Image

ചൈനക്കെതിരെ ഒളിയമ്പെയ്ത് ട്രംപിന്റെ സമാപന വീഡിയോ സന്ദേശം

പി.പി.ചെറിയാൻ Published on 20 January, 2021
ചൈനക്കെതിരെ ഒളിയമ്പെയ്ത് ട്രംപിന്റെ സമാപന വീഡിയോ സന്ദേശം
വാഷിംഗ്ടൺ ഡിസി: ഒരു രാജ്യത്തിനെതിരെയും യുദ്ധം പ്രഖ്യാപിക്കാതെ നാലു വർഷത്തെ ഭരണം അവസാനിപ്പിക്കുന്നുവെന്നും അടുത്ത ഭരണം ഏറ്റെടുക്കുന്ന ഭരണകൂടം ചൈനയെ പ്രത്യേകം നിരീക്ഷിക്കണമെന്നും താൻ ചൈനക്കെതിരെ സ്വീകരിച്ച നയങ്ങൾ തുടരണമെന്നും അധികാരമൊഴിയുന്നതിൽ മുൻപ് 20 മിനുട്ട് നീണ്ടു നിന്ന വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു.
ബൈഡൻ - കമലാ ഹാരിസിനെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാതെ പുതിയതായി ഭരണമേൽക്കുന്ന ഭരണത്തിന് എല്ലാ ആശംസകളും നേരുന്നതായും ട്രംപ് സന്ദേശത്തിൽ പറയുന്നു.
അധികാരം ഒഴിയുന്നതിനു തൊട്ടുമ്പുള്ള 24 മണിക്കൂറും വൈറ്റ് ഹൗസി തിരക്കിട്ട പരിപാടികളിലായിരുന്നു ട്രംപ്
അമേരിക്കയെ സമ്പൽ സമ്യദ്ധവും സുരക്ഷിതവുമായ ഒരു രാഷ്ട്രമായി നിലനിർത്തുന്നതിന് പുതിയ ഭരണകൂടത്തിനു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ട്രംപ് പറഞ്ഞു.
ജനുവരി 6-നുണ്ടായ അക്രമ പ്രശ്നങ്ങളെ ശക്തമായി അപലപിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളെ കൂടുതൽ ഭയചകിതരാക്കുമെന്ന് ഇത് അമേരിക്കയ്ക്കു നല്ലതല്ലെന്നും അദ്ദേടിച്ചേർത്തു. തന്റെ ഭരണകാലത്തെ നേട്ടങ്ങളെ ചൂണ്ടിക്കാണിക്കുന്നതിനും ട്രംപ് സമയം കണ്ടെത്തി.
അമേരിക്കയുടെ കുതിച്ചുയർന്ന സാമ്പത്തിക നേട്ടങ്ങൾക്ക് മങ്ങൾ ഏൽപിക്കുവാൻ ചൈനീസ് വൈറസിനു കഴിഞ്ഞുവെന്നും എന്നാൽ ഇതിനെ അതിജീവിക്കുവാൻ പുതിയ ഭരണകൂടത്തിന് കഴിയട്ടെ എന്നും ആശംസിക്കുന്നതിന് ട്രംപ് മറന്നില്ല. തന്റെ ഭരണത്തിൽ സുപ്രധാന പങ്ക് വഹിച്ച വൈസ് പ്രസിഡന്റ , കാബിനറ്റ് അംഗങ്ങൾ സ്റ്റാഫ് എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നതായും ട്രംപ് സന്ദേശത്തിൽ പറഞ്ഞു.
ചൈനക്കെതിരെ ഒളിയമ്പെയ്ത് ട്രംപിന്റെ സമാപന വീഡിയോ സന്ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക