Image

ഇര്‍വിംഗ് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മൂന്ന് നോമ്പാചരണവും കണ്‍വെന്‍ഷനും.

ഷാജി രാമപുരം Published on 22 January, 2021
ഇര്‍വിംഗ് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മൂന്ന് നോമ്പാചരണവും കണ്‍വെന്‍ഷനും.
ഡാളസ്:  ഇര്‍വിംഗ്  സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ജനുവരി 24 ഞായറാഴ്ച മുതല്‍ 27 ബുധനാഴ്ച വരെ മൂന്ന് നോമ്പാചരണവും, കണ്‍വെന്‍ഷനും നടത്തപ്പെടുന്നു. പ്രമുഖ പ്രഭാഷകനും കോട്ടയം സ്വദേശിയും ആയ റവ.ഫാ.സഖറിയാ തോമസ് മുഖ്യ പ്രഭാഷണം നടത്തും.


ജനുവരി 24 ന് (ഞായറാഴ്ച) വൈകിട്ട്  6 മണിക്ക് സന്ധ്യാ നമസ്‌കാരത്തോടെ ആരംഭിക്കുന്ന ശുശ്രുഷകള്‍ തിങ്കള്‍, ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30 ന് ആണ് ആരംഭിക്കുന്നത്.ഗായക സംഘത്തിന്റെ ഗാനശുശ്രുഷയും, മര്‍ത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ സങ്കിര്‍ത്തന പാരായണ ശുശ്രുഷയും ഈ ദിവസങ്ങളില്‍ ഉണ്ടായിക്കുന്നതാണന്ന് സംഘാടകര്‍ അറിയിച്ചു. 


സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രുഷക്ക് റവ.ഫാ.തോമസ് മാത്യു (വികാര്‍,സെന്റ്.പോള്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, പ്ലാനോ) നേതൃത്വം നല്‍കും. സമാപന ദിവസമായ ബുധനാഴ്ച വൈകിട്ട് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷകള്‍ക്ക് ഇടവക വികാരി റവ.ഫാ.ജോണ്‍ കുന്നത്തുശ്ശേരില്‍, റവ.ഫാ.ജോയല്‍ മാത്യു എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

  

നോമ്പാചരണ ശുശ്രുഷയിലും, കണ്‍വെന്‍ഷനിലും എല്ലാ  വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി വികാരി റവ. ഫാ.ജോണ്‍ കുന്നത്തുശേരില്‍, ട്രസ്റ്റി  സ്മിതാ ഗീവര്‍ഗീസ് , സെക്രട്ടറി  തോമസ് എം.വര്‍ഗീസ്, കണ്‍വീനര്‍ ജോണ്‍സണ്‍ ജേക്കബ് എന്നിവര്‍  അറിയിച്ചു. 


ശുശ്രുഷകള്‍ തത്സമയം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ആയ ഫേസ്ബുക്കിലൂടെയും, യൂട്യൂബിലൂടെയും, www.tinyurl.com/stgeorgedallas എന്ന ലിങ്കിലൂടെയും ഏവര്‍ക്കും ദര്‍ശിക്കാവുന്നതാണ്.

ഇര്‍വിംഗ് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മൂന്ന് നോമ്പാചരണവും കണ്‍വെന്‍ഷനും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക