സമാന്തയുടെ നായകനായി 'സൂഫിയും സുജാതയും' താരം ദേവ് മോഹന്‍ എത്തുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലാണ് ദേവ് നായകനായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാളിദാസന്റെ സംസ്കൃത നാടകം അഭിജ്ഞാന ശാകുന്തളം. ജനുവരി ആദ്യവാരമാണ് ശാകുന്തളം സിനിമയാക്കുന്നുവെന്ന് ഗുണശേഖര്‍ പ്രഖ്യാപിച്ചത്.
സമാന്ത ശകുന്തളയായി വേഷമിടുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പങ്കുവെച്ചിരുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ശാകുന്തളത്തിന് മണി ശര്‍മ ആണ് സംഗീതം ഒരുക്കുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നും ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥ അവതരിപ്പിക്കുന്ന ചിത്രമാകും ഇതെന്നാണ് സൂചന.
ഈ വര്‍ഷം അവസാനത്തോടെയാകും ചിത്രീകരണം ആരംഭിക്കുക. ദേശീയ അവാര്‍ഡ് ജേതാവായ ഗുണശേഖര്‍ അനുഷ്ക്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ്. ശാകുന്തളത്തിനായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ജയസൂര്യയും അദിതി റാവു ഹൈദരിയും കേന്ദ്രകഥാപാത്രങ്ങളായ ചിതമാണ് സൂഫിയും സുജാതയും. സൂഫി എന്ന ടൈറ്റില്‍ റോളിലാണ് ദേവ് മോഹന്‍ ചിത്രത്തില്‍ വേഷമിട്ടത്