Image

പുതുവർഷചിന്തകൾ (തോമസ് കളത്തൂര്‍)

Published on 07 January, 2021
പുതുവർഷചിന്തകൾ (തോമസ് കളത്തൂര്‍)
2020 നെപഴയതാക്കികൊണ്ട്, 2021 പുതുവർഷമായിരംഗപ്രവേശം ചെയ്തിരിക്കുന്നു.കൃത്യമായിപറയുന്നു എന്നവിശ്വാസത്തിൽപറഞ്ഞാൽ,  ക്രിസ്തുവിനുശേഷം 2020 -ഉം, ക്രിസ്തുവിനുമുൻപ്അനേകമനേകം ആയിരങ്ങളുംകോടികളുംവർഷങ്ങൾപിന്നിട്ടുകഴിഞ്ഞിരിക്കുന്നു.    കടന്നുപോയവര്ഷങ്ങളുടെചരിത്ര. ത്തിലേക്കുംഒന്ന്എത്തിനോക്കാം. 

നിലവിലുണ്ടായിരുന്ന 'ചന്ദ്ര ' അധിഷ്ഠിതകാലഗണനരീതിയിൽനിന്നും "സൗര" അധിഷ്ഠിതകാല ഗണനാരീതിയിലേക്ക്പരിവർത്തനംചെയ്തത്ജൂലിയസ്സീസർആയിരുന്നു.   അന്ന്  ("പൊതുയുഗത്തിന്മുൻപ്") ബി.സി.753 -ൽ,  റോമൻസാമ്രാജ്യത്തിന്റെ സംസ്ഥാപനവുമായിബന്ധപ്പെടുത്തി  "ജൂലിയൻയുഗം" ആരംഭിച്ചു.     എന്നാൽക്രിസ്തുവിനുശേഷം, ക്രിസ്തീയവിശ്വാസംവ്യാപകമാവുകയും 'മധ്യകാലയൂറോപ്പ്' ശക്തിപ്പെടുകയുംചെയ്തു.     അവർപുതിയപുതിയകോളനികളിൽഅധീശത്വംസ്ഥാപിച്ചുമുന്നേറിയഅവസരത്തിൽ,  'പോപ്പ്ഗ്രിഗറി 13'  ന്റെനേതൃത്വത്തിൽ,  ക്രിസ്തുവിന്റെജനനസമയവുമായി ബന്ധപ്പെടുത്തി ഒരുപുതിയ കലണ്ടർനടപ്പിലാക്കാനുള് ളസംരംഭംആരംഭിച്ചു.    അങ്ങനെ, ഏകദേശം 300 വർഷത്തെശ്രമഫലമായി, ഇന്ന്നിലവിലിരിക്കുന്ന "ഗ്രിഗോറിയൻകലണ്ടർനടപ്പിൽവന്നു.     മതനിരപേക്ഷതകണക്കിലെടുത്താവാം,  ഇന്ന്  'ക്രിസ്തുവര്ഷം' എന്നുള്ളത്, "പൊതുയുഗംഅഥവാകോമണ്ഈറ" എന്ന്നാമമാറ്റംചെയ്തത്.16 -ആംനൂറ്റാണ്ടുമുതലേ "കോമണ്ഈറ" പലഭാഷകളിലുംഉപയോഗിച്ചിരുന്നതായികാണുന്നു.     എന്നാൽക്രിസ്ത്യൻസന്ന്യാസിആയിരുന്ന "ഡിനീസിയൂസ് " എ.ഡി. 525 -ൽ,  "രക്തസാക്ഷിയുഗത്തെ", 'പൊതുയുഗം' എന്ന്പുനർനാമകരണം ചെയ്തതായിപറയപ്പെടുന്നു.      യഹൂദ, ബുദ്ധ, മുസ്ലിം, ഹിന്ദുമതങ്ങൾ, അവരവരുടേതായകലണ്ടറുകൾഉപയോഗിച്ചിരുന്നുഎങ്കിലുംഗ്രിഗോറിയന്കലണ്ടർതന്നെപ്രമാണീകരിക്കുമായിരുന്നു.
ഒന്ന്ചിന്തിച്ചാൽ, കഴിഞ്ഞുപോയകാലത്തിലെ, ഒരുനിമിഷവുംനമുക്ക്നഷ്ടപെട്ടുഎന്ന്പറയാനാവില്ല. എല്ലാം, നമുക്ക്വേണ്ടി, ഇന്നേക്ക്വേണ്ടി,  നമ്മുടെഅറിവിനുംഓർമ്മപെടുത്തലിനുംവേണ്ടിസൂക്ഷിക്കുന്നു.    ലോകത്തിനുകൂടുതൽകൂടുതൽസംഭാവനകൾനൽകുകആയിരുന്നു.    

ലോകവും,അനുഭവസമ്പത്തുമായിപ്രായത്തിനൊത്തുവളർന്നുകൊണ്ടിരിക്കുകയാണ്.     നശ്വരം എന്ന് തോന്നിപ്പിക്കുന്നതു,  രൂപമാറ്റത്തിലൂടെമറ്റൊന്നായിഭവിക്കുന്നു.     "കാലം", രൂപത്തിലുംഭാവത്തിലും,  ഏതുപ്രകൃതിമാറ്റങ്ങളെയുംവഹിച്ചുകൊണ്ട്,  അനശ്വരമായിതന്റെഗതിതുടരുന്നു. കാലംചിലപ്പോൾഅപകടകാരികളായമഹാമാരികളുംആയിഎത്തും. ചിലകാലത്തിൽ,  അത്യപകടകാരികളായമനുക്ഷ്യൻവിദ്വേഷത്തിന്റെയുംവെറുപ്പിന്റെയുംകാളകൂടവുമായിഎത്തും.     അവർമനുക്ഷ്യസമൂഹത്തെമതങ്ങളുടെയുംജാതിയുടെയുംപേരിൽവിഭജിക്കും.   സാഹോദര്യവുംസ്നേഹവുംപ്രസംഗിച്ചുകൊണ്ടു,  'പാമ്പുംകീരിയും' പോലെഏറ്റുമുട്ടും.സമത്വവുംസ്വാതന്ത്ര്യവുംപ്രസംഗിച്ചുകൊണ്ടുമറ്റൊരുകൂട്ടർതത്വാധിഷ്ഠിതനയപ്രഖ്യാപനങ്ങളുംആയെത്തുന്നു.     ഈരാഷ്ട്രീയക്കാർ,  യാതൊരുതത്വദീക്ഷയുമില്ലാതെ ജനങ്ങളെവിഭജിച്ചു അന്യോന്യംകൊന്നുമുടിക്കാൻആയുധങ്ങളുംആയിഅയക്കുന്നു.    "ഏട്ടിലെചുരയ്ക്കാകൊണ്ടേവനു കൂട്ടാൻവെക്കാം?", എന്നകവിവചനംഇന്നുംചോദ്യചിഗ്നമായിമതരാക്ഷ്ട്രീയങ്ങളെനേരിടുകയാണ്.     ലോകചരിത്രംപറയുന്നു, 'ഇന്നലത്തെരാക്ഷ്ട്രീയംഇന്നത്തെമതത്തിലേക്കും, ഇന്നത്തെമതംനാളത്തെരാക്ഷ്ട്രീയത്തിലേക്കുംരൂപാന്തരംപ്രാപിക്കുന്നു' എന്ന്.     കാലത്തിന്റെസഞ്ചാരവേളയിൽ,  മതവുംരാക്ഷ്ട്രീയവും എന്ത്സംഭാവനനൽകുന്നു എന്നത്അടുത്തതലമുറയുടെസ്വത്വത്തെതന്നെബാധിച്ചേക്കാം.    
സ്വകാര്യസ്വത്തുവളർത്തിവലുതാക്കിയസംസ്കാരങ്ങളുടെഅപഥസഞ്ചാരത്തെ, മൂല്ല്യത്തകർച്ചകളെ ചൂണ്ടികാണിച്ചുകൊണ്ട് ശ്രീബുദ്ധനും യേശുക്രിസ്തുവും ശ്രീനാരായണഗുരുക്കളും മറ്റനേക തത്വജ്ഞാനികളുംപ്രതിഭകളുംജന്മമെടുത്തു.        എന്നാൽ ലോകപുരോഗതിക്കൊപ്പം അതിക്രെമങ്ങളുംചൂഷണവുംവർദ്ധിച്ചുകൊണ്ടേയിരിക്കുന്നു,  പ്രത്യേകിച്ച്സ്ത്രീകളുംകുട്ടികളുംപാർശ്വവത്കരിക്കപെട്ടവരുംഅടങ്ങുന്ന, ദുര്ബലരാക്കപ്പെട്ടവർക്കെതിരെ.    സന്മാർഗീകതയും ധാര്മീകതയും പ്രസംഗിക്കുന്നവർതന്നെ അസാന്മാർഗ്ഗീകതയുടെരക്ഷാധികാരികളായിമാറുകയും,  ഇരകൾതന്നെ, മതരാക്ഷ്ട്രീയഗുണഭോക്താക്കളുടെചട്ടുകങ്ങളായിതീരുകയുംചെയ്യുന്നതിന്ഉദാഹരണങ്ങൾ,  "സതിസംബ്രദായം" നിർത്തലാക്കിയപ്പോൾമുതൽ....ഇന്നുംകണ്ടുവരുന്നതാണ്.      വേദനയോടെമക്കളെപ്രസവിച്ചുതലമുറകളെനിലനിർത്താൻസ്ത്രീക്ക്കഴിയുമെങ്കിൽ, മക്കളുടെനല്ലനാളേക്ക്വേണ്ടി,  തങ്ങളുടെബലഹീനതകളെദൂരീകരിച്ചു,  സമൂഹത്തിന്റെആകമാനമായഅഭിവൃദ്ധിക്ക്വേണ്ടിമുന്നോട്ടിറങ്ങണം.      സ്ത്രീകൾ, സ്ത്രീകളുടെതന്നെശത്രുക്കളാകാതെ, അന്യോന്യംചർച്ചചെയ്തുചിന്തിച്ചു, സാമൂഹ്യപ്രശ്നങ്ങളെകുറിച്ചു,അവബോധംസൃഷ്ടിക്കണം.    നാലപ്പാട്ട്ബാലാമണിയമ്മപാടിയതുപോലെ,
"ഞാനീപ്രപഞ്ചത്തിന്അമ്മയായെങ്കിലേ, മനിതയായിവരൂ...." മനുക്ഷ്യരെയുംപ്രകൃതിയെയുംഎല്ലാജീവജാലങ്ങളെയും ഒരുപോലെ
സ്നേഹിച്ച സുഗതകുമാരിടീച്ചർ, ഈപുതുവർഷംകാണാതെകാലയവനികക്കുള്ളിൽമറഞ്ഞു. സമത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനുംപരിസ്ഥിതി സംരക്ഷണത്തിനും വേണ്ടികർമ്മോൽസുകയായിജീവിതം ഉഴിഞ്ഞുവെച്ചടീച്ചറിന്റെജീവിതത്തിനുസാക്ഷാത്കാരം നൽകേണ്ടത് എല്ലാസ്ത്രീകളുടെയുംകടമയായികാണണം.  തിരശീലക്കുള്ളിൽ അപ്രത്യക്ഷരായ എല്ലാനല്ല മനുക്ഷ്യർക്കുംപ്രണാമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക