Image

ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 

Published on 20 January, 2021
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 

ഒരു പറയനെപ്പോലെ പ്രസിഡന്റ് ട്രംപ് വാഷിംഗ്ടൺ വിട്ടു (Trump departs Washington a pariah as his era in power ends) സി.എൻ.എൻ തലക്കെട്ടാണ്.

ട്രംപ് 1915  മുതൽ നടത്തിയ അവഹേളനാപരമായ ട്വീറ്റുകൾ അക്ഷരമാല ക്രമത്തിൽ ന്യു യോർക്ക് ടൈംസും പ്രസിദ്ധീകരിച്ചു.

ചുരുക്കത്തിൽ ഫോക്സ് ന്യുസ് ഒഴിച്ചുള്ള മാധ്യമങ്ങളുടെ കണ്ണിലെ കരടായിരുന്നു ട്രംപ്. ഫെയ്ക്ക് ന്യുസ് എന്ന് വിളിച്ച് മാധ്യമങ്ങളെ ആക്ഷേപിച്ച് കൊണ്ടിരുന്നതിന്റെ മധുര പ്രതികാരം.  

നാല് വർഷത്തെ പ്രസിഡന്റ് പദവി അവസാനിക്കുമ്പോൾ ട്രംപിന്റെ സംഭാവന എന്താണ്?  നാല് വർഷവും വാർത്തകളിൽ നിറഞ്ഞു നിന്നതു ട്രംപ്. ട്രംപ് പറയുന്നു അത് അമേരിക്കയാകെ അലയടിക്കുന്നു. ചിലർ അതിനു കയ്യടിക്കുന്നു, മറ്റു ചിലർ എതിർക്കുന്നു.

ഫലത്തിൽ രാജ്യം രണ്ട് തട്ടിലായി. ഒന്നുകിൽ ട്രമ്പിനൊപ്പം, അല്ലെങ്കിൽ ട്രംപിനെതിരെ എന്നതായി സ്ഥിതി.
മുൻ ഭരണാധികാരികൾ കൊണ്ടുവന്ന പല നിയന്ത്രണങ്ങളും ട്രംപ് എടുത്തു കളഞ്ഞു. കാലാവസ്ഥ നിയന്ത്രണ നിയമമടക്കം. ഇതിനിടയിൽ  സാമ്പത്തിക രംഗം ശക്തമായി . വൻകിടക്കാർ ട്രംപിന് കയ്യടിച്ചു.

കോവിഡിന്റെ രൂപത്തിൽ വിധി വന്നു ചാടിയിരുന്നില്ലെങ്കിൽ ഒരു പക്ഷെ ട്രംപ് വീണ്ടും അധികാരത്തിലെത്തുമായിരുന്നു.

നാല് ലക്ഷം  അമേരിക്കക്കാർ കോവിഡിൽ മരിക്കുന്നതു കണ്ട് കൊണ്ടാണ് ട്രംപ്  പടിയിറങ്ങുന്നത്. അതേസമയം കോവിഡിനെ നേരിടാനുള്ള വാക്സിൻ കണ്ടെത്തുന്നതിനുള്ള ട്രംപിന്റെ പ്രവർത്തനം വില കുറച്ച് കാണേണ്ടതുമില്ല.

ട്രംപ് വിടവാങ്ങുമ്പോൾ രാഷ്ട്രം ഒന്ന് നിശ്വസിക്കുകയാണ്. ഇതായിരുന്നില്ല അമേരിക്കയുടെ സ്ഥിതി മുൻ കാലങ്ങളിൽ. രാഷ്ട്രീയം അവർക്ക് വിദൂരമായ കാര്യമായിരുന്നു. അത് നിത്യ ജീവിത്തതിന്റെ ഭാഗമാക്കിയയത് ട്രമ്പിന്റെ ട്വീറ്റുകളാണ്.

മനസിലുള്ളത് ട്രംപ് പറഞ്ഞു. അത് ഇഷ്ടപ്പെട്ടവർ  ധാരാളം. വൈറ്റ് ഹൌസ്  എന്നത് എന്തോ വിദൂരത്തിലുള്ള രഹസ്യാൽമകമായ ഒരു കാര്യം എന്നാണു ജനം ഇത് വരെ ഇകരുതിയത്. അത് ട്രംപ് തിരുത്തി. അയല്പക്കത്തെ ഒരു വീട് മാത്രമാണത് എന്നാക്കി. അയലത്തെ വീട്ടിൽ നാം ഇടിച്ച് കയറി ചെല്ലുന്നില്ല, എങ്കിലും അവിടെ എന്താണ് നടക്കുന്നതെന്ന് നമുക്കറിയാം.

ട്രംപിന്റെ കാലത്ത്  വെളുത്തവരുടെ  വംശീയവാദം ശക്തിപ്പെട്ടു എന്നതാണ് സത്യം. സ്ഥാനമൊഴിയുന്ന സെക്രട്ടറി ഓഫ് സ്റേറ് മൈക്ക് പോംപിയോ പറഞ്ഞത് അമേരിക്ക മൾട്ടിക്കലച്ചറലിസത്തിന്റെ വേദി അല്ലെന്നാണ്. അതായത് പലനാടുകളിൽ നിന്ന് വന്നവർ ആധിപത്യം നേടുന്ന അവസ്ഥ അനുകൂലിക്കുന്നില്ലെന്നര്ഥം.  കമലാ ഹാരിസ് അധികാരമേൽക്കാനിരിക്കെയാണ് ഈ പരാമര്ശം എന്നതും ചുന്തനീയം.

ഇമ്മിഗ്രെഷൻ ഈ രാജ്യത്തെ മാറ്റി മറിക്കുമെന്ന് വെള്ളക്കാരുടെ ഭീതി തന്നെയാണ് ട്രംപും പിന്തുടർന്നത്. അതായത്, മറ്റിടങ്ങളിൽ നിന്ന് കൂടുതൽ പേര് വന്നാൽ വെള്ളക്കാരുടെ ഭൂരിപക്ഷം തന്നെ ഇല്ലാതാകും. അത് പോലെ വംശങ്ങൾ തമ്മിൽ കൂടിക്കലരും  തുടങ്ങിയവ.

പക്ഷെ നാല് വർഷത്തിനിടയിൽ ഒരു യുദ്ധവും ഉണ്ടാക്കിയില്ലെന്ന ക്രെഡിറ്റ്  ട്രംപിനുണ്ട്. മറ്റു രാജ്യങ്ങളിൽ ജനാധിപത്യം ഉണ്ടാക്കാൻ അമേരിക്കൻ സൈനികരെ അയക്കുന്ന സ്ഥിതി മാറി. അമേരിക്കയുടെ താല്പര്യം അനുസരിച്ച് മാത്രം മാറ്റം എന്നതായി സ്ഥിതി.

ചൈനക്കെതിരായ നിലപാടാണ് മറ്റൊന്ന്. ചെറുകിട വ്യവസായങ്ങളെല്ലാം ചൈനയിലേക്ക് പോയി. അവ തിരിച്ചു കൊണ്ടുവരുമെന്ന ട്രംപിന്റെ നിലപാട് പരക്കെ അംഗീകരിക്കപ്പെട്ടു. എങ്കിലും കോവിഡിനെ ചൈന വൈറസ് എന്നു വിശേഷിപ്പിച്ചത് പോലുള്ള നടപടി വിമർശിക്കപ്പെട്ടു.

ബുധനാഴ്‌ച രാവിലെ പ്രസിഡന്റ് പദവി ഒഴിയാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും ട്രംപ് താൻ വീണ്ടും  വരുമെന്നാണ് പറഞ്ഞത്. ഏതു  രീതിയിൽ എന്ന് വ്യക്തമാക്കിയില്ല. അതെ സമയം ഇമ്പീച്ച്മെന്റിനു 
 അനുകൂലമായ നിലപാട് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോനൽ സൂചിപ്പിച്ചത് ട്രംപിന്റെ ഭാവി എങ്ങനെ എന്നത് സന്ദേഹത്തിലേക്കും.

കഴിഞ്ഞ നാലു വർഷങ്ങൾ ആയുഷ്‌ക്കാലത്തെ അംഗീകാരമായി  കണക്കാക്കുന്നെന്നാണ് വിടവാങ്ങലിൽ ട്രംപ് പറഞ്ഞത്. 

'ഞാൻ എപ്പോഴും നിങ്ങൾക്കായി പോരാടും, നിങ്ങളെ നിരീക്ഷിക്കും, നിങ്ങളെ ശ്രദ്ധിക്കുകയും ചെയ്യും. ഈ രാജ്യത്തിന്റെ ഭാവി മെച്ചപ്പെടണം. അടുത്ത ഭരണകൂടത്തിന് എല്ലാവിധ ആശംസയും വിജയവും നേരുന്നു' ട്രംപ് ജനാവലിയോട് പറഞ്ഞു.

 നാലു വർഷത്തെ ഭരണനേട്ടങ്ങളും വിവരിച്ചു.

സ്‌പേസ് ഫോഴ്‌സ് എന്ന പുതിയ സേന രൂപീകരിച്ചതിൽ ട്രംപ് അഭിമാനം കൊണ്ടു. ഒൻപതോ പത്തോ വര്‍ഷങ്ങള്‍കൊണ്ടുപോലും സാധ്യമാകാത്ത വാക്സിൻ വെറും ഒമ്പതുമാസം കൊണ്ട് സാധ്യമാക്കിയതും നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

മാധ്യമങ്ങളോട് ഗുഡ്ബൈ എന്ന് പറയുമ്പോഴും ഈ ഗുഡ്ബൈ ചെറിയൊരു കാലയളവിലേക്കാണ്, തിരിച്ചുവരും എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

പ്രഥമ വനിത മാന്യതയും  സൗന്ദര്യവും അന്തസ്സും ഉയർത്തി  ജനങ്ങൾക്ക് പ്രിയങ്കരിയായി നിലകൊണ്ടെന്ന് ട്രംപ് മെലാനിയയെപ്രകീർത്തിച്ചു.

ജനങ്ങളുടെ പിന്തുണയ്ക്കും സ്നേഹത്തിനും മെലാനിയ നന്ദി രേഖപ്പെടുത്തുകയും രാജ്യത്തിന് നന്മകൾ നേരുകയും ചെയ്തു. 

മഹാമാരി വന്നില്ലായിരുന്നെങ്കിൽ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ തന്റെ ഭരണകാലയളവിൽ അഭൂതപൂർവമായ ഉയരങ്ങളിൽ എത്തുമായിരുന്നെന്നും ട്രംപ് അഭിപ്രായപ്പെട്ടു. 
സാമ്പത്തിക രംഗം ഉണരുമെന്നും ജാഗ്രത പുലർത്തണമെന്നും അവിശ്വസനീയമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ തങ്ങളെ ഓർക്കണമെന്നും ട്രംപ് പറഞ്ഞു.  

സാമ്പത്തികരംഗം ഉയരാനുള്ളതൊക്കെ സജ്ജീകരിച്ച ശേഷമാണ് സ്ഥാനം ഒഴിയുന്നതെന്നായിരുന്നു  അദ്ദേഹത്തിന്റെ വാക്കുകളിലെ ധ്വനി.  

വരും മാസങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ കുറയുമെന്നും ട്രംപ് പ്രവചിച്ചു.

അതികഠിനമായി പ്രവർത്തിച്ചെന്നും കായികതാരങ്ങൾ പറയുന്നതുപോലെ എല്ലാം ഫീൽഡിൽ ഇട്ടെറിഞ്ഞുപോകുകയാണെന്നും ട്രംപ് പറഞ്ഞു. ഒരു മാസത്തിനു ശേഷം ഫ്ലോറിഡയിലിരുന്ന് അന്യോന്യം നോക്കുമ്പോൾ ' അല്പം കൂടി പ്രയത്നിക്കാമായിരുന്നു' എന്ന് പറയാൻ ഇടവരില്ലെന്നും അത്രമാത്രം ചെയ്തു തീർത്തിട്ടാണ് വിടവാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇനിയും കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്. ചൈന വൈറസ് ബാധിച്ച് ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് ആദരവും സ്നേഹവും നൽകുകയെന്നതാണ് അതിൽ ആദ്യത്തേത്. വൈറസ് എവിടെ നിന്ന് വന്നതാണെന്ന് എല്ലാവർക്കുമറിയാം. അത് തികച്ചും ഭീകരമായ കാര്യമാണ്. എല്ലാവരും കരുതി ഇരിക്കുക. ദുരിതം അനുഭവിച്ച എല്ലാ ജനങ്ങൾക്കും എന്റെ സ്നേഹം...' ചൈനയ്‌ക്കെതിരെ  ഗുരുതര പരാമർശം നടത്തിക്കൊണ്ടാണ് ട്രംപ് വാക്കുകൾ അവസാനിപ്പിച്ചത്. 

തന്റെ ഭരണത്തിലെ അവസാന 12 മണിക്കൂറുകൾക്കുള്ളിൽ 73 കുറ്റവാളികൾക്ക് മാപ്പ് നൽകിയ ട്രംപ്, 70 പേർക്ക് ജയിൽ ശിക്ഷ ഇളവ് ചെയ്തുകൊടുത്തു. 

1869 നു ശേഷം പിൻഗാമിയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാത്ത ആദ്യ പ്രസിഡന്റാണ് ട്രംപ്. 

ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻറ് ആയി ട്രംപ് ഓർമ്മിക്കപ്പെടും.

ഫ്ലോറിഡയിലെ സ്വകാര്യ വസതിയിലേക്ക്  താമസം മാറ്റുമ്പോൾ 47% അമേരിക്കക്കാരും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡണ്ട് മാരിൽ ഒരാളായി ഡൊണാൾഡ് ട്രംപ് ഓർമിക്കപ്പെടും എന്ന് പറയുന്നു. പി ബി എസ് / എൻ പി ആർ ന്യൂസ് സർവ്വേ പറയുന്നതാണിത് .

2016 ഡിസംബറിൽ അന്ന് പ്രസിഡണ്ട് ആയിരുന്ന  ഒബാമയുടെ പ്രസിഡൻറ് പദത്തെ 17% അമേരിക്കക്കാരാണ് മോശം എന്ന് സൂചിപ്പിച്ചത്. നാലു വർഷത്തിനുശേഷം 83% ഡെമോക്രാറ്റുകളും 43% നിഷ്പക്ഷരും 13% റിപ്പബ്ലികനും ട്രംപിന് ചാർത്തിക്കൊടുത്തത് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻറ് എന്ന പദവിയാണ്. 

മൂന്നിലൊന്ന് റിപ്പബ്ലികൻസ് ഉൾപ്പെടുന്ന 16% അമേരിക്കക്കാരും ചിന്തിക്കുന്നത് ഏറ്റവും മികച്ച പ്രസിഡൻറ് ട്രംപ് ആണെന്നാണ്.

2017 ജനുവരിയിൽ ട്രംപിൻറെ ഉദ്ഘാടന വേളയിൽ കുറ്റകൃത്യങ്ങളും ഭീകരവാദവും മയക്കുമരുന്നുകളും നിറഞ്ഞതും  പഴകി തുരുമ്പിച്ച ഫാക്ടറികൾ നിറഞ്ഞതുമായ അമേരിക്കയെ ഒന്നാമതാകും എന്ന് പ്രതിജ്ഞയെടുത്തിരുന്നു.  

എന്നാൽ ഇന്ന് ജോ ബൈഡൻ പ്രസിഡണ്ട് ആയി സ്ഥാനമേൽക്കുമ്പോൾ ട്രംപിൻറെ അനുയായികളുടെ  ആക്രമണം ഭയന്ന് ഇരുപതിനായിരം നാഷണൽ ഗാർഡുകളുടെ സുരക്ഷ തലസ്ഥാനത്ത് ആവശ്യമായി വന്നിരിക്കുന്നു. 

കൊറോണോ വൈറസിനോട് ട്രംപിന്റെ പ്രതികരണത്തിൽ നാലു ലക്ഷം അമേരിക്കൻ ജീവനുകളാണ് പൊലിഞ്ഞത് ഒപ്പം രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥ തകർച്ചയിലും എത്തി .

ട്രംപ് അധികാരത്തിൽ കയറിയ ആദ്യനാളുകളിൽ നടത്തിയ സർവ്വേയിൽ 39 ശതമാനം അമേരിക്കക്കാർ മാത്രമാണ് അദ്ദേഹത്തിൻറെ പ്രസിഡൻറ് പദവിയെ അംഗീകരിച്ചത്. 11% അമേരിക്കക്കാർ തങ്ങൾക്ക് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്ന് പറഞ്ഞു.

ട്രംപ് അധികാരം ഒഴിയുമ്പോൾ അദ്ദേഹത്തിനോടുള്ള എതിർപ്പ് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ലഭ്യമായ പല ഡേറ്റാകളിൽനിന്നും വളരെ വ്യക്തമായി നമുക്ക് കാണുവാൻ സാധിക്കുന്ന ഒന്നാണ് അമേരിക്കക്കാർക്ക് ഇടയിൽ ട്രംപ്  ഭിന്നത സൃഷ്ടിച്ചു എന്നത് . 2016 ഡിസംബറിൽ നടത്തിയ മറ്റൊരു സർവേയിൽ 53% അമേരിക്കക്കാരും പറഞ്ഞത്  ട്രംപിൻറെ ഭരണത്തിൽ രാജ്യം ഐക്യപ്പെടുന്നതിനേക്കാൾ കൂടുതൽ ഭിന്നത ഉണ്ടാകും എന്നാണ്. അത് ശരിവെയ്ക്കുന്നതാണ് ഇന്ന് കാണുന്ന അമേരിക്ക . 

ചേർത്തു നിർത്തേണ്ടത് പകരം അകറ്റുകയാണ് ട്രംപ് ചെയ്തതെന്ന് പൊളിറ്റിക്കൽ സയൻറ്റിസ്റ്റ് ആയ ലാറാ ബ്രൗൺ പറഞ്ഞു.

ട്രംപിന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് റിപ്പബ്ലിക്കൻ വനിതകളാണ്. 85 ശതമാനം.  റിപ്പബ്ലിക്കൻ പുരുഷന്മാർ 79 ശതമാനം ട്രംപിനെ പിന്തുണച്ചു.  

(അജു വാരിക്കാടിന്റെ റിപ്പോർട്ടോടെ)

ഏലിയനു  പകരം ഇനി നോൺ-സിറ്റിസൺ;  സ്ത്രീകൾ പർപ്പിൾ അണിഞ്ഞതിനു പിന്നിൽ 

സ്റ്റുഡന്റ് ലോൺ തിരിച്ചടവ് സെപറ്റംബർ 30 -നു ശേഷം മതി

ബൈഡന്റെ തീരുമാനങ്ങൾ, പ്രതീക്ഷകൾ

ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്കുന്തറ)

അമേരിക്കയില്ആദ്യം കാല്കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്കുതിപ്പും

ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ

കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്

ഇംപീച്ച് ചെയ്യപ്പെട്ടാല്ആര്ക്കെന്തു ഗുണം? (ജോര്ജ് തുമ്പയില്‍)

ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്ജൂനിയർ? അറിയേണ്ടത് 

തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ

കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'

കമല ഹാരിസ് നാളെ വൈസ് പ്രസിഡന്റ്: അമേരിക്കക്കു ചരിത്ര നിമിഷം. ഇന്ത്യന്വംശജര്ക്കു അഭിമാന മുഹൂര്ത്തം

തമിഴ്നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര - നാഴികക്കല്ലുകൾ

സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്

ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളില്പലതും ബൈഡന്അസാധുവാക്കി.

കൈയില്ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 

 ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ

പ്രസിഡന്റായി ജോ ബൈഡൻ; വൈസ് പ്രസിഡന്റായി കമലാ ഹാരിസ്

വി. കുർബാനയിൽ പങ്കു ചേർന്ന് ബൈഡന്റെ തുടക്കം

കമലക്ക് കുട്ടികളുടെ കത്തുകൾ; ഏഷ്യക്കാർക്ക് ആഘോഷം

ട്രംപ് ഫ്ളോറിഡയില്‍; നോട്ട് ലോങ് ടേം ഗുഡ്ബൈ, വീ വില്ബി ബാക്ക്: വിടവാങ്ങല്പ്രസംഗത്തില്ട്രംപ്

സത്യപ്രതിജ്ഞ പരിപാടി: താരശോഭ, ആൾക്കൂട്ടങ്ങളും ആരവവുമില്ലാതെ ഇതാദ്യം

കോവിഡ് മരണം: ദേശീയ വിലാപം, പ്രാർത്ഥന, നയിച്ച് ബൈഡന്റെ സ്ഥാനാരോഹണ തുടക്കം

ബൈഡന്ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്ത്ഥിക്കുക; ആശംസകള്നേര്ന്ന് ഇവാന്

കമലയുടെ കയ്യിൽ രണ്ട് ബൈബിൾ; ജസ്റ്റീസ് സോട്ടോമെയർ സത്യവാചകം ചൊല്ലിക്കൊടുക്കും 

യാത്ര പറഞ്ഞ് മെലാനിയ; വിദ്വേഷവും ഭിന്നതയും വേണ്ട; ഹൃദയഹാരിയായ സന്ദേശം  

Join WhatsApp News
PARIAH= 2021-01-20 18:44:32
The best 12 synonyms for pariah, including: leper, outcast, one in disgrace, undesirable, untouchable, castaway, , sub-humans, un- civilized, nonhuman, ...
ദേശസ്നേഹി 2021-01-20 22:46:02
Hoping for the very BEST... But പുതിയ കപ്പിത്താന് കഴിവില്ലെങ്കിൽ, ഉള്ളതെല്ലാം വെള്ളത്തിൽ മുക്കുകയാണെങ്കിൽ... ഒരു വരവ് കൂടി വരേണ്ടി വരും
CID Moosa 2021-01-21 03:52:01
മിക്കവാറും ജയിലിൽ ആയിരിക്കും . 61 cases in NY. One Rape case with DNA evidence, Bank fraud, Senate conviction, disqualification.
jacob 2021-01-22 18:10:19
Indians living in India and USA will be delighted to hear Biden is restarting financial and military aid to Pakistan. This is to reward the Muslims who voted for him.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക