Image

ഒരു ഹലാൽ ഹാലിളക്കം- മച്ച് അഡോ എബൗട്ട് നതിംഗ് (ആൻഡ്രു)

Published on 17 January, 2021
ഒരു ഹലാൽ ഹാലിളക്കം- മച്ച് അഡോ എബൗട്ട് നതിംഗ് (ആൻഡ്രു)
കേരളീയ ജനത പൊതുവെ മത സൗഹാർദ്ദത്തിലും മതസഹിഷ്ണതയിലും മുന്നിൽ തന്നെ. എന്നാൽ ഇടക്കിടെ ചില കൂപമണ്ഡുകങ്ങൾ സാത്താൻറ്റെ പുനർ ജൻമം  ആയി അവതരിക്കും. ജോസഫ് സാറിൻറ്റെ കൈ വെട്ടിയത്  അത്തരം സാത്താൻ ജൻമ്മങ്ങൾ ആണ്. പ്രശ്നങ്ങൾ ഇല്ലാത്ത സമൂഹത്തിൽ ഇവർ പ്രശ്നങ്ങൾ ഉണ്ടാക്കും. അമ്മായിഅമ്മ പോര് പോലെ ഇവർക്കു ആരോടെങ്കിലും എപ്പോഴും വഴക്ക് ഉണ്ടാക്കണം. ഒരു ശത്രു ഉണ്ടെങ്കിൽ മാത്രമേ ഇവർക്ക്  നിലനിൽക്കാൻ സാധിക്കയുള്ളു. അതിനാൽ ശത്രു ഇല്ലെങ്കിൽ അവർ ശത്രുവിനെ ഉണ്ടാക്കും. ഈ  പ്രവണത വ്യക്തി ബന്ധം മുതൽ ദേശീയ തലത്തിൽ  വരെ കാണാം. ഭരണത്തിൽ പരാജിതനായ ഒരു അധികാരി  ആന്തരിക യുദ്ധങ്ങളും അന്താരാഷ്ട്ര യുദ്ധങ്ങളും തുടങ്ങുവാൻ ശ്രമിക്കും.   പാവം നെപ്പോളിയൻ ഭാര്യയുടെ മുന്നിൽ തോറ്റപ്പോൾ ആണ്, ലോകം മുഴുവൻ വെട്ടിപ്പിടിക്കാൻ വാളുമായി വീട് വിട്ടത്!.

സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ആണ്  ഒരു സാമൂഹ്യ ദ്രോഹി  ഈയിടെ 'ഹലാൽ' മാംസം ക്രിസ്ത്യാനികൾ ഭക്ഷിക്കരുത്- എന്ന് പ്രഖ്യാപിച്ചത്. ഹലാൽ എന്താണെന്നു അയാൾക്ക്‌ അറിവില്ല എന്ന് വ്യക്തം. അവരുടെ ദേവന് അർപ്പിച്ച മാംസം നമ്മൾ ഭക്ഷിക്കരുത്, നമ്മൾ ക്രിസ്ത്യാനികൾ കശാപ്പ് ചെയ്ത മാസം മാത്രമേ നമ്മൾ ഭക്ഷിക്കാവു എന്നായിരുന്നു  ഈ  കൂപമൻഡുകൻ  പ്രഖ്യാപിച്ചത്.

ഹലാൽ എന്നത് കശാപ്പ് മാത്രമല്ല യഹൂദരും മുസ്ലീമുകളും ആചരിക്കുന്ന ഭക്ഷണ ക്രമം ആണ്. അതിനാൽ ഇതിൻറ്റെ തുടക്കം  നോക്കാം. യൂദ, ക്രിസ്ത്യൻ, ഇസ്ലാം- ഈ മൂന്നു മതങ്ങളും എബ്രഹാമിൽ നിന്ന് തുടങ്ങി എന്നാണ് ധാരണ. യഹൂദർ ഉൾപ്പെടുന്ന 'എബ്രായരുടെ'  ഹീബ്രു ബൈബിളിൽ നിന്നും ഉത്ഭവിച്ച മൂന്നു മതങ്ങൾ ആണ്  യൂദ, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങൾ.

എബ്രായർക്കു അനേക ദൈവങ്ങൾ ഉണ്ടായിരുന്നു. അവരുടെ ദേവഗണത്തിൻറ്റെ മുഖ്യൻ ആണ്, ഈൽ, എലോഹീം എന്ന ദൈവം.  കുരിശിൽ തറക്കപ്പെട്ട യേശു  നിലവിളിക്കുന്നതും ഈൽ ദൈവത്തോട്  ആണ്. -മർക്കോസ്: 15: 33 ........എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. അരാമിക്കിലെ  എലോഹി; സുറിയാനി ഭാഷയിൽ -ആലാഹ എന്നാണ്. ആലാഹ അറബിയിൽ അല്ലാഹു എന്ന് ഉച്ചരിക്കും. സുറിയാനി ക്രിസ്തിയാനികളുടെ- കാത്തലിക്ക്, ഓർത്തഡോക്ക്സ് - ആരാധനയിൽ ഇപ്പോഴും ആലാഹ ആണ് ദൈവം.  

ഹലാൽ എന്ന് കേട്ട് ഹാലിളകിയ കുപ്പായക്കാരനും  സുറിയാനി ക്രിസ്തിയാനി ആണ്, അതാണ് അയാൾ  അല്പ ജ്ഞാനി കൂപ മണ്ഡുകൻ ആണെന്ന് നമുക്ക് മനസ്സിൽ ആകുന്നതു.  

പുരാതീന എലോഹീം കല്പിച്ചതു ആണ് ഹലാൽ ഭക്ഷണ ക്രമം. ഹീബ്രുവിൽ ഇത് കോഷർ എന്ന് അറിയപ്പെടുന്നു. ഇതിൻറ്റെ തുടക്കം 'ഞമ്മൻറ്റെ കിതാബിൽ ഉണ്ട്:  എബ്രായർ പാലിക്കേണ്ട  നിയമങ്ങളുടെ സമാഹാരം ആണ് തോറ -നിയമം- എന്ന് അറിയപ്പെടുന്ന ഉൽപ്പത്തി, പുറപ്പാട്, ലേവ്യ, സംഘ്യ, പുസ്തകങ്ങൾ.  

എബ്രായർ ചുറ്റുപാടുമുള്ള മറ്റു വിഭാഗം ജനങ്ങളുമായി ഇടപെടുകയും അവരുടെ രീതികളിൽ ജീവിക്കുവാനും അവരെ  വിവാഹം കഴിക്കുവാനും, അവരുടെ ദൈവങ്ങളെ വണങ്ങുവാനും തുടങ്ങിയപ്പോൾ  എബ്രായ ദൈവങ്ങളുടെ പുരോഹിതർക്ക് വരുമാനം കുറഞ്ഞു. അതിനാൽ എബ്രായരെ പുരോഹിതരുടെ പിടിയിൽ നിർത്താൻ വേണ്ടിയാണ് അവർ  ദൈവത്തിൻറ്റെ പേരിൽ കല്പനകൾ ഉണ്ടാക്കിയത്.  കല്പനകൾ പുരോഹിതരുടെ സുഖ ജീവിതം സുരക്ഷിതമാക്കുന്നവ ആണ്.  

പത്തു കല്പനകൾ മാത്രമേ നിങ്ങൾ പാലിക്കേണ്ടത്  ഉള്ളു എന്ന് ദൈവം പറഞ്ഞു എന്ന് തുടങ്ങി  800 ൽ പരം കൽപ്പനകൾ കൊടുത്തു. അവയിൽ  ചിലതു ആണ്- ഹലാൽ/കോഷർ  നിയമങ്ങൾ. അവ എന്താണ് എന്ന്  നോക്കുക:-     ഉൽപ്പത്തി-9:2 ..... നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും സകല ഭൂചരങ്ങൾക്കും സുമദ്രത്തിലെ സകലമത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.

3 ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.

4 പ്രാണനായിരിക്കുന്ന രക്തത്തോടു കൂടെ മാത്രം നിങ്ങൾ മാംസം തിന്നരുതു.

5 നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും;.. എല്ലാറ്റിനെയും തിന്ന് പെറ്റു പെരുകുവാൻ  ഈ  ചൈനക്കാരൻ ദൈവം കൽപ്പിച്ചു. എന്നാൽ ആകാശവും ഭൂമിയും നശിച്ചാലും എൻ്റെ വചനങ്ങൾ നശിച്ചു പോകില്ല എന്ന്  പ്രഖ്യാപിച്ച ദൈവം രാഷ്ട്രീയമായി  ഒന്ന് മറിഞ്ഞു.  

ലേവ്യ പുസ്തകം അദ്ധ്യായം 11 നോക്കുക. പന്നി, മുയൽ, ചെമ്മീൻ -എന്നിങ്ങനെ പലതും ഭക്ഷിക്കരുത് എന്നും കശാപ്പ് ചെയ്ത മൃഗത്തിൻറ്റെ രക്‌തം മുഴുവനും ഒഴുക്കി കളയണം എന്നിങ്ങനെ പാചക ക്രമങ്ങൾ കൽപ്പിക്കുന്നു. ഇതാണ്  യുദരുടെ കോഷർ, ഇസ്ലാമിലെ ഹലാൽ.  

എബ്രായ പുരോഹിതരുടെ പ്രതാപ കാലത്തു, കശാപ്പ് ചെയ്യുവാനുള്ള അധികാരം പുരോഹിതർക്ക് മാത്രം ആയിരുന്നു. മൃഗത്തിൻറ്റെ നല്ല ഭാഗം പുരോഹിതിൻറ്റെ വീതവും ആയിരുന്നു. മനുഷരുടെ ദൈനം ദിന ജീവിതത്തെ പൂർണ്ണമായി നിയന്തിക്കാൻ വേണ്ടിയാണ് പുരോഹിതർ നിയമങ്ങൾ ഉണ്ടാക്കുന്നത്. ഈ  പ്രാചീന ദുർ മന്ത്രവാദികൾ കൂടുതൽ ശക്തി പ്രാപിക്കുന്നു എന്നതാണ് ഇന്നും അത്ഭുതം.  

യുദരിലെയും ഇസ്ലാമിലേയും എല്ലാവരും കോഷർ/ഹലാൽ നിയമങ്ങൾ പാലിക്കുന്നവർ ആല്ല.  ഹലാൽ പ്രകാരമുള്ള  കശാപ്പ് ചെയ്യുമ്പോൾ "ബിസ്മില്ലാഹി അള്ളാഹു അക്ബർ (അള്ളാഹുവിന്റെ നാമത്തിൽ, അള്ളാഹു വലിയവനാണ്) എന്ന് പറയണം. അതായതു യുദൻറ്റെയും ക്രിസ്തിയാനിയുടെയും പഴയ ദൈവം ആലോഹൊ  വലിയവൻ എന്ന് പറയണം.

ഇത്രയും നാൾ ഹലാൽ മാംസം തിന്ന ക്രിസ്ത്യൻ പാതിരിക്കു ഇപ്പോൾ ഹാലിളകാൻ എന്താണ് കാരണം. ഇയാള്‍ക്ക് കുറെ  'കോയിക്കോടന്‍ ബിരിയാണി കൊടുത്താല്‍  ഭ്രാന്ത് മാറുമായിരിക്കും. ആര് കശാപ്പ് ചെയ്താലും ഇറച്ചി പല പ്രാവശ്യം വെള്ളത്തിൽ കഴുകി രക്തം മുഴുവൻ കളഞ്ഞിട്ടാണ് നമ്മൾ പാചകം ചെയ്യുന്നതും. വിനാഗിരി ചേർത്ത വെള്ളത്തിൽ കുറച്ചു നേരം ഇറച്ചി ഇട്ടാൽ രക്‌തം  വാർന്നു പോകാൻ സഹായിക്കും. രക്തത്തിൽ അനേകം രോഗകാരികൾ ഉള്ളതിനാൽ  ആവാം; രക്‌തം ഭക്ഷിക്കരുത് എന്ന വിലക്കിനു കാരണം. എന്നാൽ രക്‌തം ഭക്ഷിക്കുന്നവരും ഉണ്ട്.

എന്നാൽ ക്രിസ്ത്യാനികളുടെ ദൈവം വീണ്ടും ചൈനക്കാരൻ ആകുന്നതു നോക്കുക. അപ്പോസ്തോല പ്രവർത്തികൾ; 10: 12-15; 11: 1-5. നോക്കുക:- 10 അവൻ -പത്രോസ്- വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.

11 ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.

12 അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.

13 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.

14 അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.

15 ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.  

ഈ  ദൈവം അങ്കമാലിയിലെ പന്നി പൊരിച്ചതും, ആലുവ പുഴയിലെ ചെമ്മീൻ വറുത്തതും, ചിറയിലെ  നല്ല ഇളം ചെത്തുകള്ളും  കഴിച്ചിട്ട് ആവാം ഈ  പുതിയ നിയമം പ്രഖ്യാപിച്ചതു.  തോമശ്ലീഹയുടെ കൂടെ യേശുവും കേരളത്തിൽ വന്നു എന്ന് ഇനി പാതിരിമാർക്കു  വാദിക്കാം. മാംസം ഭക്ഷിക്കാത്ത നമ്പുതിരി, ക്രിസ്ത്യാനി ആയപ്പോൾ പന്നിയെയും  പോത്തിനെയും  കാളയെയും ഒക്കെ വിഴുങ്ങാൻ കാരണവും നമ്മുടെ തോമ ശ്ലീഹ തന്നെ!. അങ്ങനെ തോമ ശ്ലീഹ കേരളത്തിൽ വന്നതിനും തെളിവ് ആയി.  

യേശു ചൈനയിലും പോയി എന്ന് കരുതാം.  അവിടെ ചെന്ന് ചൈനീസ് ഫുഡ്  കഴിച്ചു എന്ന് അനുമാനിക്കാം. അതാവാം ദുർവാശിക്കാരൻ  പത്രോസിനോട്  ലോകത്തിൽ ഉള്ളതെല്ലാം തിന്നുവാൻ പറയുന്നത്. പത്രോസ് ആരാ മോൻ!

ഭക്ഷണക്രമങ്ങൾ  പ്രാദേശികമാണ്,  അമേരിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഉഗ്ര വിഷം ഉള്ള റാറ്റിൽ പാമ്പ് മലയാളിയുടെ കപ്പ പോലെയാണ്. ഫ്ലോറിഡയിലെ പൊണ്ണ  തടിയൻ പെരുമ്പാമ്പ് ഇപ്പോൾ ലോക പ്രസിദ്ധ വിഭവം ആണ്. കോഷറും ഹലാലും, ഓർഗാനിക്കും  അല്ലെങ്കിലും തിരിഞ്ഞു കടിക്കാത്തതു് എന്തും ഭക്ഷിക്കുന്നതു ആരോഗ്യത്തിനു ഹാനികരം ആണ്. 70 വർഷം; ഏറിയാൽ 80- പോനാൽ പോകട്ടും പോടാ! എന്ന രീതിയിൽ കാണുന്നത് എല്ലാം വലിച്ചുവാരി തിന്നുന്നത് രോഗങ്ങൾ വിളിച്ചുവരുത്തും.

എല്ലാവർക്കും എല്ലാ ഭക്ഷണവും  നല്ലതു അല്ല. ബീഫ് കഴിച്ചാൽ പലർക്കും പല പ്രശ്നങ്ങൾ ഉണ്ടാവും. എന്ത് കഴിക്കണം എന്നത് വ്യക്തിയുടെ  തീരുമാനം ആണ്. എന്നാൽ അത് മത രാഷ്ട്രീയ വിലക്ക് ആയി മാറുമ്പോൾ ഫാസിസം ആണ്. പശുവിനോടുള്ള സ്നേഹവും ബഹുമാനവും വെറും പൊയ്യ്മുഖം ആണ്. ഇന്ത്യയിലെ  പട്ടിണി പാവങ്ങൾ കഴിക്കേണ്ട ബീഫ് കയറ്റുമതി ചെയ്യുന്നതും, പശുസ്നേഹികൾ തന്നെ.   കബളിപ്പിക്കാൻ  എക്സ്പോർട്ട് കമ്പനികൾക്ക് അറബിക്ക് പേരുകളും.

പോത്തിനെ കശാപ്പ് ചെയ്യുന്നതിന് പ്രത്യേക കാലം ഉണ്ട് എന്നാണ് ധാരണ, കാരണം അവയിൽ കാണുന്ന  പരാന്ന ഭോജികൾ (വിരകൾ) ഉള്ളപ്പോൾ പോത്തിനെ കശാപ്പ് ചെയ്യുവാൻ പാടില്ല. വയസ്‌ക്കര മൂസതിനോട് ചോദിച്ചിട്ടു  പോത്തിനെ കശാപ്പ്  ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു. ക്രിസ്ത്യാനികൾ മൂസതിനോട് ചോദിക്കാതെ പോത്തിനെ 'വെട്ടുവാൻ' തുടങ്ങി. അപ്പോൾ മൂസത് പറഞ്ഞു; സാരമില്ല അവൻ അസുഖം പിടിച്ചു ഇവിടെ വരും.

പന്നി, മാൻ, തിലോപ്പിയ -എന്നിവയിൽ പരാന്നഭോജികൾ  ഉണ്ട്. പല അറവുശാലകളിലും പന്നി, മാൻ ഇവയെ കശാപ്പ് ചെയ്യുക  ഇല്ല. ഇപ്പോൾ വളരെ വ്യപിച്ചു വരുന്ന പന്നി വളർത്തൽ ശാസ്ത്രീയ രീതിയിൽ ആണ്, മുൻ കാലങ്ങളിലെ പോലെ മാലിന്യത്തിൽ അല്ല. കാട്ടു പന്നിയുടെ ഇറച്ചിയോ -അതിൻറ്റെ സുഖം ഒന്ന് വേറെ.
 
വളരെ ഏറെ ആവശ്യത്തിൽ അധികം ഭക്ഷണം കഴിക്കുന്നവർ ആണ് കേരളീയർ, തൻ നിമിത്തം രോഗങ്ങളും വർദ്ധിക്കുന്നു. ഈ   ഭൂമിയിൽ ഭക്ഷണം ഇല്ലാതെ മണ്ണ് തിന്നുന്നവർ ഉണ്ട്. അമിതമായി കഴിക്കുന്ന ഭക്ഷണവും, വെയിസ്റ്റ് ആക്കുന്ന ഭക്ഷണ സാധനങ്ങളും വേണ്ട രീതിയിൽ  വിനിമയം ചെയ്താൽ ലോക പട്ടിണി ഇല്ലാതാക്കാം. ഭക്ഷിക്കുവാൻ വേണ്ടി ജീവിക്കരുത്, ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയും മത നേട്ടങ്ങൾക്ക് വേണ്ടിയും മനുഷരുടെ പ്രാഥമിക വികാരം ആയ വിശപ്പിനെ ചൂഷണം ചെയ്യരുത്.

 -ആൻഡ്രു       
Join WhatsApp News
തീൻ കുത്തൽ 2021-01-17 18:41:31
പട്ടിണി കിടക്കുന്നവൻ എന്ത് കിട്ടിയാലും തിന്നും. ഹലാലും കോഷറും ലേകം എമ്പാടും ഉണ്ട്. അവിടെങ്ങും പ്രശ്നവും ഇല്ല. കേരളത്തിൽ ആണ് തീൻ കുത്തൽ
George Varghese 2021-01-17 18:47:50
പുട്ടു പൊടിക്ക് പോലും ഹലാൽ സെർറ്റിഫിക്കേഷൻ വേണം എന്ന് വിശ്വസിക്കുന്ന ഇക്കാലത്തു, ഇതുപോലുള്ള വിശദീകരണങ്ങൾ സമൂഹത്തിനു ഉപകരിക്കട്ടെ. നന്ദി ശ്രി ആൻഡ്രൂസ്
MTNV 2021-01-17 19:05:59
Well...some good points in the article , yet , seems the advocacy to respect other religions is not being applied , instead , name calling , scorning the rights of those who may want to avoid any thing that could damage what is precious to them - faith in God's Love for mankind . Such is not that easy an area and needs grace , help of God , for one to have the mustard seed of same . That deep trust in the goodness of God , that The Father can love mankind to such a degree as to come into their midst , in The Word ,as The Divine Will and took on the human nature , to thus undo the effects of the self will and its rebellion - such a faith and all that comes with it is precious indeed and much blood has been shed , in the last 2, 000 years , to uphold same .The calls of caution about something that could dampen same , even if such calls did not come from the main stream Church can be seen with respect for what it is - any one who believes in The Incarnation , truly believes in same would have respect for all of humanity , since that truth envelops all of humanity - 'what you did to the least , you did it unto Me .' Human life , destined to be grafted into the Divine Nature , in The Divine Will through The Resurrection , in the merits of The Passion - such is the glorious Truth that is meant to be loved and lived , including through holiness in marriage , respect for life , which , in turn , in helping persons to be in the Divine Will , to have the joy of the Oneness , even with generations - past , present and future , to sing with all , already here - 'love and glory to You , with all and in all '. The O.T . , the ' Chosen people ' were to help bring forth The Woman , who was destined to be The Virgin as the First creature after The Fall in whom the Divine Will reigned and made the Incarnation possible ; the warfares and such in the O.T as well as the many rules were to protect the holiness of that line which was being targeted by the enemy . God's Love , when received through the Heart of that Mother , who too loves each of us as her own beloved child ,seeing each of us in her hands and giving her a kiss , also on behalf of the many who either do not know her or has chosen not to love her and on behalf of the many unborn whose tears and prayers mingle with hers as well as that of The Lord - we all have something that could bind together all hearts in order to call for mercy , regardless of what kind of meat any of us we choose to have .
Jacob Korah 2021-01-17 19:13:04
I feel sorry for the poor ignorant people being misguided by the social parasites in the name of religions.
വിശക്കുന്നവന് അപ്പം 2021-01-18 11:59:42
നാനാവിധ 'ജാതി' കൾക്ക്; അവരുടേതായ പ്രത്യേക പാചക രീതികൾ, ഭക്ഷണ ക്രമം, ഉണ്ട്, ചിലർ മാംസ ഭുക്കുകൾ, ചിലർ സസ്യ ഭുക്കുകൾ. ബ്രാമണർക്കു അവരുടെ പാചകക്കാർ, അതൊന്നും ഇന്നുവരെ ആർക്കും പ്രശ്നങ്ങൾ അല്ലായിരുന്നു. ഇതിനിടയിൽ മതം കുത്തി കയറ്റരുത്. അവനവനു ഇഷ്ട്ടം ഉള്ള ഭക്ഷണം അവർ കഴിക്കട്ടെ. ഹലാൽ ബോർഡിനെപ്പറ്റി വഴക്ക് അടിക്കുന്നതിനു പകരം; പട്ടിണി ഉള്ളവരെ തേടി പിടിച്ചു ഭക്ഷണം കൊടുക്കുക. ' വിശക്കുന്നവന് അപ്പം കൊടുക്കുക' -അതായിരിക്കട്ടെ നിങ്ങളുടെ മതം. -ആൻഡ്രു
Sudhir Panikkaveetil 2021-01-18 13:28:20
സഹസ്രാബ്ദങ്ങൾക്ക് മുമ്പ് അന്നത്തെ മനുഷ്യർ എഴുതി വച്ച മതവും ആചാരവും ഇന്ന് മനുഷ്യൻ എന്തിനു പാലിക്കുന്നു. ഇന്നത്തെ മനുഷ്യൻ അവന്റേതായ കാഴ്ച്ചപ്പാടുകളും വിശ്വാസങ്ങളും എഴുതിവയ്ക്കണം അത് പിന്തുടരണം. ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തി ഇന്നത്തെ മനുഷ്യർ ജീവിതം എത്രയോ സൗകര്യപ്രദമാക്കി. പിന്നെ എന്തിനു പുറകോട്ടു പോകുന്നു. യേശുദേവൻ ഇങ്ങനെ പറഞ്ഞിട്ടില്ലേ. ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു." ഇന്ന് ജീവിക്കുക, പഴയ കാര്യം പറഞ്ഞു വെറുതെ സമയം കളയാതിരിക്കുക.
Ninan Mathulla 2021-01-19 01:39:39
“സഹസ്രാബ്ദങ്ങൾക്ക് മുമ്പ് അന്നത്തെ മനുഷ്യർ എഴുതി വച്ച മതവും ആചാരവും ഇന്ന് മനുഷ്യൻ എന്തിനു പാലിക്കുന്നു”. Sudhir Sir is asking this question. Very good question! Answer might be different for different people. To me, I don’t accept anything just because it is tradition. I will check the truthfulness of traditions with my own knowledge and experience. To me Bible scriptures are written by prophets sent by God. I believe all major religions established based on the writings or sayings of prophets sent by God to different cultures. The writings or sayings were not to teach people history or science or the personality of God. It was to teach people how to lead their life as God wants them. So, poetic language and literary usages were plenty in those writings. It was for a culture with limited scientific and historic knowledge. To analyze those poetic language and literary usages for scientific or historic truth is stupidity. Unnecessary rituals crept in to all religions and we need to double check the need to follow those rituals of religions, and don’t follow them blindly. When a person follow it blindly and others question it that it is interpreted as ‘mathanindha’. We hear of it a lot in India. Another reason I believe Bible is that available historic evidence and traditions confirm that the books were written by prophets of God. Yet another reason is that when I double checked what is written in Bible with my own experiences, I found it true. Nobody can question the experiences of a person how God interacted me in my life. The possible reason why God doesn’t interact with an atheist with such experiences can be the all knowing pride of such people. ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തി ഇന്നത്തെ മനുഷ്യർ ജീവിതം എത്രയോ സൗകര്യപ്രദമാക്കി. This is another statement Sudhir Sir is making. Most people forget the fact that most of the discoveries and inventions were made by people that believe in God. What people who don’t believe in God is doing is taking credit for all the discoveries and inventions in the name of science for themselves. What people who don’t believe in God is to come up with some theories that can’t be proved in a lab and call it science. Many get fooled by such propaganda. They get fooled and they think there is no God in their heart. Please don’t fool yourself.
നന്ദൂസ് കിച്ചൺ പാലാരിവട്ടത്ത് 2021-01-19 15:35:44
എറണാകുളം സ്വദേശികളായ തുഷാരയും അജിത്തും വളരെ നാളുകളായി നന്ദൂസ് കിച്ചൺ എന്ന പേരിൽ പാലാരിവട്ടത്ത് ഹോട്ടൽ ബിസിനസ് നടത്തുന്നവരാണ് , സാധാരണ മെനുവിൽ നിന്നും വ്യത്യസ്ഥമായി തൻ്റെതായ രുചിക്കൂട്ടുകളും വിഭവങ്ങളുമാണ് തുഷാരാ തൻ്റെ ഹോട്ടലിലൂടെ നൽകി വരുന്നത് . തുഷാര നല്ലൊരു യാത്രികയും , ഓഫ് റോഡറും , പ്രകൃതി സ്നേഹിയും സംഘാടകയും അതിലുപരി രാജ്യസ്നേഹിയായ നല്ലൊരു ദേശിയവാദിയുമാണ് . തൻ്റെ ഹോട്ടലിലെ ഭക്ഷണങ്ങളിലൊന്നും താൻ മായം കലർത്താറില്ല അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ മതം കലർത്തുന്നതിനോടും താൻ യോയിക്കുന്നില്ല എന്നാണ് തുഷാരയുടെ നിലപാട് മറിച്ചുള്ള പ്രചരണങ്ങളെ തുഷാരാ തള്ളിക്കളയുന്നു . അതെ ......... ഹലാൽ എന്ന ബോർഡ് ഹോട്ടലിൽ വെക്കാമെങ്കിൽ നോൺ ഹലാൽ എന്ന ബോർഡും ഹോട്ടലുകൾക്ക് വെയ്ക്കാം ..... ഹലാൽ എന്ന ബോർഡ് മതേതരം ആണ് എങ്കിൽ നോൺ ഹലാൽ എന്ന ബോർഡും മതേതരം തന്നെ . ........ ഇത് ഒരു പൗരൻ്റെ അവകാശമാണ് ഇതിൽ വർഗ്ഗീയത കാണുന്നവരാണ് യഥാർത്ഥ വർറ്റീയവാദികൾ. തുഷാരാ അജിതിന് കാസയുടെ ഐക്യദാർണ്ഡ്യം Team CASA തുഷാരാ അജിത് കാസയ്ക്ക് നൽകിയ പ്രത്യേക പ്രതികരണം
J.V 2021-01-19 15:52:25
ഇനിയിപ്പോൾ ഉറക്കെ ബാങ്ക് വിളിക്കുന്നതും പ്രശ്‍നം
Nizar 2021-01-19 15:54:33
മനുഷ്യന് വിവേക ബുദ്ധി ദൈവം നൽകിയിട്ടുണ്ട് അത്‌ ഉള്ളവർക്കേ ഇതോക്കെ മനസ്സിലാവു ചേട്ടാ ഏതായാലും നല്ല ഒരു msg നൽകിയതിന് നന്ദി എല്ലാവരും മനസ്സിലാക്കട്ടെ
Ajith 2021-01-19 15:57:43
അത് എന്താ കോയ നിന്റെ മതത്തിലെ ദൈവതിനു അറുത്തതു ഹിന്ദുക്കൾ എന്തിനു കഴിക്കണം.. പിന്നെ ഒരു സ്ത്രീ അവർ ഒരു നോ ഹലാൽ ബോർഡ് വച്ചപ്പോൾ കോയ നിന്റെ ഒക്കെ കുരു പൊട്ടി അല്ലേ.. കുരു പൊട്ടിയത്.ഹിന്ദുക്കൾ ക്കു.അല്ല..സംഘപരിവാർ സംഘടനകൾ ക്കു.ആണ്.
Asohakan.T 2021-01-19 16:00:32
നിങ്ങൾ മറ്റൊരു മുസ്ലിമിനെ കാണുമ്പോൾ എന്താണ് പറയുന്നത് സഹോ ??? ഇസ്ലാം ജയിക്കട്ടെ എന്നല്ലേ ??? അപ്പോൾ മറ്റുള്ളവർ തോൽക്കട്ടെ എന്നല്ലേ ??? അല്ലാതെ എല്ലാരും ജയിക്കട്ടെ എന്ന് പറയാറില്ലാലോ ??? ന്നല്ലഭക്ഷണം.എവിടെന്ന്.കിട്ടുന്നൂ. അവിടെ.കച്ചോടം. ഉംടാകും.ഹറാമും. ഹലാലും .വെക്തികളുടെ. ഇഷ്ടം... അല്ലാതെ. അതോരൂ. വിശയംആകേൻടാ... നോഹലാൽ. വെക്കൻടാന്ന്. ആരും പറഞ്ഞിട്ടില്ലാ..
your halaal is my haram 2021-01-19 16:49:03
ഖുറേഷി ഗോത്ര ദേവന് സമർപ്പിച്ച ഭക്ഷണം എല്ലാവരും കഴിക്കണമെന്നു പറയാൻ ആർക്കാണ് അധികാരം.പ്രാകൃത അറേബിയൻ ഗോത്ര സംസ്‍കാരം മറ്റുള്ളവരിൽ അടിച്ചേൽപിക്കാൻ സംഘടിത ശ്രമമാണ് നടക്കുന്നത്.അത് മനസ്സിലാക്കാതെ ചില കൂപ മണ്ഡൂകങ്ങൾ ഹലാലിനെ പിന്തുണച്ചു ഇറങ്ങിയിട്ടുണ്ട്. അവരോടു സഹതാപം മാത്രമേയുള്ളു.അല്ലാഹു അക്ബർ എന്ന് ചൊല്ലിക്കൊണ്ട് അറക്കുന്നതു മാത്രമേ ഹലാൽ ആകുകയുള്ളു.അറക്കുന്നത് ഒരു മുസ്ലിം ആയിരിക്കുകയും വേണം.ഇതൊന്നും മറ്റു മതസ്ഥർക്ക് സ്വീകാര്യമല്ല.അള്ളാഹു അക്ബറാ ജഹാംഗീറോ ആയിക്കോട്ടെ അതിനു മറ്റുള്ളവർ എന്തുവേണം.
Halal / Kosher 2021-01-19 21:21:05
1- All Muslims don't observe Halal regulations. 2- those who observe are permitted to eat Kosher food. 3- Meat that is prepared by a Non- Muslim is permitted to be eaten by Halal observers as long as it is prepared according to Halal regulations. Same is true with Kosher meat too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക