Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 18: തെക്കേമുറി)

Published on 05 January, 2021
 ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 18: തെക്കേമുറി)
മകളുടെ വിശേഷം വായിച്ചറിഞ്ഞ മത്തായിച്ചന്‍ അന്നാമ്മയുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി. കണ്ണുകള്‍കൊണ്ട ് കഥപറയുന്നതുപോലെ കണ്ണുകള്‍ കൈകാര്യം ചെയ്യുന്ന ശ്രുംഗാരഭാഷയുടെ പൊരുള്‍ ഗ്രഹിച്ച അന്നാമ്മ ചെറുനാണത്തോടെ അടുക്കളയിലേക്ക് വലിഞ്ഞു. മക്കള്‍ ചവുട്ടുന്ന എല്ലാ പടവുകളില്‍നിന്നും മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്. ശ്രുംഗാരസുഖം പോലുള്ള ഒരുതരം ആത്മസംതൃപ്തിയാണല്ലോ. എല്ലാ പ്രായത്തിലും ഒരേ അന്ഭൂതി മന്ഷ്യന്് ലഭിക്കുന്നതും ശ്രുംഗാരത്തിന്റെ ശ്രുംഗലയില്‍ മാത്രമാണല്ലോ.

പല്ലു മുളക്കാത്തമോണകാട്ടി ചിരിക്കുന്ന കറുത്ത വളകളിട്ട നന്ത്ത മുടിയുമുള്ള പിഞ്ചോമനയെ വാരി മുത്തം വയ്ക്കുന്ന നിമിഷങ്ങളെ സ്വപ്നം കണ്ട ് മത്തായിച്ചന്‍  ചാരുകസേരയില്‍ മലര്‍ന്നു കിടന്നു. സൂര്യശോഭയുള്ള മുഖത്ത് മുത്തം വയ്ക്കുമ്പോള്‍ വിരിയുന്ന നിഷ്കളങ്കമായ പുഞ്ചിരി.  പാലിന്റെയും പൗഡറിന്റെയും ഗന്ധം കലര്‍ന്ന തളിര്‍മേനിയിലെ ആ സുഗന്ധം മത്തായിച്ചന്റെ നാസാരന്ധ്രങ്ങള്‍ക്കു ചുറ്റും വട്ടമിട്ടു നില്‍ക്കുന്നതുപോലെ.
അപ്പച്ചാ! എന്ന വിളിയില്‍ ഒളിഞ്ഞിരിക്കുന്ന ജന്മസാഫല്യം . മൂന്നുപെണ്‍മക്കളെ മാത്രം തനിക്കു നല്‍കിയ വിധി, തന്റെതല്ലെങ്കിലും തന്നില്‍ നിന്നും ഉരുവായതില്‍നിന്നും തന്നേപ്പോലൊന്നിനെ തനിക്കു നല്‍കുമെന്ന പ്രത്യാശയിലായിരുന്നു  മത്തായിച്ചന്‍. കുടുഃബത്തിന്റെ നിലനില്‍പ്പും ശ്രേഷ്ഠതയും ആണല്ലോ പുരുഷമനസ്സിന്റെ എക്കാലെത്തെയും വാഞ്ച.
അന്നാമയാകട്ടെ, പണവും സൗന്ദര്യവും എന്ന സ്ത്രീസഹജമായ ആഗ്രഹങ്ങളില്‍ കൂടി പിഞ്ചോമനയ്ക്ക് രൂപം കൊടുക്കുകയായിരുന്നു.
അമേരിക്കയില്‍ ഉണ്ട ാകുന്നതല്ലേ, നല്ല ചുവന്നു കൊഴുത്ത് സായിപ്പിനെപ്പോലെയിരിക്കും അതുപോലെതന്നെ സ്വര്‍ണ്ണത്തിന്റെ നാട്ടിലല്ലേ. സ്വര്‍ണ്ണം കൊണ്ട വളതിനെ പൊതിയുമായിരിക്കും.
കെട്ടുപ്രായത്തിലെത്തി പിരിമുറുകി നില്‍ക്കുന്ന ജോസിലിന്ം, ജോളിക്കും ചേച്ചിയുടെ വിശേഷത്തില്‍ വിശേഷാല്‍ ഒന്നും തോന്നിയില്ല.
എന്നാലും എല്ലാ കന്യകമാരിലും ഒളിഞ്ഞിരിക്കുന്ന ഒരു ചെറുനാണം  അവരിലും തലപൊക്കി. മന്ഷ്യരുടെ മുമ്പില്‍ ഈ വീര്‍ത്ത വയറുമായി നില്‍ക്കുന്നത് നാണക്കേടാണ്.. തങ്ങളിതൊക്കെ ചെയ്തുവെന്ന് പൊതുജനത്തെ വിളിച്ചറിയിക്കുന്ന ഒരു ഗതികേട്. എന്നാലും സ്ത്രീത്വത്തിലടങ്ങിയിരിക്കുന്ന മാതൃത്വത്തിന്റെ  മാസ്മരശക്തി , ആ പിഞ്ചു മുഖത്തെ ദര്‍ശിക്കാന്ം താരാട്ടുപാടാന്ം ഇക്കിളിയിടാന്ം മാറിലൊട്ടിച്ച് ചൂടേകാന്ം ആഗ്രഹിച്ചു.
വികാരങ്ങളുടെ വിവിധ സ്ഥൂലഭാവങ്ങള്‍ ആ ഭവനത്തില്‍ രൂപപ്പെടുകയായിരുന്നു. നാരായണപ്പണിക്കര്‍ പതിവുപോലെ വലിഞ്ഞുകേറിവന്നു.
“”പണിക്കരെ ഒരു വിശേഷമുണ്ട ല്ലോ?’’ മത്തായിച്ചന്‍ സന്തോഷത്തോടെ പറഞ്ഞു.
“”എന്താണാവോ?’’ പണിക്കര്‍ ജിജ്ഞാസപൂണ്ട ു.
“”മകളുടെ കത്തുണ്ട ായിരുന്നു. അവള്‍ ഗര്‍ഭിണിയാണ്.
“”സുകുലേ യോജയേല്‍ കന്യാം
പുത്രം വിദ്യാസുയോജയേല്‍. ശിവ. ശിവ . കന്യകയെ നല്ലവര്‍ക്കു കൊടുത്താലുള്ള ഗുണം. എല്ലാം മുജ്ജന്മസുകൃതം’’ നാരായണപ്പണിക്കര്‍ പടിവാതിലില്‍ ചമ്രം പടഞ്ഞിരുന്നു.
തലേദിവസത്തെ മലയാളമനോരമ വരിയിട വിടാതെ വായിക്കാന്ള്ള ഒരുക്കമെന്നവണ്ണം വെറ്റിലത്താലം വലിച്ചുവച്ച് താംബൂല ശുദ്ധി നടത്തുന്നതിനിടയില്‍
“”കേട്ടോ മത്തായിച്ചാ വര്‍ക്ഷീയ ലഹള കൂടി ഈ നാട്ടില്‍ പൊട്ടിപ്പുറപ്പെട്ടാലത്തെ ഗതിയേ?  ഞാന്‍ ആലോചിച്ചു പോകുകയായിരുന്നു. മതസൗഹൃദം എന്ന പേരില്‍ നല്ലവരാകാന്‍ ശ്രമിച്ചുകൊണ്ട ് അണിയറയില്‍ അവനവന്റെ ജാതിയെ വളര്‍ത്തിയ നേതാക്കന്മാരുടെ പ്രവര്‍ത്തനദോാഷം ഈ തലമുറ അന്ഭവിക്കേണ്ട ി വരുമല്ലോ ! മതമേതായാലും മന്ഷ്യന്‍ നന്നായാല്‍ മതിയെന്നതിന് പകരം ഇന്ന് മന്ഷ്യര്‍ എങ്ങനെയായാലും വേണ്ട ില്ല മതം വളരണമെന്ന ചിന്ത മാത്രം’’ നാരായണപ്പണിക്കര്‍ വെറ്റില നാലാക്കി മടക്കി വായിക്കകത്തോട്ട് തള്ളി.
“”പണിക്കരെ! ഈ കഴിഞ്ഞ  രണ്ട ് പതിറ്റാണ്ട ു കൊണ്ട ു് എന്തെല്ലാം നന്മകളാണ് ഈ നാട്ടില്‍നിന്നും നാമാവശേഷമായത്. ശീഘ്രഗതിയിലുള്ള വളര്‍ച്ചയെന്ന് വിശേഷിപ്പിക്കുന്നത് എത്രയോ പരിതാപകരമായ അധഃപതനത്തെയാണ്. വിദേശപ്പണത്തിന്റെ കുത്തൊഴുക്കില്‍ മന്ഷ്യര്‍ മഠയന്മാരായി. കൈകൊണ്ട ് വേലചെയ്യാതെ കണ്ട വനെ കളിപ്പിച്ചും, പിടിച്ചുപറിച്ചും അതോടൊപ്പം കുടുഃബ സ്വത്തുക്കള്‍ വിറ്റ്തിന്നും അലസരായി മദ്യപാനവും വ്യഭിചാരവും മെന്നു വേണ്ട  എല്ലാ സാമൂഹ്യ ദോഷങ്ങളും പടര്‍ന്നുപന്തലിച്ചില്ലെയിന്ന്.
തൊഴിലറിയാത്ത വിദ്യാഭ്യാസം പുസ്തകപ്പുഴുക്കളെ സൃഷ്ടിക്കുകയും ഉദ്യോഗം മാത്രം മുന്നില്‍ കണ്ട ് കുലത്തൊഴിലുകളും കൃഷിപ്പണികളും ഉപേക്ഷിച്ച് വായാടികളായി ലക്ഷ്യമില്ലാതെ മന്ഷ്യര്‍ അലയുകയല്ലേ. പുരോഗമനത്തിന്റെ തട്ടം ഉയരുന്നത്രയും മാന്ഷീക മൂല്യങ്ങളടങ്ങിയ മനസമാധാനത്തിന്റെ തട്ടം താഴുകയാണ് പണിക്കരെ. ”
മത്തായിച്ചന്‍ പണിക്കരുടെ മുഖത്തേക്കു നോക്കി.

പതംകൂടിയ താംബൂലനീര്‍ മുറ്റത്തേക്ക് നീട്ടിത്തുപ്പി. മുരനടക്കി കണ്ണുശുദ്ധി വരുത്തിയ പണിക്കര്‍ വാചാലനായി.
“”മന്ത്രി ഒരു മരം നട്ട് “മരമഹോത്‌സവം’ ഉത്ഘാടനം ചെയ്തത് ഒരു വലിയ വാര്‍ത്തയായില്ലേ മത്തായിച്ചാ. മരങ്ങള്‍ വെട്ടിനശിപ്പിച്ച് ഉപജീവനം കഴിച്ചവര്‍ ഒരു മരക്കാലെങ്കിലും നട്ടുപിടിപ്പിച്ചിട്ടുണ്ടേ ാ? ഇംഗ്ലീഷ് വിദ്യാഭ്യാസം നടത്തി എല്ലാവരും അങ്ങ് യൂറോപ്പിലും അമേരിക്കയിലും പോകും. പിന്നെന്തിനാ കേരളത്തില്‍ മരങ്ങള്‍ വയ്ക്കുന്നത് എന്ന ചിന്തയായിരിക്കും. ഇന്നിപ്പോള്‍ വിറകിന്പോലും മരം ലഭിക്കാതെ ഒരു മരമഹോത്സവം.
സമര്‍ത്ഥരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ട തിന് പകരം ജാതിയുടെ പേരിലും മതത്തിന്റെ പേരിലും സംവരണം നല്‍കി. വളഞ്ഞക്ഷരം പണം മുടക്കി പഠിപ്പിച്ച് അലസരെ സൃഷ്ടിച്ച് 100 ശതമാനം “സാക്ഷരത’ നേടിയെന്നഭിമാനം. സാക്ഷരത നേടിയതുകൊണ്ട ് വയറ് വിശക്കാതിരിക്കുമോ? ഈ തലതിരിഞ്ഞ വിദ്യാഭ്യാസനയം അവസാനിപ്പിച്ചിട്ട് ആ പഴയ നീതിസാരവും ജ്ഞാനപ്പാനയുമൊക്കെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്താല്‍ വല്ല പ്രയോജനവും ഉണ്ട ായേനേം.
 
“”അശ്വത്ഥമേകം പിചുമന്ദമേകം
ന്യത്രോധമേകം ദശതി ന്ത്രീണീശ്ച
കപിത്ഥ വില്‍പ്പാ, മലക ത്രയഞ്ച
പഞ്ചാമ്രനാളീ നരകം നയാതി’’
ഒരു ആല്‍, ഒരു വേപ്പ് ഒരു പേരാല്‍ പത്തു പുളി, മൂന്നു പ്ലാവ്, മൂന്ന് കൂവളം മൂന്നു നെല്ലി അഞ്ച് പ്ലാവ്, അഞ്ച് തെങ്ങ് ഇവ നട്ടു പിടിപ്പിക്കുന്നവന്് നരകം ഇല്ല. ഈ സാരോപദേശം ഇളം മനസ്സില്‍ പകര്‍ന്നാല്‍ ഒരു മരമെങ്കിലും വച്ചുപിടിപ്പിക്കാതിരിക്കുമോ?
    നരച്ചതലയ്ക്കുള്ളിലെ മസ്തിഷ്കങ്ങള്‍ മഞ്ഞളിച്ച പ്രകൃതിയുടെ വികൃതമായ മുഖം കണ്ട ്, ഓര്‍മ്മകളിലൊതുങ്ങി നില്‍ക്കുന്ന കഴിഞ്ഞകാലങ്ങളെ അയവിറക്കി. മണ്ണിനോട് മല്ലടിച്ച് അതിന്റെ വിഭവ സമൃദ്ധി വര്‍ദ്ധിപ്പിക്കുന്ന സമൂഹത്തിലേ പ്രകൃതിയുടെ പ്രസാദം നിലനില്‍ക്കുകയുള്ളു. പുല്ലും പൂവും പൂങ്കാവനങ്ങളും, അതിലെ തേനൂറ്റി പാടിപ്പറക്കും പക്ഷികളും പാടത്തു പണിയുന്ന കര്‍ഷകരുടെ ആവേശഭരിതങ്ങളായ ഏലം വിളികളും, വിളവിറക്കും വിളവെടുപ്പും എല്ലാം ഉത്സവംപോലെ കൊണ്ട ാടിയിരുന്ന നാട്ടില്‍  ഇന്ന് നിലങ്ങള്‍ തരിശുകളായി. അല്ലെങ്കില്‍ കൊതുകുമര നിബിഡമായി, തമ്മില്‍ പിണഞ്ഞുപിരിഞ്ഞ് അതിനിടയില്‍ വിദേശച്ഛായയില്‍  തലയെടുത്തു നില്‍ക്കുന്ന കെട്ടിടങ്ങളും. ഗ്രാമങ്ങളിലും നഗരജീവിതശൈലികള്‍ നടമാടുന്ന ഉദ്യോഗമില്ലാത്ത ഉദ്യോഗാര്‍ത്ഥി ഉദ്യോഗസ്ഥന്മാരെപ്പോലെ വേഷം കെട്ടി ജീവിക്കുന്നു.
മത്തായിച്ചന്റെയും നാരായണപ്പണിക്കരുടെയും സംസാരത്തില്‍ വേറേ പല വിഷയങ്ങളും വന്നുചേര്‍ന്നു. വിലക്കയറ്റം, മന്ഷ്യരില്‍ പെരുകിക്കൊണ്ട ിരിക്കുന്ന മദ്യാസക്തി. വിവാഹകമ്പോളത്തിലെ സ്ത്രീധന നിലവാരം എന്നിങ്ങനെ പലതും.
“”കേട്ടോ മത്തായിച്ചാ, ഒരുത്തന് മെഡിക്കല്‍ കേളേജില്‍ പ്രവേശനം ലഭിച്ചാല്‍  ഉടനെ അവിടെ ബുക്കിംഗ് നടക്കും പത്തു ലക്ഷവും ഒരു കാറും. എന്‍ജിനിയര്‍ക്ക് അഞ്ചു ലക്ഷവും ഒരു കാറും  ഈ കരാറ് അംഗീകരിക്കുന്നുവെങ്കില്‍ മാത്രം ചെറുക്കന്ം പെണ്ണും തമ്മില്‍ കണ്ട ാല്‍ മതി. എന്തൊരു ലോകമെടാ? നാരായണപ്പണിക്കര്‍ ഇളകിയിരുന്നു.
“”അതിനെന്താ? സ്ത്രീധന നിരോധനം നിയമം കൊണ്ട ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലേ? അതോടൊപ്പം കുടുബസ്വത്തില്‍ തുല്യാവകാശം സ്ത്രീകള്‍ക്ക് നിയമം കൊണ്ട ് ഉറപ്പ് വരുത്തുകയും ചെയ്തില്ലേ എന്തൊരു വിരോധാഭാസം’’ മത്തായിച്ചന്‍ തലകുലുക്കി.
“”ഈ പത്തുലക്ഷം കൊണ്ട ് വരുന്നതു മുഴുവന്‍ ഇപ്പോള്‍ അമേരിക്കയില്‍ നിന്നാണ് മത്തായിച്ചാ.
“”അതുകൊണ്ട ് ഇപ്പോള്‍ രണ്ട ് മൂന്ന് സംഭവങ്ങള്‍ നാം കേട്ടില്ലേ?  ഡോക്ടര്‍മാര്‍ക്ക് പറ്റിയ ഗതികേട്. ഒരു മാസത്തേക്കുമാത്രം പെണ്ണിനെ കെട്ടി  തിരിച്ചു അമേരിക്കയില്‍ ചെന്നു കഴിഞ്ഞാല്‍ ഉടനെ ലഭിക്കുന്ന വിവരം എനിക്ക് ഇഷ്ടപ്പെട്ടവനേയും കൊണ്ട ് ഞാന്‍ കടന്നു. എന്നല്ലേ. അപ്പോള്‍ പിന്നെ ഈ നാണക്കേട് തലയിലേറ്റുന്നതിന്് 10 ലക്ഷം വാങ്ങിക്കുന്നതില്‍ തെറ്റൊന്നുമില്ല പണിക്കരെ.’’
പണിക്കര്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സ്വകാര്യ ജീവിതത്തിന്റെ ബദ്ധപ്പാടുകളെപ്പറ്റി മത്തായിച്ചന്‍ വിവശതയിലായി. കെട്ടുപ്രയം കഴിഞ്ഞു നില്‍ക്കുന്ന രണ്ട ് പെണ്‍മക്കള്‍. സ്വന്ത ദുഃഖങ്ങളെ മറച്ചുപിടിച്ചുകൊണ്ട ്  അമേരിക്കന്‍ ജീവിതത്തെ പരിഹസിച്ച് സംസാരിക്കുമ്പോഴും മത്തായിച്ചന്റെ മനസ്സില്‍ സുനന്ദയ്ക്ക് ലഭിച്ചതുപോലെ വല്ല ബന്ധവും ഇവളുമാര്‍ക്കും കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന മോഹമായിരുന്നു.
കാര്യങ്ങള്‍ സുനന്ദയെ ഒരിക്കല്‍ കൂടി ധരിപ്പിക്കാന്ള്ള ശ്രമത്തിലേക്ക് മത്തായിച്ചന്‍ കടന്നു. മോളേ നീ എഴുതിയിരുന്ന വിശേഷങ്ങളെല്ലാം വായിച്ചറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. സന്തോഷത്തിന്റെ വാചകങ്ങള്‍ ഇങ്ങനെ നീണ്ട ുപോയി കത്തിന്റെ അവസാന ഭാഗത്തില്‍ ചില പ്രത്യേക വരികള്‍ കൂടി മത്തായിച്ചന്‍ എഴുതി.
“ഞാന്‍ പണ്ട ് എഴുതിയിരുന്ന കാര്യങ്ങള്‍ നിന്റെ ഓര്‍മ്മയിലുണ്ട ല്ലോ. അവിടെങ്ങാന്ം ഒരു പയ്യനെ കണ്ട ുപിടിക്കുവാന്‍ ശ്രമിക്കുമല്ലോ. ഇവിടെ ഞാന്ം പരിശ്രമിച്ചുകൊണ്ട ിരിക്കുന്നു.
കത്തു വായിച്ച സുനന്ദ മാറത്തു കൈവച്ച് മുകളിലേക്ക് നോക്കി. ഈ അന്ധകാരക്കുഴിയില്‍ അലയുന്ന തന്നെപ്പറ്റി എന്തെല്ലാം ആശകളാണ് ഇന്നും മാതാപിതാക്കന്മാരുടെ മനസുകളില്‍.’
 കാറ്റൊന്നനങ്ങിയാല്‍ ചിതറികൊഴിയുന്ന പരുവത്തില്‍ കൊടിയ ദുഃഖങ്ങളുടെ ജലബിന്ദുക്കള്‍ ഹൃദയാംബരത്തില്‍ മൂടികെട്ടിനിന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക