Image

പരസ്യത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് നെടുമുടി വേണു

Published on 17 January, 2021
പരസ്യത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം  പറഞ്ഞ് നെടുമുടി വേണു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നെടുമുടി വേണു. നിരവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നടനാണ് അദ്ദേഹം. വ്യത്യസ്തമായ നിലപാടുകളിലൂടെയും അദ്ദേഹം ശ്രദ്ധേയനാണ്. 


പല നടന്‍മാരും പരസ്യം ചെയ്ത് വരുമാനം കണ്ടെത്തുമ്ബോള്‍ നെടുമുടി വേണു അത്തരം പരസ്യങ്ങളില്‍ അഭിനയിച്ചിട്ടില്ല. പരസ്യങ്ങളില്‍ മുഖം കാണിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.


ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പരസ്യത്തില്‍ അഭിനയിക്കാത്തതിന്റെ കാര്യം അദ്ദേഹം തുറന്ന് പറഞ്ഞത്.


നെടുമുടി വേണുവിന്റെ വാക്കുകള്‍;


 'നമ്മള്‍ പരസ്യത്തില്‍ അഭിനയിക്കുമ്ബോള്‍ ഒരു പ്രൊഡക്റ്റിനെ കുറിച്ചായിരിക്കും പറയേണ്ടത്. അത് ജനങ്ങളോട് നല്ലതാണ് എന്ന് പറയാന്‍ മടിയാണ്. കാരണം പറയുന്നത് നെടുമുടി വേണുവാണ് എന്ന ഒരു ചിന്ത അവരുടെ മനസ്സില്‍ വരും. എന്റെ ഒരു ഉറപ്പിന്മേല്‍ ആയിരിക്കും അവര്‍ ആ സാധനം വാങ്ങി ഉപയോഗിക്കുന്നത്. ബുദ്ധി ശക്തിക്ക് ഞാന്‍ പരിചയപ്പെടുത്തുന്ന ലേഹ്യം എന്ന് പറഞ്ഞു പരസ്യം ചെയ്യുമ്ബേള്‍ അത് നല്ലതാണെന്ന പൂര്‍ണ ബോധ്യം എനിക്ക് ഉണ്ടാകണം. അങ്ങനെ അല്ലാത്തിടത്തോളം കാലം പരസ്യത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക എന്നതാണ് എന്റെ രീതി'.

Join WhatsApp News
Kochappi 2021-01-17 20:57:50
അല്ലാതെ ആരും വിളിക്കാഞ്ഞല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക