Image

മറഞ്ഞിരിക്കുന്ന ബിഗ്‌ബോസിനെ കണ്ടുപിടിച്ചെന്നു സോഷ്യല്‍ മീഡിയ

Published on 11 January, 2021
മറഞ്ഞിരിക്കുന്ന ബിഗ്‌ബോസിനെ കണ്ടുപിടിച്ചെന്നു സോഷ്യല്‍ മീഡിയ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഹിന്ദി, തമിഴ് പതിപ്പുകള്‍ക്ക് പിന്നാലെ മലയാളത്തിലും ഈ ഷോ വന്‍ വിജയമായി. മോഹന്‍ലാല്‍ അവതാരകനായി വരുന്ന ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പ് ഉടന്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായി.


ഈ ഷോയില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്നത് അദൃശ്യനായി ഇരുന്ന് മത്സരാര്‍ത്ഥികളെ നിരീക്ഷിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന ബിഗ് ബോസ് ആരെന്നറിയാനാണ്. ഇപ്പോഴിതാ മറഞ്ഞിരിക്കുന്ന ബിഗ്‌ബോസിനെ കണ്ടുപിടിച്ചെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കമല്‍ഹാസന്‍ അവതാരകനായി വരുന്ന തമിഴ് ബിഗ്‌ബോസില്‍ നിന്നുമാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്.


സാരതി സാഹോ എന്ന നടനാണ് ബിഗ്‌ബോസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 'ബിഗ് ബോസ് 4' ന്റെ കസേരയില്‍ ഇരുന്നുള്ള ഒരു ചിത്രം സാഹോ സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചതാണ് ഈ ചര്‍ച്ചയ്ക്ക് കാരണം. അതേസമയം ഔദ്യോഗികമായി ഇക്കാര്യം ബിഗ് ബോസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക