Image

തോമസ് ഐസക്കിന് സ്റ്റെഫാനി കൂട്ട്: ബജറ്റിലൂടെ വാരി വിതറി വിതച്ചുകൊയ്യുന്നു (കുര്യൻ പാമ്പാടി)

Published on 15 January, 2021
തോമസ് ഐസക്കിന് സ്റ്റെഫാനി കൂട്ട്: ബജറ്റിലൂടെ വാരി വിതറി വിതച്ചുകൊയ്യുന്നു (കുര്യൻ പാമ്പാടി)
"അമേരിക്കൻ അധിനിവേശത്തിനെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണം" എന്ന് പതിവുപോലെ പറഞ്ഞു കൊണ്ടാണ് മന്ത്രി തോമസ് ഐസക് തന്റെ  പന്ത്രണ്ടാമത്തെ ബജറ്റ് കേരള നിയമസഭയിൽ അവതരിപ്പിച്ചതെങ്കിലും പാശ്ചാത്യ സാമ്പത്തിക  ശാസ്ത്രത്തോടു തനിക്കുള്ള ആഭിമുഖ്യം അദ്ദേഹം പറയാതെ പറഞ്ഞു വച്ചു.

സർക്കാർ പൈസ ഇറക്കി സമ്പദ്‌രംഗത്തെ ഉണർത്തിയെടുക്കണം എന്ന ജോൺ മെയ്‌നാർഡ് കെയിൻസിന്റെ സിദ്ധാന്തം വിശ്വസിക്കുന്ന ഒരുപാട് സാമ്പത്തിക  ശാസ്ത്രജ്ഞമാർ ഉണ്ടായിട്ടുണ്ട്. തോമസ് പിക്കറ്റി, നോബൽ സമ്മാന ജേതാവ് അഭിജിത് ബാനർജി മുതൽ ഗീത ഗോപിനാഥ് വരെ.

അവരുടെയെല്ലാം സിദ്ധാന്തങ്ങൾ അരച്ചു കുടിച്ചിട്ടുള്ള മുൻ സിഡിഎസ് പ്രൊഫസറാണ് തോമസ് ഐസക്ക്. തന്മൂലം കടമെടുത്തതും വിത്ത് വിതക്കാം, അങ്ങിനെ ജനങ്ങൾക്കിടയിൽ ഉണർവും വളർച്ചയും സൃഷ്ടിക്കാൻ കഴിയും എന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.

എൽഡി എഫ് ഗവർമെന്റിന്റെ ആറാമത്തെ ബജറ്റിൽ അദ്ദേഹം ഊന്നി പറഞ്ഞതും അതാണ്. കിഫ്‌ബി എന്ന കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിലൂടെ സമാഹരിക്കുന്ന പണം കൊണ്ട് റോഡും പാലവും മേൽപ്പാലവും റെയിൽവേയും എയർപോർട്ടും ഉണ്ടാക്കാനുള്ള ബൃഹദ് പദ്ധതികൾ മൂന്നേകാൽ മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിലൂടെ അദ്ദേഹം വിവരിച്ചു.

ഇതൊക്കെ മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രമെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം അവഗണിച്ചുകൊണ്ട് വരാനിരിക്കുന്ന കേരളത്തിലെ ശോഭനമായ ഒരു ചിത്രം തോമസ് ഐസക്ക് വരച്ചു കാട്ടി. ക്ഷേമ പെൻഷൻ 1600 രൂപയായി വർധിപ്പിച്ചും എട്ടുലക്ഷം പേർക്കു തൊഴിൽ വാഗ്ദാനം നൽകിയും (മൂന്നു  ലക്ഷം പേർ അഭ്യസ്ത വിദ്യർ) എല്ലാ വീട്ടിലും ലാപ്ടോപ്പും വീട്ടമ്മമാർക്ക് സ്ഥിരം വരുമാനവും  ഉറപ്പു നൽകികൊണ്ടും പ്രസംഗം നീണ്ടു പോയി.

വയറു നിറയാൻ ഭാരിച്ച റേഷനും പലവ്യഞ്ജന കിറ്റും നൽകി പഞ്ചായത്തുകൾ പിടിച്ചെടുത്ത ഇടതുപക്ഷ ഗവർമെന്റ്, ഏപ്രിലിൽ നടക്കാൻ പോകുന്ന പുതിയ നിയമസഭാതെരെഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടാൻ സന്നാഹം കൂട്ടുകയാണെന്നു തീച്ചയായി. "അരിയും പഞ്ചസാരയുമെല്ലാം കേന്ദ്രം തന്നതാണ്!" എന്ന് ബിജെപി വക്താക്കൾ മുറവിളി കൂട്ടിയെങ്കിലും അതൊക്കെ മറച്ചുവച്ച് വോട്ടു നേടാൻ ഭരണപക്ഷത്തിന് കഴിഞ്ഞു എന്നതാണ് വിജയരഹസ്യം.

കടമെടുത്ത് വികസനം നടത്തുന്നതിൽ തെറ്റില്ലെന്നാണ് ന്യുയോർക്ക് സ്റ്റേറ്റിലെ സ്റ്റോണി ബ്രുക് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ ആയ സ്റ്റെഫാനി കെൽറ്റൻ വാദിക്കുന്നത്. അവരുടെ 'ദി ഡെഫിസിറ് മിത്‍', 'ദി ബുക്ക് ഓഫ് ദി പീപ്പിൾസ് ഇക്കോണമി' എന്നിവ ധാരാളം വിറ്റഴിച പുസ്തകങ്ങൾ ആണ്.

കോവിഡ്  കൊണ്ട് നട്ടം തിരിയുന്ന ലോകത്ത് അവരുടെ ഭർത്താവും ലോറൻസിലെ യുണിവേഴ്സിറ്റി ഓഫ് കാൻസാസിൽ ചരിത്ര പ്രൊഫസറുമായ പോൾ കെൽറ്റടൻ  എഴുതിയ 'എപിഡെമിക്സ് ആൻഡ് എൻസ്ലെവ്മെന്റ്: ബയോളജിക്കൽ കറ്റാസ്ട്രോഫി ഇൻ ദി നേഷൻ'സ് സൗത്ത് ഈസ്റ്റ്" എന്ന പുസ്തകവും ശ്രദേയമാണ്.

അഞ്ചുദിവസത്തിനകം അധികാരം ഏൽക്കുന്ന പ്രസിഡന്റ് ജോ ബൈഡൻ പുറത്തിറക്കിയ സാമ്പത്തിക പരിപാടിയിലും ട്രില്യൺ ഡോളറുകൾ വിന്യസിപ്പിച്ച് അമേരിക്കൻ സാമ്പത്തിക രംഗം ഉണർത്താ നുള്ള ത്ന്ന്നാല് പാദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. തന്മൂലം "നിങ്ങൾ അമേരിക്കയെ കണ്ടു പഠിക്കൂ," എന്ന് തോമസ് ഐസക് പല്ലവി മാറ്റാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

രണ്ടുകാരങ്ങൾ: അദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിൽ ആണ്. ലോകമാസകലം അധീശശക്തിയായി വളർന്ന ഫേസ്ബുക്കിൽ അദ്ദേഹം സ്ഥിരം എഴുത്തുകാരനാണ്. ന്യുയോർക്കിൽ നടന്ന മകൾ സാറയുടെ വിവാഹത്തിൽ അദ്ദേഹം പങ്കെടുത്തു. സാൽമണും നെയ്മീനും കറിയും ഇടയപ്പവും ചേർന്നുള്ള സ്വീകരണ സൽക്കാരത്തിൽ 75 പേരോളം പങ്കെടുത്തു.

"സാഗ്ഹാർബറിൽ മരുമകൻ മാക്സിന് ഒരു കൊച്ചുവീടുണ്ട്. നാല് പതിറ്റാണ്ടായി അവിടെ താമസിക്കുന്നവരാണ്," കല്യാണ ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടുകൊണ്ട് ഡോ.  ഐസക് പറഞ്ഞു. സാറയും മാക്‌സും യുണിവേഴ്‌സിറ്റിയിൽ കണ്ടു മുട്ടിയവരാണ്.

ഇന്ത്യയിൽ സാമ്പത്തിക മാറ്റങ്ങൾക്കു തുടക്കം കുറിച്ച പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഓർമ്മിപ്പിക്കുന്ന മൻമോഹൻ ബഗ്ലാവിലാണ് അമ്മയോടൊപ്പം ഐസക്കിന്റെ താമസം. ആരും സ്വീകരിക്കാത്ത നമ്പർ 13 ആണ് കാറിന്റെ നമ്പർ.

സിദ്ധാന്ത വാദിയെങ്കിലും ജനകീയനും യുക്തിവാദിയുമാണ്. ജന്മനാടായ വടക്കൻ പറവൂർ ഉൾപ്പെടുന്ന മു സിരിസിന്റെ പൈതൃകത്തിൽ അഭിമാനമുണ്ട്. മുസിരീസ് പദ്ധതിക്കു  ബജറ്റിൽ നല്ല തുക വകകൊള്ളിച്ചിട്ടുണ്ട് ഒപ്പം കൊച്ചി മുസിരീസ് ബിനാലേക്കും.

തോമസ് ഐസക്കിന് സ്റ്റെഫാനി കൂട്ട്: ബജറ്റിലൂടെ വാരി വിതറി വിതച്ചുകൊയ്യുന്നു (കുര്യൻ പാമ്പാടി)തോമസ് ഐസക്കിന് സ്റ്റെഫാനി കൂട്ട്: ബജറ്റിലൂടെ വാരി വിതറി വിതച്ചുകൊയ്യുന്നു (കുര്യൻ പാമ്പാടി)തോമസ് ഐസക്കിന് സ്റ്റെഫാനി കൂട്ട്: ബജറ്റിലൂടെ വാരി വിതറി വിതച്ചുകൊയ്യുന്നു (കുര്യൻ പാമ്പാടി)തോമസ് ഐസക്കിന് സ്റ്റെഫാനി കൂട്ട്: ബജറ്റിലൂടെ വാരി വിതറി വിതച്ചുകൊയ്യുന്നു (കുര്യൻ പാമ്പാടി)തോമസ് ഐസക്കിന് സ്റ്റെഫാനി കൂട്ട്: ബജറ്റിലൂടെ വാരി വിതറി വിതച്ചുകൊയ്യുന്നു (കുര്യൻ പാമ്പാടി)തോമസ് ഐസക്കിന് സ്റ്റെഫാനി കൂട്ട്: ബജറ്റിലൂടെ വാരി വിതറി വിതച്ചുകൊയ്യുന്നു (കുര്യൻ പാമ്പാടി)തോമസ് ഐസക്കിന് സ്റ്റെഫാനി കൂട്ട്: ബജറ്റിലൂടെ വാരി വിതറി വിതച്ചുകൊയ്യുന്നു (കുര്യൻ പാമ്പാടി)തോമസ് ഐസക്കിന് സ്റ്റെഫാനി കൂട്ട്: ബജറ്റിലൂടെ വാരി വിതറി വിതച്ചുകൊയ്യുന്നു (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക