ആത്മാവുകള്‍ കരയുന്നത് (കവിത: രാജന്‍ കിണറ്റിങ്കര)
kazhchapadu
06-Jan-2021
രാജന്‍ കിണറ്റിങ്കര
kazhchapadu
06-Jan-2021
രാജന്‍ കിണറ്റിങ്കര

ചിതയിലെരിയുന്ന
ആത്മാവുകള്‍
കരയാറുണ്ടോ?
രക്തയോട്ടം നിലച്ച
ധമനികള്‍ക്ക്
നോവറിയില്ലെന്ന്
തോന്നിയിട്ടുണ്ടോ?
വെറുമൊരു പിടി
ചാരമാകുന്ന
ചലനമറ്റ
അസ്ഥി പഞ്ജരം
എന്ന് കരുതാറുണ്ടോ?
എങ്കില്‍ തെറ്റി
ആത്മാവുകള്‍ക്ക്
നോവാറുണ്ട്
അവ കണ്ണീരൊഴുക്കാറുണ്ട്
അതുവരെയും
തിരിഞ്ഞു നോക്കാത്ത
ബന്ധങ്ങളുടെ
അവസാന
കൂട്ടക്കരച്ചിലോര്‍ത്ത്
എരിഞ്ഞു തീരും മുന്നെ
ഘടികാര സൂചി നോക്കി
വീടെത്താന്‍
ധൃതി പിടിക്കുന്ന
സൗഹൃദങ്ങളെയോര്‍ത്ത്
ആറടി മണ്ണില്‍
ഒടുങ്ങുമ്പോഴും
എന്റെ സ്ഥലം നിന്റെ സ്ഥലം
എന്ന മക്കളുടെ
കണക്കു പറച്ചില്‍ കേട്ട്
ചിതയൊരുക്കാന്‍
വെട്ടിയ പുളിമാവിന്
വിലയിടുന്ന
രക്തബന്ധങ്ങളുടെ
വ്യര്‍ത്ഥതയോര്‍ത്ത്
പതിനഞ്ച് ദിവസങ്ങള്‍
നരകതുല്യമെന്ന ഭാവേന
ബലിക്കാക്കയ്ക്ക്
തപ്പുകൊട്ടുന്ന
കപട സ്‌നേഹത്തെയോര്‍ത്ത്
ശ്വാസം നിലയ്ക്കും മുന്നേ
മനസ്സില്‍ മതില്‍ തീര്‍ക്കുന്ന
ഇവയെയോര്‍ത്തെല്ലാം
അടഞ്ഞ ശബ്ദത്തില്‍
ആത്മാവുകള്‍
കരയാറുണ്ട്
അവയ്ക്ക് നോവാറുണ്ട്

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments