Image

ബഷീറിന്‍റെ 'നീലവെളിച്ചം' സിനിമയാകുന്നു

Published on 21 January, 2021
ബഷീറിന്‍റെ 'നീലവെളിച്ചം' സിനിമയാകുന്നു

ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'നീലവെളിച്ചം' എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൌബിന്‍ ഷാഹിര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തും. മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ്സും ഒപിഎമ്മും ചേര്‍ന്നാണ് നിര്‍മാണം.


ഷൈജു ഖാലിദ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിനായി ബിജിബാലും റെക്സ് വിജയനും സംഗീതം നല്‍കും. സൈജു ശ്രീധരനാണ് എഡിറ്റിംഗ്. ഹൊറര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. നേരത്തേ സൌബിനെയും റിമയെയും മുഖ്യ വേഷങ്ങളില്‍ എത്തിച്ച്‌ ഗന്ധര്‍വ കഥയെ ആസ്പദമാക്കി ഒരു ചിത്രം ഒരുക്കുമെന്ന് ആഷിഖ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ചിത്രം മാറ്റിവെച്ചാണ് പുതിയ ചിത്രത്തിലേക്ക് നീങ്ങുന്നതെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക