Image

നന്മ മാട്രിമോണി വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

Published on 22 January, 2021
നന്മ മാട്രിമോണി വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു
ടൊറന്റോ: ലോകമെമ്പാടുമുള്ള മലയാളി മുസ്ലിം സഹോദരി സഹോദരങ്ങള്‍ക്കായി നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍സ് (NANMMA) മാട്രിമോണി വെബ്‌സൈറ്റ് (www.nanmmamatrimonial.com കഴിഞ്ഞ ജനുവരി 9 നു പ്രകാശനം ചെയ്തു. (Nanmmanikah) എന്ന കീവേഡ് ഉപയോഗിച്ചും വെബ്‌സൈറ്റ് ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്.ആദ്യ അമ്പത് രെജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

നന്മ കാനഡയുടെ പ്രോഗ്രാം & പ്രോജെക്ടസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റജിന റഷീദ് ഏവരെയും ഓണ്‍ലൈന്‍ മീറ്റിംഗ് ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. നന്മയുടെ ഏറെക്കാലത്തെ സ്വപ്നസാക്ഷാത്കാരമാണിതു എന്ന് യു. എ. നസിര്‍ (മുന്‍ നന്മ പ്രസിഡന്റ് & നന്മ ട്രസ്റ്റീ കൌണ്‍സില്‍ മെമ്പര്‍) അറിയിച്ചു. റഷീദ് മുഹമ്മദ് (ചെയര്‍മാന്‍ നന്മ ട്രസ്റ്റീ കൌണ്‍സില്‍), ഫിറോസ് മുസ്തഫ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നന്മ യു.എസ് & നന്മ ട്രസ്റ്റീ കൌണ്‍സില്‍ മെമ്പര്‍) എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

തുടര്‍ന്ന് ശിഹാബ് വി. എസ്. (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നന്മ കാനഡ) വെബ്‌സൈറ്റ് ഏവര്‍കും പരിചയപ്പെടുത്തി. ഒരു സാധാരാണ മാട്രിമോണിയല്‍ വെബ്‌സൈറ്റ് എന്നതിലുപരി പ്രീമാരിറ്റല്‍ കൗണ്‍സിലിങ് കൂടി ഈ സംരംഭത്തില്‍ ഉള്‍പ്പെടുത്തി എന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ വിഷയത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ ഡോക്ടര്‍ എന്‍. പി. ഹഫീസ് മുഹമ്മദ് നെ മുഹമ്മദ് സലിം (എക്‌സിക്യൂട്ടീവ് ജോയിന്റ് ട്രെഷര്‍ നന്മ കാനഡ & നന്മ ട്രസ്റ്റീ കൌണ്‍സില്‍ മെമ്പര്‍) മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. പ്രീമാരിറ്റല്‍ എഡ്യൂക്കേഷന്‍ നും അതിന്റെ ആവിശ്യകതകളെ പറ്റിയും അദ്ദേഹം പല ഉദാഹരണങ്ങള്‍ ഉള്‍പ്പെടുത്തി ചടങ്ങില്‍ വിശദീകരിച്ചു. തുടര്‍ന്ന് ഇത്തരമൊരു ഇന്റര്‍നാഷണല്‍ മാട്രിമോണി വെബ്‌സൈറ്റിന്റെ ആവശ്യകത ചര്‍ച്ച ചെയ്യുവാനായി പി. എം. എ. ഗഫൂര്‍നെ അന്‍സാര്‍ എം. കെ. (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സിവിക് എന്‍ഗേജ്‌മെന്‍റ്, നന്മ കാനഡ) മീറ്റിംഗിലേക്ക് ക്ഷണിച്ചു. ഇന്റര്‍നാഷണല്‍ മാട്രിമോണിയുടെ ആവശ്യകതയും വിവിധ സംസ്!കാരങ്ങളും വിവാഹങ്ങളും എന്നി വിഷയങ്ങളെ കുറിച്ചദ്ദേഹം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് ഫാസില്‍ അബ്ദു (എക്‌സിക്യൂട്ടീവ് സെക്രട്ടറി, നന്മ കാനഡ) നടത്തിയ നന്ദി പ്രകാശനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക