Image

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 11 കോടി സംഭാവന നല്‍കി വജ്രവ്യാപാരി

Published on 15 January, 2021
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 11 കോടി  സംഭാവന നല്‍കി വജ്രവ്യാപാരി
യുപി: അയോധ്യയില്‍ നിര്‍മാണത്തിനായി 11 കോടി രൂപ സംഭാവന നല്‍കി വജ്രവ്യാപാരി. സൂറത്തിലുള്ള ഗോവിന്ദ്ഭായ് ധൊലാകിയ എന്നയാളാണ് സംഭാവന നല്‍കിയത്. ഗുജറാത്തിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസിലെത്തിയാണ് സംഭാവന നല്‍കിയത്.

വ്യാഴാഴ്ച്ച മുതലാണ് വിഎച്ച്‌പിയും ആര്‍എസ്‌എസും ചേര്‍ന്ന് രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ധനസമാഹരണം ആരംഭിച്ചത്. സൂറത്തിലുള്ള രാമകൃഷ്ണ ഡയമണ്ട് സ്ഥാപനത്തിന്റെ ഉടമയാണ് ഗോവിന്ദ്ഭായ്. വര്‍ഷങ്ങളായി ആര്‍എസ്‌എസ് സഹയാത്രികനാണ്. 1992 മുതല്‍ രാമക്ഷേത്രത്തിനായി ഇയാളും ആര്‍എസ്‌എസിനൊപ്പമുണ്ട്.

ഗോവിന്ദ്ഭായിക്ക് പുറമേ, ഗുജറാത്തിലെ പല വ്യവസായികളും സംഭാവന നല്‍കിയിട്ടുണ്ട്. സൂറത്തില്‍ തന്നെയുള്ള മഹേഷ് കബൂത്തര്‍വാല എന്നയാള്‍ അഞ്ച് കോടി രൂപയാണ് സംഭാവന നല്‍കിയത്. ലൊവേജി ബാദ്ഷാ എന്നയാള്‍ ഒരു കോടി രൂപയും സംഭാവന നല്‍കി.

രാമക്ഷേത്ര നിര്‍മാണത്തിനായി 5,00,100 രൂപയാണ് പ്രസിഡന്‍റ്​ രാംനാഥ്​ കോവിന്ദ്​ സംഭാവന നല്‍കിയത്. ഫെബ്രുവരി 27 വരെയാണ് ധനസമാഹരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക