Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അവസാന ഭാഗം: തെക്കേമുറി)

Published on 21 January, 2021
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അവസാന ഭാഗം: തെക്കേമുറി)
”പ്രിയപ്പെട്ട സോദരീ! അതിദാരുണമാംവിധം കൊല ചെയ്യപ്പെട്ട നിന്റെ ആത്മാവിന്റെ മുമ്പില്‍ കുറ്റബോധത്തോടെ പൊതുജനം മുട്ടുമടക്കുന്നു. നീറുന്ന വേദനകളുടെ കനല്‍ കൂമ്പാരത്തിന്ള്ളില്‍ നീറിപ്പുകയുന്ന മാനുഷീക മൂല്യങ്ങളെയോര്‍ത്തു നെടുവീര്‍പ്പിടുന്നു. നിസഹായരായി നോക്കിനില്‍ക്കാന്ം  അന്ത്യാഭിവാദനമായി ഒരു റീത്തു സമര്‍പ്പിക്കാന്മല്ലേ ഞങ്ങള്‍ക്കു കഴിയൂ. ഒരോരുത്തരും അവരവരുടെ വേദനകളും പേറി നടക്കുന്നവരല്ലേ. “വിധി’യെന്ന് വിശേഷിപ്പിച്ച് സമാധാനിക്കുകയല്ലാതെ വേറേ പോംവഴിയൊന്നുമില്ലല്ലോ.പെണ്ണായി പിറക്കുന്നതുതന്നേ ഒരു ശാപമായി മുദ്രയടിക്കുന്ന ലോകത്തില്‍ പെണ്ണിന്റെ പിന്നാലെ പോകുന്ന ലോകം. മൂരാച്ചികള്‍ നിരവധിയുണ്ട ് എല്ലാ സമൂഹത്തിലും.”
നിരവധി വികാരങ്ങള്‍ ഒന്നിച്ചു സമ്മേളിച്ചു കാഴ്ചക്കാരായി കൂടിയ പൊതുജനം നെടുവീര്‍പ്പുകളോടെ നിശ്ചലരായി നിന്നു. ചടങ്ങുകള്‍ ക്രമം പോലെ പര്യവസാനിക്കുന്നതുവരെയും.
ലഹരി വിട്ടുണര്‍ന്ന ജോസിന്റെ പുതു പുലരി കോണ്‍ക്രീറ്റ് ഭിത്തികള്‍ക്കുള്ളില്‍ ആരംഭിച്ചു. ഇരുമ്പഴിക്കിടയിലൂടെ മങ്ങിയ വെളിച്ചത്തില്‍ ജോസ് തുറിച്ചു നോക്കി. തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന തന്നേപ്പോലൊരു മൃഗം വേറോരു ഇരുമ്പഴിക്കപ്പുറത്തായി. ഇരുമ്പഴിക്കുള്ളിലെ അമേരിക്കന്‍ നീഗ്രോ, കാഴ്ചബംഗ്ലാവിലെ  ചിമ്പന്‍സി പോലെ തോന്നി. ആണിനേയും പെണ്ണിനേയും ഒരേ വികാരത്തോടെ നോക്കുന്ന അവന്റെ കണ്ണുകള്‍് തനിക്കെതിരെ ജ്വലിക്കുന്നതായി തോന്നി. അട്ടഹാസങ്ങളും അപസ്വരങ്ങളും കാതിലലയടിച്ചു. ഒരു മൃഗശാലയുടെ പ്രതീതി. അതോടൊപ്പം അരണ്ട  വെളിച്ചം ഭീകരതയുടെ കരിനിഴല്‍ പരത്തി. മന്ഷ്യര്‍ മന്ഷ്യന് വേണ്ട ി തീര്‍ത്ത നരകം . ഇവിടെ രാത്രിയുമില്ല പകലുമില്ല.
     പ്രശ്‌നങ്ങള്‍ ദുഃഖങ്ങളില്‍ നിമഗ്‌നമായി കിടക്കുമ്പോള്‍ ജോണ്‍ ഗോപിനാഥിനെ പ്പറ്റിയോര്‍ത്തു. “”ഈ സംഭവങ്ങള്‍ക്കിടയിലെങ്ങും ഗോപിനാഥിനെ കണ്ട തേയില്ലല്ലോ’’ ജോണ്‍ ഇറങ്ങി നടന്നു. അപ്പാര്‍ട്ടുമെന്റിന്റെ വാതിലില്‍ കൊട്ടി. ഏറേനേരം നിന്നപ്പോള്‍ ചെറുഞരക്കത്തോടെ വാതില്‍ തുറക്കപ്പെട്ടു.
കരിവാളിച്ച മുഖവുമായി ഗോപിനാഥ് പ്രജ്ഞയറ്റവനെപ്പോലെ നിന്നു. ഉള്ളില്‍ വേദനയടക്കി നിര്‍നിമേഷവാനായി ജോണ്‍ ഉള്ളില്‍ കടന്നു.
ഏറെനേരത്തെ മൂകതയ്ക്കുശേഷം ജോണ്‍ ചോദിച്ചു “”ശോഭയെവിടെ?’’
“”എനിക്കറിയില്ല’’ ഓര്‍മ്മകളില്‍ കൂടി ഗോപിനാഥിന്റെ മുഖം വിളറുന്നതായി കണ്ട ു. “”താനവളെകണ്ട ിട്ട് ദിവസങ്ങള്‍തന്നെ കഴിഞ്ഞിരിക്കുന്നതായി തോന്നുന്നു. ഗോപിനാഥിന്റെ കണ്ണുകള്‍ മുറിക്കുള്ളില്‍ സൂഷ്മപരിശോധന നടത്തുമ്പോള്‍ മേശപ്പുറത്ത് നാലാക്കി മടക്കിവെച്ചിരുന്ന ഒരു കത്ത് ദൃഷ്ടിയില്‍ പെട്ടു.
“പ്രിയ ഗോപിനാഥ് സുനന്ദയില്‍കൂടി നിങ്ങളെന്നെ പരിചയപ്പെട്ടു. ആ പരിചയപ്പെടല്‍ സുനന്ദയില്‍കൂടി തന്നെ എന്നന്നേക്കുമായി അവസാനിച്ചിരിക്കുന്നു. ഗുഡ്‌ബൈ”
കത്തു വായിച്ച ഗോപിനാഥ് ഇടിമിന്നലേറ്റതുപോലെ തരിച്ചിരുന്നു പോയി. ശോഭയും വില്‍ഭിയും കൂടി അപ്പോഴേയ്ക്കും മൈലുകള്‍ താണ്ട ി മറ്റേതോ പട്ടണത്തില്‍ എത്തിയിരുന്നു.
നൂലുപൊട്ടിയ പട്ടം പോലെ കാറ്റിന്റെ ഗതിയക്കന്സരിച്ച് ചലിക്കുന്ന ഒരു ജീവിതം അവള്‍ സ്വയം ഏറ്റുവാങ്ങിയിരിക്കുന്നു.
“”ജോണ്‍ അവള്‍ പോയി. എവിടെയ്‌ക്കെന്നറിയില്ല. അവള്‍ പോയി.’’
എല്ലാ രംഗങ്ങള്‍ക്കും മൂകസാക്ഷിയായി നിന്ന ജോണ്‍ അപ്പാര്‍ട്ടുമെന്റിലേക്ക് മടങ്ങി. ഊണും ഉറക്കവും നഷ്ടപ്പെട്ടവനായി ശൂന്യതയില്‍ നട്ടം തിരിയുന്ന മനസ്സുമായി ഇരുന്നു നീണ്ട  വര്‍ഷങ്ങളില്‍ കൂടി നേടിയ അന്ഭവങ്ങളുടെ ഓര്‍മ്മകള്‍  ആദ്യപരിചയപ്പെടല്‍ മുതല്‍  അന്ത്യാഭിവാദനങ്ങള്‍വരെ. ഓര്‍മ്മകള്‍ മനസ്സില്‍ കത്തിച്ച  തിരി വെളിച്ചത്തില്‍ സുനന്ദയുടെ മുഖം ദര്‍ശിക്കുമ്പോള്‍ ആ മുഖത്ത് കളിയാടിയിരുന്ന നിഷ്ക്കളങ്കത നോക്കി അയാള്‍ പറഞ്ഞു:
സഹോദരീ! നിന്റെ മുഖം ഓര്‍മ്മിക്കുമ്പോള്‍ ലോകത്തോട് സത്യം പറയാതിരിക്കാന്‍ എനിക്ക്  കഴിയില്ല. ഏതു ഭാവങ്ങളെയും വിചാരങ്ങളെയും വിവേചിച്ചറിഞ്ഞ് പ്രതിഫലിപ്പിക്കാന്‍ ഉള്ള മാദ്ധ്യമമാണല്ലോ സാഹിത്യം. ഊഹാപോഹങ്ങള്‍കൊണ്ട ് വീര്‍പ്പുമുട്ടുന്ന മനുഷ്യമനസ്സുകള്‍ക്കായി നിന്റെ അനുഭവം  നിന്റെ ഭാഷയില്‍കൂടി ഞാന്‍ എഴുതാം. ഊഹാപോഹങ്ങള്‍ ഒരിക്കലും നിന്നെ കളങ്കപ്പെടുത്തുവാന്‍ പാടില്ല. നീ പറഞ്ഞോളൂ നിന്റെ സ്വരം ഞാന്‍ കേള്‍ക്കുന്നു.
പ്രിയപ്പെട്ട മമ്മീ!
നമ്മുടെ മുറ്റത്ത് പൂപ്പന്തലുയര്‍ന്നപ്പോള്‍     കവിളില്‍ കുങ്കുമം ചാര്‍ത്തി മുടിയില്‍ മുത്തുകള്‍ ചേര്‍ത്തലങ്കരിച്ച് കസവുസാരിയുടുത്ത് കഴുത്തില്‍ കനകമാലയണിഞ്ഞപ്പോള്‍ സൂര്യനെ എതിരേല്‍ക്കുന്ന താമരയുടെ വികാരമായിരുന്നു എന്നില്‍.
വെള്ളപ്പൂക്കളാല്‍ അലങ്കരിച്ച വെള്ള അംബാസഡര്‍ കാറില്‍ പള്ളിയിലേക്കു പോകുമ്പോള്‍.
“നിന്റെ സമീപെ നില്‍ക്കുന്ന ജോസ് എന്ന യുവാവിന്് സുഖത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും സന്തോഷത്തിലും സന്താപത്തിലും നിന്റെ ഭര്‍ത്താവായി സ്വീകരിച്ചു കൊള്ളാമെന്നും പരസ്പര സ്‌നേഹത്തോടും വിശ്വാസത്തോടും  പ്രേമത്തോടും ശുശ്രൂഷിച്ചു കൊള്ളാമെന്നും ഇതിനാല്‍ നീ നിശ്ചയിച്ചിരിക്കുന്നുവോ ഭ യെന്നു ചോദിക്കുമ്പോഴും നിറഞ്ഞ ഹൃദയത്തോടെ  “നിശ്ചയിച്ചിരിക്കുന്നു’ വെന്ന് പറയുമ്പോഴും അണിവിരലില്‍ പൂര്‍ണ്ണതയുടെ പ്രതീകമായ വിവാഹമോതിരം അണിയിച്ചപ്പോഴും കഴുത്തില്‍ താലി കെട്ടിയപ്പോഴും മധുരാന്ഭ1ൂതികള്‍  നിറഞ്ഞ കുടുഃബജീവിതത്തിന്റെ കനകസ്വപ്നത്തിന്റെ ലഹരിയായിരുന്നു മനസ്സില്‍. അമേരിക്കയില്‍ മനോഹരമായ വീട്. പച്ചപ്പട്ടുവിരിച്ച മുറ്റം. അതില്‍ വിവിധ വര്‍ണ്ണത്തില്‍ വിരിയുന്ന പൂക്കള്‍. പൂക്കളെ വട്ടമിട്ട് പറക്കുന്ന പൂമ്പാറ്റകളോടൊപ്പം ഞങ്ങളെ വട്ടമിട്ട് ഓടിക്കളിക്കുന്ന മൂന്നു കുസൃതിക്കുടുക്കകളും  ജോസച്ചായന്റെ ഛായയുള്ള മൂത്തമകന്‍. നമ്മുടെ ഡാഡിയുടെ പേരുള്ള രണ്ട ാമന്‍ എന്റെ നിറവും ജോസച്ചായന്റെ കറുത്ത കണ്ണും മമ്മിയുടെതുപോലെ കവിളില്‍ നുണക്കുഴിയുള്ള കൊച്ചു മോള്‍   ജോസച്ചായന്‍ തലയില്‍ മന്ത്രകോടി ഇട്ടപ്പോഴാാണ് പള്ളിയിലാണ് നില്‍ക്കുന്നതെന്ന ഓര്‍മ്മ വന്നത്. മൂന്നുവര്‍ഷം പൂര്‍ത്തിയായിട്ടില്ല. മമ്മീ  ആ ചില്ലു കൊട്ടാരം തകര്‍ന്നുവീണു.
എന്നെ ജീവന്തുല്യം സ്‌നേഹിച്ച എന്റെ പൊന്നുമമ്മീ, ലാളിച്ചു വളര്‍ത്തിയ എന്റെ പ്രിയപ്പെട്ട ഡാഡീ എന്റെ  മരണവാര്‍ത്തയറിഞ്ഞ് നിങ്ങള്‍ പൊട്ടിക്കെരഞ്ഞ് നിമിഷങ്ങള്‍ ദിവസങ്ങളാക്കി വേദനിക്കുകയാണെന്നറിയാം. നിങ്ങളുടെ അടുത്തെത്തി മടിയിലിരുന്നു മാറില്‍ചാരി കണ്ണീരൊപ്പി ആശ്വസിപ്പിക്കണമെന്നുണ്ട ്. പക്ഷേ അതിനിനി കഴിയുകയില്ലല്ലോ എങ്കിലും എന്തൊക്കെയാണ് സംഭവിച്ചതെന്നറിഞ്ഞാല്‍ തെല്ലാശ്വാസമാകട്ടെയെന്നു കരുതിയാണ് ഞാനീ കത്തെഴുതുന്നത്.
അഭിലാഷങ്ങളുടെ സാക്ഷാത്കാരമായി പിറന്ന എന്നെ “ ആദ്യകണ്‍മണി’ യെന്നു വിളിച്ചു എത്രയെത്ര താലോലിച്ചാണ് മമ്മിയും ഡാഡിയും വളര്‍ത്തിയത്. പിച്ചവച്ച നാളുമുതല്‍ എന്തെന്തു സ്വപ്നങ്ങള്‍ എന്നെക്കുറിച്ചു നിങ്ങള്‍ക്കുണ്ട ായിരുന്നു. ഡാഡിപെന്‍ഷന്‍ പറ്റിയ ശേഷവും ബുദ്ധിമുട്ടുകള്‍ പൊന്നുമോള്‍ അറിയരുതെന്നു പറഞ്ഞല്ലേ എനിക്കു ഫീസിന്ം വസ്ത്രത്തിന്മെല്ലാം പണമയച്ചുകൊണ്ട ിരുന്നത്.
നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ എന്നെ സുമുഖന്ം സുന്ദരന്മായ  അമേരിക്കന്‍ മലയാളി യുവാവിനെക്കൊണ്ട ് വിവാഹം കഴിപ്പിച്ചയച്ചപ്പോള്‍ ഇതില്‍പ്പരം ഒരു നേട്ടമില്ലയെന്നല്ലേ നമ്മളെല്ലാവരും കരുതിയത്. മമ്മിയും ഡാഡിയും എനിക്കുവേണ്ട ി തിരഞ്ഞെടുത്ത ജോസിനെ ജോസച്ചായനായി ഞാന്‍ സ്വീകരിച്ചു ഹൃദയം തുറന്നു സ്‌നേഹിച്ചു വിശ്വസിച്ചു;.
നീണ്ട  കാത്തിരിപ്പിന്ശേഷം വീസാ കിട്ടി ഞാന്‍ അമേരിക്കയിലേക്കു പറന്നപ്പോള്‍ മമ്മിയും ഡാഡിയും എന്നെ കെട്ടിപ്പുണര്‍ന്ന് പൊട്ടികരഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. മമ്മി എന്നെ മാറ്റി നിര്‍ത്തി ചെവിയില്‍ പറഞ്ഞത് ഓര്‍ക്കുന്നില്ലേ? “വിശേഷം വല്ലതും ഉണ്ട ായാല്‍ പിന്നെ വളരെ സൂക്ഷിക്കണ’മെന്നു്.. എന്റെ അന്ത്യത്തിന് കാരണമായതും ആ “വിശേഷം ഭ തന്നെയായിരുന്നു.
കൂട്ടുകാരുമായി എയര്‍പോര്‍ട്ടില്‍ വന്ന് എന്നെ സ്വീകരിച്ചു കൊണ്ട ുപോയതു മുതല്‍ രണ്ട ും മധുവിധുവിന്റെ ദിവസങ്ങള്‍ മാധുര്യമാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ സ്വപ്നങ്ങളെല്ലാം ഓരോന്നോരാന്നായി തകരുകയായിരുന്നു.
മദ്യവും മയക്കുമരുന്നുകളും ഇഷ്ടപ്പെട്ടിരുന്ന കൂട്ടുകാര്‍ ജോസച്ചായന്റെ ഉറ്റ മിത്രങ്ങളായി. രാത്രിയില്‍ ലെക്കുകെട്ട് വട്ടിലെത്തുന്ന അദ്ദേഹം എന്നെി ശകാരിക്കാന്ം ഉപദ്രവിക്കാന്ം തുടങ്ങി. ഈ വിവരങ്ങള്‍ ഞാന്‍ അങ്ങോട്ട് എഴുതാതിരുന്നത് മമ്മിയും ഡാഡിയും വേദനിക്കാതിരിക്കാനാണ്. സ്‌നേഹിച്ചുംഉപദേശിച്ചും പ്രാര്‍ത്ഥിച്ചും ജോസച്ചായനെ നന്നാക്കാമെന്ന് ഞാന്‍ വ്യാമോഹിച്ചു. പക്ഷേ അതെല്ലാം അദ്ദേഹത്തിന്് എന്നോടു വെറുപ്പുണ്ട ാക്കിയതേയുള്ളു. കാരണം മദ്യത്തിന്റെ ലഹരിവിട്ട സമയങ്ങള്‍ നന്നേ കുറവായിരുന്നു.
അങ്ങനെ അവഗണിക്കപ്പെട്ടവളായി താങ്ങും തണലും ഇല്ലാതെ ഏകാന്തതയില്‍ ഇത്രയും നാള്‍ കഴിയുകയായിരുന്നു. എന്റെ വയറ്റില്‍ പിറന്ന കുഞ്ഞിന്റെ പിതൃത്വം പോലും ജോസച്ചായന്‍ നിഷേധിച്ചു.  നീചമായ  വിധം പല സംസാരങ്ങളും ഉണ്ട ായി. പലതും ശരിയെന്ന് പൊതുജനം തെറ്റിദ്ധരിച്ചിട്ടുണ്ട ാകും.  സാരമില്ല. ഏതായാലും ഡാഡിയും മമ്മിയും ഈ മോളേ അവിശ്വസിക്കില്ലെന്നറിയാം.
ഒരു ദിവസം അന്നൊരു വെള്ളിയാഴ്ചയായിരുന്നു രാത്രിയേറി വന്നതോടെ എവിടെയും  ഭീകരത നൃത്തം ചവുട്ടുന്നതുപോലെ തോന്നി. ഭയത്തില്‍ നിന്നുള്ള വിടുതലിനായി ചോരത്തുള്ളികള്‍ നിറഞ്ഞ യേശുദേവന്റെ പാദപീഠത്തില്‍ എന്റെ കണ്ണുനീര്‍ ഒഴുക്കി വാവിട്ടു കരയുമ്പോള്‍ “മകളേ നീ ഇന്ന് എന്നോടൊപ്പം പറുദീസായില്‍ ഇരിക്കുമെന്ന് ഭ ആ രൂപം പറയുന്നതായി തോന്നി. ആ ഇരുപ്പില്‍ ഞാന്‍ ഉറങ്ങിപ്പോയി മമ്മീ.
“എന്നെ കൊല്ലരുതേ ഭ യെന്ന് കേണപേക്ഷിച്ചു. പക്ഷേ ശബ്ദം വെളിയില്‍ വന്നില്ല. എന്നിലെ ഞാന്‍ എന്നില്‍നിന്ന് വേര്‍പെടുന്നതുപോലെ തോന്നി. പിന്നീട് എല്ലാം മാറി നിന്നു കാണുന്ന പ്രതീതിയായിരുന്നു. എന്റെ ശരീരത്തിന്റെ ചലനമറ്റതോടെ എന്നിലുണ്ട ായിരുന്ന ആ കണ്‍മണിയുടെ ആത്മാവും എന്നോടൊപ്പം പറന്നുയരുവാന്‍ തുടങ്ങി.
 അന്നേവരെ മനസ്സിലാക്കിയിട്ടില്ലാത്ത  അന്ഭൂതിയില്‍ പറുദീസായിലേക്ക് പറന്നുയരുമ്പോഴും “ജോസച്ചായന്‍ അങ്ങനെ ചെയ്തില്ല’ യെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ട ായിരുന്നു. “ജോസച്ചായനെക്കൊണ്ട ് ഈ പാതകം ചെയ്യിച്ചത് ആരുതന്നെയായാലും അവിടുന്ന് ക്ഷമിക്കേണമേ’ എന്നു ഞാന്‍ അപ്പോഴും  പ്രാര്‍ത്ഥിക്കുന്നുണ്ട ായിരുന്നു.
ജോസച്ചായന്‍ വിവശനായി  ഇരുമ്പഴിക്കുള്ളില്‍  “വധശിക്ഷയുടെ ദിനങ്ങള്‍ പേക്കിനാവ് കണ്ട ് കഴിയുന്നു. ഞാന്ം എന്റെ പൈതലും ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ചങ്ങലകളില്ലാതെ സമത്വസുന്ദരവും സുഭിക്ഷതാപൂര്‍ണ്ണമായ പറുദീസായില്‍ വിശ്രമിക്കുന്നു. നിങ്ങളേയും കാത്ത്. മമ്മിയും ഡാഡിയും സമാശ്വസിക്കുക. ജോളിയോടും ജോസിലിനോടും ഈ ചേച്ചിയെ ഒരിക്കലും മറക്കരുതെന്നു പറയുക.
ആരാണ് ഈ പാതകം ചെയ്തതെന്ന് ഇവിടെ പല മാലാഖമാരോടും ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞ മറുപടി എന്തായിരുന്നെന്നോ? “”രഹസ്യങ്ങള്‍ എല്ലാം വെളിപ്പെടുത്തുന്ന ഒരു ദിവസമുണ്ട ് . ന്യായവിധിനാള്‍. അന്നുവരെ കാത്തിരുന്നേ മതിയാകൂ. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടും. ഭ’ കുറ്റവാളി എന്റെ ജോസച്ചായനാകരുതേ? അതുമാത്രമാണെന്റെ പ്രാര്‍ത്ഥന.
വിവാഹപ്രായമെത്തി അനേകായിരം യുവതികള്‍ നമ്മുടെ നാട്ടിലില്ലേ അമേരിക്കന്‍ സ്വപ്നം അവര്‍ക്കു മരീചികയാകാതിരിപ്പാന്‍ വളരെ ശ്രദ്ധിക്കണമെന്ന് അവരോടും അവരുടെ മാതാപിതാക്കളോടും പറയണമേ   
ഈ കത്തു വായിക്കുമ്പോള്‍ ഡാഡിയും മമ്മിയും പൊട്ടിക്കരയുമെന്നെനിക്കറിയാം. എന്റെ അദൃശ്യമായ കരങ്ങള്‍ കൊണ്ട ് ആ കണ്ണീരൊപ്പാന്‍ ഈ പൊന്നുമോള്‍ അവിടെ പറന്നെത്തും.
ജോസച്ചായനോട് എനിക്ക് വിദ്വേഷമില്ല. അദ്ദേഹത്തെക്കുറിച്ച് തികഞ്ഞ സഹതാപമേയുള്ളു. മദ്യവും മയക്കുമരുന്നും ഇനിയെങ്കിലും ആരുടെയും കുടുഃബ ജീവിതം തകര്‍ക്കാതിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന
സസ്‌നേഹം
സുനന്ദ.
       എഴുതിതീര്‍ത്ത വരികളില്‍ കൂടി വീണ്ട ും കണ്ണോടിക്കുമ്പോള്‍ വിങ്ങുന്ന ഹൃദയത്തിന്റെ തേങ്ങലുകളായി  ജോണിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. കേരളത്തിന്റെ നാലുദിക്കുകളില്‍നിന്നും ഭൂലോകത്തിന്റെ മറ്റൊരു കോണില്‍ കൂടുകെട്ടി പാര്‍ത്ത് അന്യമായതിനെയെല്ലാം സ്വന്തമായിക്കരുതി സ്‌നേഹബന്ധങ്ങള്‍ സ്ഥാപിച്ച്  വിരഹത്തെ മറന്ന് സമ്പല്‍സമൃദ്ധിയില്‍ വിഹരിച്ച നാളുകള്‍. ഈ ക്രൂരതയുടെ കയ്പുനീര്‍ നുകരുവാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരെ മരണത്താലല്ലാതെ മറക്കുവാന്‍ കഴിയുന്നില്ല.
ആരോ കതകില്‍ മുട്ടുന്നതു കേട്ടപ്പോള്‍ ജോണ്‍ വാതില്‍ തുറന്നു.
ഡോ. ഗോപിനാഥ് . ജീവച്ഛവംപോലെ ബ്രീഫ്‌കേയ്‌സ്ുമായി മുന്നില്‍.
“”ജോണ്‍ ഞാന്‍ പോകുന്നു. താനെഴുതുന്ന നീണ്ട  കഥകളിലെ ഒരു കഥാപാത്രമായി ഞാന്‍ നിങ്ങളുടെ മനസ്സില്‍ എന്നെന്നും നിലനില്‍ക്കണം. കഴിയഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ മാത്രം.
 ഈ വിശാലമായ ലോകത്തില്‍ ഇനി നാം കണ്ട ുമുട്ടിയെന്നു വരില്ല. ഈ ഭൂമിയില്‍വച്ചു കണ്ട ുമുട്ടുന്നില്ലെങ്കില്‍ പിന്നെ നരകത്തിലും സ്വര്‍ക്ഷത്തിലും വച്ച് കണ്ട ുമുട്ടുകയില്ല കാരണം ഈ ലോകത്തെക്കാളേത്രയോ വിസ്തീര്‍ണ്ണതയും എത്രയോ കോടി അധികം ആത്മാക്കളുമാണവിടങ്ങളില്‍. ഗുഡ്‌ബൈ.” ഗോപിനാഥ് പടികളിറങ്ങി.
കണ്ഠനാളം ബന്ധിക്കപ്പെട്ടുപോയ ആ നിമിഷം ജോണ്‍ നിശ്ചലനായിനിന്നു.
ശബ്ദം പുറത്തുവരാന്‍ മടികാണിച്ചപ്പോഴും മനസ്സില്‍ തിരശ്ശീലയിലെന്നവണ്ണം പലതും തെളിഞ്ഞു.
ശോഭയെവിടെ? ഇന്നവള്‍ ഏതോ കോണില്‍  ആരുടെയോ സങ്കേതത്തില്‍.
ജോസ് എവിടെ? ജയിലറക്കുള്ളില്‍ വെളിച്ചം കാണാതെ ഗര്‍ഭത്തിന്ള്ളിലെ ഭ്രൂണം പോലെ കഴിയുന്നു.
സുനന്ദയോ? ഭാവനയില്‍ കൂടി മാത്രം ഊഹിക്കത്തക്കവണ്ണം .
ഗോപിനാഥിനെ പിന്തുടര്‍ന്ന് ജോണ്‍ പാര്‍ക്കിംഗ് ലോട്ടിലേക്ക് നടന്നു. ജീവിച്ചിരിക്കേ മരണതുല്യമായി നിത്യയാത്ര പറഞ്ഞ് പിരിഞ്ഞുപോകുന്ന ഗോപിനാഥിന്് കൈകള്‍ വീശി അന്ത്യാഭിവാദനം നല്‍കി.
പെരുവഴിയിലേക്കിറങ്ങുന്ന മെയിന്‍ ഗേയിറ്റിന്റെ സമീപത്തായി പാര്‍ക്കു ചെയ്തിരുന്ന ദ്രവിച്ച കാറിന്റെ ഡോറില്‍ ചാരി ഒരു മന്ഷ്യക്കോലം നിന്നിരുന്നു. ആരോടും യാത്ര പറയാനില്ലാതെ  ഒന്നും ഉരിയാടാതെ ഇസത്തിനോട് കൂറുപുലര്‍ത്തുന്ന കുറ്റിമീശകള്‍ തടവിക്കൊണ്ട ് സഖാവ് ചന്ദ്രന്‍. പുരോഗതിയിലേക്കുള്ള ഇസങ്ങള്‍ മന്ഷ്യനെ അധോഗതിയിലേക്കെത്തിക്കുന്നുവെന്നതിന്റെ തെളിവായി..
      അങ്ങകലെ ചക്രവാളസീമയില്‍ മരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍ വീശി തുടങ്ങിയിരുന്നു.വൃക്ഷകൂട്ടങ്ങള്‍ക്കിടയില്‍ ഇരുട്ടും വെളിച്ചവും തമ്മില്‍ മാറി മാറി മുഖത്തടിക്കുന്നു.
     ഗോപിനാഥ് ഒരിക്കല്‍ കൂടി തിരിഞ്ഞുനോക്കി.
             “ഗുഡ് ബൈ”
അയാള്‍ നേരെ നടന്നു.  ഇരുളിന്റെ ഭയത്തില്‍ നിന്നും വെളിച്ചത്തിന്റെ സൈ്വരതയിലേക്ക്.

(അവസാനിച്ചു)

Join WhatsApp News
RAJU THOMAS 2021-01-22 16:24:18
Very powerful and poignant ending. But think, Sree Thekkemury wrote all this so many years ago! Congratulations! And thanks for letting us all read this superb story for free!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക