അന്ന് കമ്ബ്യൂട്ടറിനെതിരെ സമരം ചെയ്തവര്‍ ഇന്ന് ഡിജിറ്റല്‍വത്കരണത്തെ കുറിച്ച് പറയുന്നു; പരിഹാസവുമായി വി.ഡി.സതീശന്‍

തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക് നടത്തിയ ബജറ്റ് പ്രഖ്യാപനത്തിലെ ഡിജിറ്റല്‍വത്കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. രാജീവ് ഗാന്ധി കംപ്യൂട്ടര്‍വത്കരണം നടപ്പിലാക്കിയപ്പോള്‍ സമരം നടത്തിയവര്‍ ആയിരുന്നു സഖാക്കള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'രാജീവ് ഗാന്ധി കംപ്യൂട്ടര്‍വത്ക്കരണം നടപ്പിലാക്കിയപ്പോള്‍ സമരം ചെയ്ത സഖാക്കള്‍ഇപ്പോള്‍ ബജറ്റില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം, ഡിജിറ്റല്‍ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആര്‍ക്കും രോമാഞ്ചമുണ്ടാകും'- എന്നാണ് സതീശന്റെ കുറിപ്പ്.
കേരളത്തിലെ ഡിജിറ്റല്‍വത്കരിച്ച് നോളജ് ഇക്കോണമിയാക്കും എന്നായിരുന്നു തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്‌ടോപ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
Facebook Comments