വാക്കേ വാക്കേ കൂടെവിടെ (കവിത: വേണുനമ്പ്യാര്‍)
kazhchapadu
22-Jan-2021
വേണുനമ്പ്യാര്‍
kazhchapadu
22-Jan-2021
വേണുനമ്പ്യാര്‍

വാക്കിനെ ചാക്കില്‍ കെട്ടി
കാട്ടിലാക്കി മടങ്ങവേ വീട്ടില്‍
ഉമ്മറപ്പടിയിലിരുന്നു വാവിട്ടു
കരയുന്നു വാക്ക് മ്യാവോ
വാക്കൊരു പാഴ്വാക്കാണോ
വെറും വക്കാണത്തിന്നാണോ
നാക്കിന്‍കൊടിയിലെ തീപ്പൊരിയല്ലേ
ചീറ്റുമ്പോള്‍ സൂക്ഷിക്ക വേണ്ടേ
നനയാതെ അക്കരെയിക്കരെ പോകാനെന്ത്
സുഖമെന്നോ! വാക്കൊരു പാലം
വലിക്കല്ലേ തച്ചു തകര്‍ക്കല്ലേ
വിട്ടുകൊടുക്കല്ലേ ചിതലിനും,
അതിരമ്യമാമീരാമസേതുവെ
വാക്കൊരു തീക്കൊള്ളി
രാജസൗധങ്ങളെയും കഴുമരത്തെയും
ചുട്ടു വെണ്ണീറാക്കുമ്പോളതു മാറ്റത്തിന്‍
മട്ടുപ്പാവിലൊരു നവഭാസുരസൂര്യോദയം
ത്യജിക്കാം പ്രാണനെപ്പോലും
ത്യജിക്കില്ല വാഗ്ദത്തവാക്കിനെ
വാക്കിന് കൊള്ളേണ്ട കണ്ണ്
നോക്കുകുത്തിയെപ്പോല്‍ നാക്കൊന്നു നീട്ടാം
കൊട്ടുവടിയും ഇരുമ്പാണിയും പോരാ
വാക്കിനെ തറയ്ക്കാന്‍ കുരിശില്‍
കുരിശിലുയിര്‍ത്തെഴുന്നേല്‍ക്കുന്നതും വാക്ക്
ക്രൂശിതന് സ്തുതിഗീതമൊരുക്കുന്നതും വാക്ക്
ഗിരിഭാഷണത്തില്‍ വിളങ്ങുന്നതും വാക്ക്
അന്ത്യയത്താഴത്തിലപ്പം വിളമ്പുന്നതും വാക്ക്
വാക്കൊരു കുന്നിന്മേലോത്തെ
ഒറ്റക്കരിശിലാഖണ്ഡം
ചെത്തിയും കൊത്തിയും കല്ലുളിയാല്‍
ചിട്ടപ്പെടുത്തിയും ചീളുകള്‍ തട്ടിയടര്‍ത്തുമ്പോള്‍
വെളിപ്പെട്ടു വരും മായികമായ് പാല്‍പ്പുഞ്ചിരി പൊഴിച്ചിടും
വരദായിനിയാം ദേവി വാഗ്വീശ്വരി!
വാക്കേ വാക്കേ കൂടെവിടെ
കൂടിനു മുമ്പെ വാക്കെവിടെ
വാക്കിനെ വീണ്‍വാക്കാക്കല്ലേ
കീറച്ചാക്കില്‍ കുടിയിരുത്തല്ലേ
ആരാന്റെ പട്ടുനൂലിനോടൊപ്പം
വാക്കിന്‍ വാഴനാരൊന്നുണ്ടിവിടെ വെപ്പാന്‍
അപരാധമായിതു തോന്നുകിലൊരു മാത്ര
പൊറുക്കുക, ലോകമേ, ദയാവാക്കാല്‍!
എന്റെ നാക്കിന്‍ നാരായത്താല്‍
നിന്റെ നാക്കിലെഴുതാമൊരു പൊന്‍വാക്ക്
വാക്ക് പൊന്നായ് വരും കാലം
പൊന്നേ ഇനിയൊത്തുകൂടാം നമുക്ക്!

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments