Image

വിനോദസഞ്ചാരികള്‍ക്കൊപ്പം കളിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യം കൗതുകമാകുന്നു; വീഡിയോ

Published on 15 January, 2021
വിനോദസഞ്ചാരികള്‍ക്കൊപ്പം കളിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യം കൗതുകമാകുന്നു; വീഡിയോ

ന്യൂഡെല്‍ഹി:വിനോദസഞ്ചാരികളായ യുവാക്കള്‍ക്കൊപ്പം കളിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യം കൗതുകമാകുന്നു. വന്യജീവിയുടെ വിചിത്രമായ പെരുമാറ്റം കണ്ടതിന്റെ അമ്ബരപ്പിലാണ് ജനങ്ങള്‍. 


ഹിമാചല്‍ പ്രദേശിലെ തിര്‍ഥാന്‍ താഴ്വരയിലെ കുള്ളുവില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.  ആളുകള്‍ക്കൊപ്പം കൂട്ടി കൂടി കളിക്കുന്ന ഒരു പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് ഇത്. റോഡില്‍ കൂടി നില്‍ക്കുന്ന ആളുകള്‍ക്കരികിലേക്ക് മടിയൊന്നും കൂടാതെ വരികയും അവരോട് സൗഹാര്‍ദ്ദപരമായി ഇടപഴകുകയും ചെയ്യുന്ന വന്യജീവിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാകുന്നത്. 


പുള്ളിപ്പുലിയുടെ ഈ അസാധാരണ പെരുമാറ്റം കൗതുകം ഉയര്‍ത്തുന്നുണ്ടെങ്കിലും വന്യജീവി വിദഗ്ധരും വനംവകുപ്പ് അധികൃതരും അല്‍പ്പം ആശങ്കയോടെയാണ് ഇതിനെ കാണുന്നത്.

ആരോ ഓമനിച്ച്‌ വളര്‍ത്തിയ മൃഗമാണിതെന്നും അതുകൊണ്ടാണ് ആളുകളുടെ സാന്നിധ്യം പരിചയം ഉള്ളതു പോലെ പെരുമാറുന്നതെന്നുമാണ് ഒരു സംശയം ഉയരുന്നത്. 


വംശനാശ ഭീഷണി നേരിടുന്ന അടക്കമുള്ള മൃഗങ്ങളെ സ്വകാര്യമായി വളര്‍ത്തുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മനുഷ്യരോട് അടുത്ത് ഇടപഴകുന്ന പുളളിപ്പുലിയുടെ ദൃശ്യങ്ങള്‍ വിദഗ്ധര്‍ക്കിടയില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.


റോഡരികില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് സമീപത്തേക്ക് പുള്ളിപ്പുലി എത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കുറച്ച്‌ ആളുകള്‍ ജീവിയെ കണ്ട് പേടിച്ച്‌ ഓടിമാറുന്നുണ്ടെങ്കിലും അനങ്ങാതെ നിന്ന ആളുകള്‍ക്കരികിലെത്തി ചാടിക്കയറി കളിക്കാന്‍ ശ്രമിക്കുകയാണ് ജീവി. 


ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക