Image

മറിയാമ്മ തോമസ് ഡാലസില്‍ നിര്യാതയായി.

ഷാജീ രാമപുരം Published on 19 January, 2021
മറിയാമ്മ തോമസ് ഡാലസില്‍ നിര്യാതയായി.
ഡാലസ്: റാന്നി തീയാടിക്കല്‍  കുറ്റികണ്ടത്തില്‍ തണ്ണീരാം പൊയ്കയില്‍ സി.എം  തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മുക്കുട്ടി  72) ജനുവരി 18 തിങ്കളാഴ്ച ഡാലസില്‍ നിര്യാതയായി. എഴുമറ്റൂര്‍ കരോട്ട് കുടുംബാംഗമാണ്. 

മക്കള്‍: അമ്പിളി (ഹ്യുസ്റ്റണ്‍), അനില്‍, ആഷിലി (ഇരുവരും ഡാലസ്). 

മരുമക്കള്‍: വിനോദ്, സോണിയ, സജേഷ്.

സഹോദരിമാര്‍: കുഞ്ഞൂഞ്ഞമ്മ (എഴുമറ്റൂര്‍), ആനിയമ്മ (ന്യുയോര്‍ക്ക്), ജോളി (കല്ലൂപ്പാറ).

ഹ്യൂസ്റ്റണ്‍ സെന്റ്. തോമസ് കത്തീഡ്രല്‍ ഇടവകാംഗം ആയിരുന്ന പരേത പതിനഞ്ച് വര്‍ഷത്തോളം ഈസ്റ്റ് ഹ്യുസ്റ്റണ്‍ റീജണല്‍ മെഡിക്കല്‍ സെന്ററില്‍  സേവനം അനുഷ്ഠിച്ചിരുന്നു. 

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 23 ശനിയാഴ്ച രാവിലെ 9  മണിക്ക് ഇര്‍വിംഗ് സെന്റ്.ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (1627 E Shady Grove Rd, Irving, Tx 75060) വെച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് സംസ്‌കാരം ഇര്‍വിംഗ് ഓക്ക് ഗ്രോവ് മെമ്മോറിയല്‍ ഗാര്‍ഡന്‍സ് സെമിത്തേരിയില്‍ (1413 E lrving Blvd, Irving,Tx 75060). 

സംസ്‌കാര ചടങ്ങുകള്‍  https://youtu.be/y1Y20z1VyJ0 എന്ന യൂട്യൂബ് ലിങ്കിലൂടെ  തത്സമയം കാണാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  സജേഷ് -  972 809 0926

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക