കാലം ( കവിത:സുജാത.കെ. പിള്ള )
SAHITHYAM
05-Jan-2021
SAHITHYAM
05-Jan-2021
കടന്നുപോവുന്ന കാലത്തിന്റെ കാലൊച്ചകൾക്ക്
പണ്ടത്തെക്കാൾ
ചടുലതയേറിയതായ്
തോന്നുന്നു...
കേൾക്കെ, കേൾക്കെയ- തുച്ചത്തിലാവുകയും
നഗ്നമാം കാതുകൾക്ക-
പ്രാപ്യമാം ശബ്ദവീചികളായ്
പ്രപഞ്ചത്തിലതു
വിലയം പ്രാപിക്കുകയും ചെയ്യുന്നു..
.
കടന്നുപോവുന്ന
കാലത്തിന്റെ നിശ്വാസങ്ങൾക്ക് പണ്ടത്തെക്കാൾ
വേഗതകുറയുന്നതായ് തോന്നുന്നു...
ഒരാസ്തമാരോഗിയെപ്പോലെ കാലം
സർവശക്തിയും
ഉള്ളിലേക്കാവാഹിച്ചാ- ഞ്ഞുവലിക്കുന്നപോൽ...
പുറത്തേക്കിറ്റുവീഴുന്ന വായുവിൽ
കാലത്തിന്റെ നെറികേടുകളെല്ലാം
ഒളിഞ്ഞിരിക്കുന്നപോൽ...
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments