കടന്നുപോയ നിദാഘമേ ! (കവിത: എല്‍സി യോഹന്നാന്‍)
SAHITHYAM
31-Dec-2020
എല്‍സി യോഹന്നാന്‍
SAHITHYAM
31-Dec-2020
എല്‍സി യോഹന്നാന്‍

ഒരു കൊല്ലം കൂടി വിടചൊല്ലുന്നു കദന
കരിനിഴല്‍ മേഘത്തിര മൂടിയ വര്‍ഷമേ!
മരണത്തിന്‍ പദപതനം ജീവന്‍ കവര്‍ന്നതാം
ഒരു ദുഃഖനിദാഘമായ് മാറിയകലുന്നോ?
പരശതം ജനതതി ചിറകറ്റു വീണു
നരജ• മിത്രമേല്‍ വിലയറ്റു പോയതാം
നിരവധി കഷ്ടനഷ്ടങ്ങള്‍ വരുത്തിയതാം
ഒരു കാലവുമിനി വരുത്തല്ലേ ദൈവമേ !
മരണമേ നീയെന്നും നിശബ്ദ മരികിലായ്
ചരിക്കുന്നു വെന്നതേ, നിത്യമാം സത്യമേ !
കരയുവാനാവില്ല, വരുമേതു നേരവും
കരുത്തുറ്റ നിയതിയുടെ നീതി നിര്‍വ്വണം !
പറയുന്നു യാത്രഞാന്‍ കലുഷിത വര്‍ഷമേ
കരുണയറ്റിതുപോലെ മേലില്‍ തകര്‍ക്കല്ലേ !
ഒരു ശ്വാസം കൂടിയെടുക്കുവാനായ് സമയം
തരുന്നൊരു ദിവ്യമാം ശക്തിയെ നമിക്കുന്നേന്‍!
നിരഞ്ജനാ! നിരാതങ്ക, സാന്ത്വന, ശുഭ്രമാം
ഒരു നവ വത്സരം എകുുവതിനര്‍ത്ഥിപ്പേന്‍ !

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments