മൂന്ന് മണിക്കൂര്‍ പതിനെട്ട് മിനിട്ട്, നിയമസഭാ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ബഡ്ജറ്റ് അവതരിപ്പിച്ച് തോമസ് ഐസക്ക്
VARTHA
15-Jan-2021
VARTHA
15-Jan-2021

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കവേ പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി ഒരു റെക്കോഡും സ്വന്തം പേരിലാക്കി. നിയമസഭ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ബഡ്ജറ്റ് അവതരണമെന്ന ഖ്യാദിയാണ് അദ്ദേഹം സ്വന്തമാക്കിയത്. മൂന്ന് മണിക്കൂര്‍ 18 മിനിട്ട് നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ ബഡ്ജറ്റ് അവതരണം. ഇത്രയും സമയമെടുത്തിട്ടും ഐസക്കിന് ബഡ്ജറ്റ് പൂര്‍ണമായും വായിക്കാനായില്ല.
ഇന്ന് വെള്ളിയാഴ്ചയാണെന്നും പന്ത്രണ്ടരയ്ക്ക് മുന്‍പായി ബഡ്ജറ്റ് അവതരണം നിര്‍ത്തണമെന്നും സ്പീക്കര്‍ ധനമന്ത്രിയെ ഓര്‍മ്മിപ്പിച്ചതോടെ പ്രസ്‌കത ഭാഗങ്ങള്‍ മാത്രം വായിച്ച് അവതരണം ധനമന്ത്രി ചുരുക്കുകയായിരുന്നു.
രണ്ട് മണിക്കൂര്‍ 54 മിനിട്ടായിരുന്നു ഇതിന് മുന്‍പ് നിയമസഭ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ബഡ്ജറ്റ് അവതരണം. 2016ല്‍ കെ എം മാണി തയ്യാറാക്കിയ ബഡ്ജറ്റായിരുന്നു ഇത്. എന്നാല്‍ മന്ത്രിയുടെ അഭാവത്തില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments