Image

സുഗതകുമാരിയുടെ പേരില്‍ പുരസ്കാരം പരിഗണനയിലെന്ന് മന്ത്രി

Published on 15 January, 2021
സുഗതകുമാരിയുടെ പേരില്‍ പുരസ്കാരം പരിഗണനയിലെന്ന് മന്ത്രി
തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ പേരില്‍ വനംപരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പ്രോത്സാഹനത്തിനായി പുരസ്കാരം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി കെ. രാജു നിയമസഭയില്‍ പറഞ്ഞു.

ചോദ്യോത്തരവേളയില്‍ മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സുഗതകുമാരിയുടെ സ്മരണ എക്കാലവും നിലനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കും. പുതിയ തലമുറയെ കൂടി പ്രകൃതി സംരക്ഷണത്തില്‍ അവബോധമുള്ളവരാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടി പുരസ്കാരത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക