതയെ,  ഈജിപ്തില്‍ നിന്നുംസ്വാതന്ത്ര്യത്തിലേക്ക് നയിച്ച മോസസ്സിനെ അനുസ്മരിച്ചുകൊണ്ട്, അടിമത്വവിരുദ്ധ പോരാളിയായ, വില്ല്യംലോയിഡ്ഗാരിസണ്‍ വിളിച്ചത്‌മോസസ്സ് എന്ന ഇരട്ടപ്പേരിലാണ്. ടബ്‌മെന്നെമോസസ്സ് എന്ന ഇരട്ടപേരില്‍അറിയപ്പെട്ടിരുന്നങ്കിലും, മറ്റ്അടിമകളെരക്ഷിക്കാനുള്ളമേരിലാന്‍ഡിലേക്കുള്ള അവരുടെസാഹസികത നിറഞ്ഞ യാത്രയുടെവിവരങ്ങള്‍അതീവരഹസ്യമായിസുക്ഷിച്ചിരുന്നു. ‘ഈജിപ്തിന്റെ അധീനതയിലായിരിക്കുന്ന എന്റെ ജനങ്ങളെ പോകാന്‍ അനുവദിക്കുക, അവര്‍ക്ക്താങ്ങാനാവാത്ത അടിച്ചമര്‍ത്തലില്‍ നിന്നും പീഡനത്തില്‍ നിന്നുംഎന്റെ ജനത്തെ പോകാന്‍ അനുവദിക്കുക’എന്നര്‍ത്ഥമുള്ള‘ഗോഡൗണ്‍ മോസസ്സ്” എന്ന ഗാനത്തിന്റെവരികള്‍മറ്റുഅഭയാര്‍ത്ഥികള്‍ക്ക്അടിമത്വത്തില്‍ നിന്ന്‌മോചിക്കപ്പെടാനുള്ളഒരു സുചനയായിഅവര്‍ പാടിയിരുന്നതായിരേഖപ്പെടുത്തിയിരിക്കുന്നു.

ചിന്താമൃതം.
എല്ലാമഹത്തായസ്വപ്നങ്ങളുംആരംഭിക്കുന്നത് ഒരു സ്വപ്നദര്‍ശിയിലാണ്. ഏത് നക്ഷത്രങ്ങളിലുംഎത്തിപ്പിടിച്ച് ഈ ലോകത്തെ മാറ്റാനുള്ളശക്തിയും ക്ഷമയും, അതിനുവേണ്ട അത്യത്ക്കടമായതാത്പര്യവും നമ്മളിലുണ്ടെന്ന് അിറഞ്ഞിരിക്കുക. ഞാന്‍ ആയിരംഅടിമകളെരക്ഷപ്പെടുത്തി എനിക്ക്ആയിരങ്ങെളെകൂടിരക്ഷപ്പെടുത്താമായിരുന്നുഅവര്‍അടിമകള്‍എന്ന്അിറഞ്ഞിരുന്നെങ്കില്‍. സാതന്ത്ര്യത്തെ കുറിച്ച്അറിവും അനുഭവുംഇല്ലാത്ത ഒരു കളയായിട്ടാണ് ഞാന്‍ വളര്‍ന്നത്. (ഹാരിയറ്റ് ടബ്‌മെന്‍)

ഹാരിയറ്റ് ടബ്മാന്‍




Join WhatsApp News
The EVIL SLAVERY 2020-12-30 18:03:46
Slavery is the worst EVIL on the face of this Earth- andrew
Sudhir Panikkaveetil 2020-12-30 18:39:44
ശ്രീ പുത്തൻ കുരിശ്ശ് - താങ്കൾ ചരിത്രത്തിന്റെ താളുകൾ നിവർത്തിവച്ചുകൊണ്ട് അവതരിപ്പിച്ച വിവരങ്ങൾ വായനക്കാരെ ചിന്തിപ്പിക്കുന്നവയാണ്. ആദർശ ലക്ഷ്യങ്ങൾക്കായി പോരാടിയവർ എല്ലാവരും വിജയിച്ചില്ലെങ്കിലും അവർ ഒരു മാർഗം തെളിയിച്ചിട്ടു. ആ പാത ഇന്നും നീണ്ടുപോകയാണ്. അതായത് അക്രമങ്ങൾ ജനിച്ചുകൊണ്ടിരിക്കുന്നു. വ്യത്യാസങ്ങൾ കാണാൻ കഴിയുന്നത് മനുഷ്യന്റെ കണ്ണുകളുടെ ശാപമാണ്. അതുകൊണ്ട് തുല്യത എന്ന മരീചികയ്ക്ക് പിന്നാലെ പോകാതെ സ്നേഹത്തോടെ , ഒരുമയോടെ ജീവിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. ദൈവം മഹാനാണെങ്കിലും എല്ലാവരെയും തുല്യരായി സൃഷ്ടിക്കാൻ അങ്ങേർക്ക് തോന്നിയില്ല. കാലം ഇത്ര കഴിഞ്ഞിട്ടും അത് തിരുത്തണമെന്ന് അങ്ങേർക്ക് തോന്നുന്നില്ല. അതുകൊണ്ട് പാവം മനുഷ്യാ നീ യേശുദേവൻ പറഞ്ഞപോലെ പരസ്പരം സ്നേഹിക്കുക. സ്നേഹം വ്യത്യാസങ്ങളെ കാണുന്നില്ല. ശ്രീ പുത്തൻ കുരിശ്ശ് ഇത്തരം ലേഖനങ്ങളിലൂടെ അറിവ് പകരുക. അറിവിലൂടെ മനുഷ്യരാശി പുരോഗമിച്ചിട്ടുണ്ട്.പുരോഗമിക്കും, പുതിയ ഒരു ആണ്ടിന്റെ പടിവാതിൽക്കൽ നിൽക്കുന്ന നമുക്ക് നന്മയുടെ, സൗഖ്യത്തിന്റെ ഒരു മാർഗം തുറന്നുകിട്ടാൻ ആശിക്കാം.
New Improved Christian 2020-12-30 21:27:17
Some Christians argue that the Bible doesn’t support Slavery. Not surprising! But the true fact is; the Bible narrates that slavery was there from the times of Abraham. They even sold their daughters along with slaves & cattle. Oh! that was in the pre-historic times they say. Yes! even from the pre-historic to the times of Paul who claimed to be an Apostle; the Bible supported & promoted Slavery. Paul claimed to be the Apostle of the Gentiles just because the Hebrew Christians refused to accept or even welcome Paul. He hypocritically preached that; once, one is in Christ; all are equal. But read his letter to Philemon -a slave owner. One of his slaves; Onesimus ran away and took refuge with Paul. The Romans too had Slaves and run-away slaves were punished by death and those who gave refuge to Slaves were punished too. Paul; very cunningly brainwashed him, converted him to a Christian & send him back to his owner Philemon. Even though he became one with Christ & the rest; he was still a Slave. That is the same thing that happened everywhere in the Earth. Christians converted the less fortunate to be Christians but kept them far apart. The slave owners of Africa & America used the bible to capture free men & women, sell as Slaves and the slave owners were Christians and they too justified it by the Bible. During the 1970s there were lots of films featuring the torture of Africans in Africa & America. The nation of America is built with the sweat & blood of the Negros. It will take another 400 years for them to recover from the shock of evil slavery. So; try to understand them with Empathy. The violence among them is the shock waves of Slavery. Give them time to recover, give them all the help, so slowly they will recover from the evils of Slavery. Thanks to Sri.G.Puthenkurish in his efforts to make others aware of the sufferings of the Blacks. Hope; those who keep blacks away and look down on them will evolve to be more loving & compassionate- Be! a more improved new Christian- andrew
White Justice 2020-12-30 21:44:43
The MAGA DOJ says they won’t be bringing any federal criminal charges against two Cleveland killer cops for the 2014 murder of 12-year-old Tamir Rice. See how white supremacy works?
വിദ്യാധരൻ 2020-12-31 04:07:35
മലയാളിക്ക് എന്നും കറമ്പനോട് പുച്ഛമാണ് . വെളുമ്പനെ കാണുമ്പോൾ അവൻ കാവാത്തു മറക്കും . അവന്റെ തൊലിവെളുപ്പ് അല്ലെങ്കിൽ അവളുടെ തൊലിവെളുപ്പ് അതിലൂടെ മലായാളി അവരുടെ വ്യക്തിത്ത്വത്തിന് വിലയിട്ടു കഴിയും. വെളുത്തവൻ ബുദ്ധിമാൻ, അവന്റെ വായിൽ നിന്ന് വരുന്നത് വിജ്ഞാനം.അങ്ങനെ ഒരു മുൻവിധിയോടെ അവൻ മനുഷ്യരെ കാണുകയാണ്. കറുത്തവർ എല്ലാം ചീത്ത; പുലയനും പറയാനും നാടി യും മനുഷ്യ ജന്മമേയല്ല. പാരമ്പര്യം പറഞ്ഞു നടക്കുന്ന മലയാളി ബ്രാഹ്മണനായും തോമാസ് ശ്ലീഹായുടെ മകനായും ബ്രാഹ്മണന്റെ സന്തതിയാണെന്ന് പറയാനും അവനു മടിയില്ല . പിന്നെ ചിലമാലയാളി പകലോമറ്റം ഫാമിലിയിൽ പെട്ടതാണെന്ന് പറഞ്ഞു നടക്കും . പകലോമറ്റത്തിലെ അച്ഛൻ , പകലോമാറ്റത്തിലെ തിരുമേനി അങ്ങനെ പോകുന്നു ആ കഥ . ഈ അടുത്ത ഇടയ്ക്ക് എനിക്ക് പരിചയമുള്ള ഒരു പുലയൻ പറഞ്ഞു അവനും പകലോമാറ്റത്തിലെയാണെന്ന്. ഞാൻ ഒന്ന് ഊറി ചിരിച്ചപ്പോൾ അവൻ പറഞ്ഞു 'നിങ്ങൾ എന്തിനാണ് ചിരിക്കുന്നതെന്ന് എനിക്കറിയാം . പക്ഷെ എന്റെ അപ്പൻ പകലോമറ്റത്തിലെ രു അച്ഛനാണെന്ന് പറയാൻ എനിക്ക് മടിയില്ല. എന്ന് . ഇതാണ് മനുഷ്യ ഗാഥ. പക്ഷെ ഇതിനപ്പുറം നമ്മൾക്ക് പോകുവാൻ കഴിയുമോ ? ഇല്ല ഒരിക്കലും ഇല്ല .അത്രക്ക് ജാതി പിശാച് മനുഷ്യരിൽ കയറിയിരിക്കുകയാണ് . അതിന്റെ ദൂഷ്യ വശങ്ങൾ തലമുറകളോളം കിടക്കും. ഹാരിട്ട് ടാബ്‌മെന്റിന്റെ കഥ ഹൃദയസ്പൃക്കാണ്. പക്ഷെ ആര് കേൾക്കാൻ ? ആര്ക്കാണ് ഇതൊക്കെ കേൾക്കേണ്ടത് . സ്വാർത്ഥതയുടെ പുഷ്പക വിമാനത്തിൽ സഞ്ചരിക്കുന്ന ഇവർക്ക് ജാതിമത ചിന്തകളുടെ പിടിയിൽപെട്ട്വരെ കുറിച്ച് അറിയാൻ വലിയ ജിജ്ഞാസയും മില്ല . അവർ നിങ്ങളെ ഓർക്കാൻ പോകുന്നത് . അടുത്ത നവമ്പറിൽ മാത്രമായിരിക്കും . 'അന്തണനെ ചമച്ചുള്ളൊരു കയ്യല്ലോ ഹന്ത നിർമ്മിച്ചു ചെറുമനെയും." ( ദുരവസ്ഥ -ആശാൻ ) വിദ്യാധരൻ
John Samuel 2020-12-31 11:48:01
ബ്ലാക്‌സ് മാത്രമല്ല, ബ്രൗൺ, ഹിസ്പാനിക്, ചൈനീസ്, ആഫിർക്ക്നസ്സ്; എല്ലാവരും ട്രംപ് വന്നതോടെ വർണ്ണവെറിയുടെ പീഡനങ്ങൾ സഹിക്കുന്നു. ശ്രീ. പുത്തന്കുരിശ്ശ്, ശ്രീ. ആൻഡ്രു- നിങ്ങൾക്ക് നന്ദി, നമസ്ക്കാരം. മലയാളികളുടെ ഇടയിലെ വെളുമ്പൻ വാദികളും ബ്രാഹ്മണ വാദികളും ഇതൊക്കെ വായിച്ചു മനം തിരിയും എന്ന് കരുതുന്നു. ശ്രീ. സുധീർ പറഞ്ഞതുപോലെ ഇ മലയാളിയും അതിലെ പ്രമുഗ എഴുത്തുകാരും -ബ്ലാക്ക് ലൈവ്സ് മാറ്റർ- പ്രൊമോട്ട് ചെയ്തു. എഴുതണം. കുന്തറയിൽനിന്നും ഒന്നും പതീഷിക്കുന്നില്ല. ശ്രീ: വാസുദേവ്, മാത്തുള്ള, തുമ്പയിൽ, നടവയൽ, മീനു, നിർമ്മല, നീന, വേറ്റം, തെക്കേമുറി, മണ്ണിക്കരോട്ട്- നിങ്ങളിൽനിന്നും ഒക്കെ ഇത്തരം ആർട്ടിക്കിൾസ് പ്രതീഷിക്കുന്നു. ആരുടെ എങ്കിലും പേര് വിട്ടുപോയിട്ടുണ്ടെൻകിൽ അത് മനപൂർവം അല്ല. നമ്മൾ എല്ലാം സത്യം, നീതി, ധർമ്മം ....എന്നിവ സമൂഹത്തിൽ വളരുവാൻ ആഗ്രഹിക്കുന്നവർ ആണ്. എല്ലാ മനുഷ സ്നേഹികൾക്കും, ആരോഗ്യ പൂർണ്ണമായ നല്ല നാളുകൾ+ വർഷങ്ങൾ നേരുന്നു. -John.Samuel
Thomas K.Varghese 2020-12-31 04:44:10
Very Good article. Thanks for all these informations.
Malayalee 2020-12-31 23:52:17
I get surprised when I see some malayalee KUTTYSAIPPANMAR still like the present racist guy in the WH. He and his gangs will treat all non-whites as non -americans if he kept on power for more time. These people are dangerous and will make america NOT GREAT ANYMORE.
Tom Ninan, NY 2021-01-01 10:24:23
Trump is yelling at his son-in-law for his loss in the election. He was yelling at his wife and did not attend the party in Florida. Next year by this time; trump will be on the run from the law, and we will have a sane, competent, and mature adult running the country.- God BLESS America!
Mary 2021-01-01 15:53:23
'Slavery is the worst Evil on the face'Andrew but many Malayalees Crhistian husbands like it because they treat their wives like slaves.
റോസമ്മ, ഡാളസ് ,TX 2021-01-01 16:16:09
സ്ത്രീകളെ അടിമകൾ ആക്കി ൨-3 ഡ്യൂട്ടിക്ക് വിട്ട്, +അടുക്കള പണി + ഹെന്നസ്സി വാങ്ങാൻ പണം+ 1000 ഡോളറിനു പാവക്ക പള്ളിയിൽ ലേലം പിടിക്കുക, ഇടക്കിടെ മന്ത്രിയെക്കാണാൻ എന്ന് പറഞ്ഞു നാട്ടിൽ പോയി ചിന്ന വീട്ടിലും റിസോട്ടിലും സുഖിക്കുക, ഇടക്കിടെ ട്രംപ് കീജെ എന്ന് വിളിക്കുക. ഇതാണ് മലയാളി അടിമ മുതലാളിമാരുടെ ലക്ഷണം എൻ്റെ മേരി! - കോവിഡ് കഴിഞ്ഞാൽ ഉടൻ ഞാൻ എൻ്റെ മുതലാളിയെ മൊഴിചൊല്ലും. - റോസമ്മ, ഡാളസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക