പൂമരം ( കവിത: സുഷമ നെടൂളി )
kazhchapadu
15-Jan-2021
kazhchapadu
15-Jan-2021
നീയൊരു
പൂമരത്തണൽ
ഹരിതമോഹന
പത്രങ്ങൾക്കിടെ
ചോരച്ചുവപ്പാർന്ന
ചാരു പൂക്കളേന്തി
ചിന്ത പേറും ശിരസ്സോടെ
വിരാജിക്കും
നീയെനിക്കൊരു
പൂമരത്തണൽ...
വേരുകൾ
മണ്ണിനെയിറുകെ-
പ്പുണർന്നൂറ്റിയ
കരുത്തിലുയർന്ന
നിൻ ശിഖരങ്ങൾ
അനന്തതയെ പ്രണയിച്ച്
നക്ഷത്രം തേടി
പടർന്നവ....
എനിക്കിഷ്ടം
അരുണാഭമാം
പൂക്കൾ പന്തലിട്ട
തണലിൽ
നിന്നെച്ചാരിയിരുന്നീടാൻ..
എനിക്കിഷ്ടം
വേനൽക്കനലുകൾ
പൊഴിയും ദിനങ്ങളിൽ
തടങ്ങൾക്ക് തണലാവാൻ..
എനിക്കിഷ്ടം
അതിവർഷപ്പെയ്ത്തിൽ
പൂക്കൾക്ക് കുടയാവാൻ...
എനിക്കിഷ്ടം
വസന്തത്തിൽ
നിന്നരികെയണയും
തുമ്പികളെ വിരുന്നൂട്ടാൻ..
എനിക്കിഷ്ടം
ശിശിരത്തിൽ
പൊഴിയും ഇലകളെ
നിൻ പ്രണയനിശ്വാസം പോൽ ആപാദം
ചൂടീടാൻ....
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments