Image

കായിക മത്സരങ്ങളിൽ സ്ത്രീകൾക്കൊപ്പം ട്രാൻസും: ബൈഡന്റെ ഉത്തരവിൽ  പ്രതിഷേധം

Published on 22 January, 2021
കായിക മത്സരങ്ങളിൽ സ്ത്രീകൾക്കൊപ്പം ട്രാൻസും: ബൈഡന്റെ ഉത്തരവിൽ  പ്രതിഷേധം

വാഷിംഗ്ടൺ, ഡി.സി: ഐക്യത്തിനു  ഊന്നൽ നൽകി പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ച് മണിക്കൂറുകൾക്കുള്ളിൽ വിവാദവും  തുടങ്ങിയിരിക്കുന്നു.

സ്ത്രീകൾക്കൊപ്പം തന്നെ ട്രാൻസ് ജെൻഡനെയും  കായിക മത്സരത്തിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവാണ് എതിർപ്പിന്  കാരണമായത്.
ഈ ആശയം തികച്ചും പരിഹാസ്യമാണെന്ന് ആക്ഷേപമുയർന്നു. 

#BidenErasedWomen, #TERF (ട്രാൻസ് എക്സ്ക്ലൂഷണറി റാഡിക്കൽ ഫെമിനിസ്റ്റ്) എന്നീ ഹാഷ് ടാഗുകളാണ് ഉത്തരവിനെത്തുടർന്ന് ട്രെൻഡിങ് ആയത്.

ട്രാൻസ്‌വുമൺ എന്നത് പുരുഷനായി ജനിച്ച് സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്നവരാണ്. ജൈവശാസ്ത്രപരമായി സ്ത്രീകളായി ജനിച്ചവരുടെയും ട്രാൻസ് സ്ത്രീകളുടെയും കായികക്ഷമത വ്യത്യസ്തമാണ്. ജന്മംകൊണ്ട് പുരുഷനായ ഒരാൾക്ക് സ്ത്രീകളെ അപേക്ഷിച്ച് കരുത്ത് കൂടുതലായിരിക്കും. 

ഇരുകൂട്ടരും ഒരുമിച്ച് മത്സരിച്ചാൽ സ്ത്രീകൾക്ക് തോൽവിയും പരുക്കേൽക്കാനുള്ള സാധ്യതയും  കൂടുതലാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, സ്ത്രീകൾക്ക്  സ്‌കോളർഷിപ്പ് ഉൾപ്പെടെയുള്ള  സാധ്യതകളുടെ വാതിൽ അടയുമെന്നുമുള്ള ആശങ്കയും ഉയരുന്നുണ്ട്.

ട്രാൻസ് കായികതാരങ്ങൾക്ക് അവരുടേതായി പ്രത്യേക മത്സരം നടത്തുന്നതാണ് പരിഹാരമാർഗമായി  നിർദ്ദേശിക്കപ്പെടുന്നത്.

വിദ്യാഭ്യാസത്തിലും കായികരംഗത്തും സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യമായ അവസരം ഉറപ്പുനൽകുന്ന ഫെഡറൽ നിയമമായ ടൈറ്റിൽ IX, ജന്മംകൊണ്ട് സ്ത്രീകളായവരെ, മനസ്സുകൊണ്ട് സ്ത്രീകളായവർക്കൊപ്പം പരിഗണിക്കണം എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയതല്ല.

തന്റെ ഇടതുപക്ഷ നേട്ടങ്ങൾക്കുമേൽ ഒരു തൂവൽ കൂടി ചേർക്കുക എന്ന ബൈഡന്റെ ആഗ്രഹമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും  ഈ മട്ടിലുള്ള   നീക്കങ്ങളാണ് ഇനിയും വരാനിരിക്കുന്നതെങ്കിൽ ഐക്യത്തെപ്പറ്റി മറക്കുക എന്നാണ്  ഉത്തരവിനെതിരെ വന്നിരിക്കുന്ന പ്രതികരണം.  

ട്രംപിന്റെ ഇമ്പീച്ച്മെന്റ് വിചാരണ നീട്ടിവയ്ക്കാൻ സെനറ്റ് റിപ്പബ്ലിക്കൻ നേതാവിന്റെ നിർദ്ദേശം 

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇമ്പീച്ച്മെന്റ് വിചാരണ ഫെബ്രുവരി പകുതി വരെ നീട്ടിവയ്ക്കണമെന്ന് യു എസ് സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോനെൽ നിർദ്ദേശിച്ചു. മുൻ വിചാരണകളിൽ ലഭിച്ചിരുന്നത്ര സമയം തന്നെ ട്രംപിന് അനുവദിക്കണമെന്നും ഫെബ്രുവരി രണ്ടാം വാരം വരെ നടപടി ദീർഘിപ്പിക്കണമെന്നും മക്കോനെൽ വ്യാഴാഴ്‌ച റിപ്പബ്ലിക്കൻ സെനറ്റർമാരോട് കോൺഫറൻസ് കോളിലൂടെ നിർദ്ദേശിച്ചതായാണ് ക്സിൻഹുവ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിചാരണ ഫെബ്രുവരി പത്തിനോ പതിനൊന്നിനോ ആയിരിക്കാമെന്ന് കോളിൽ പങ്കെടുത്ത സെനറ്റർ മൈക്ക് ബ്രോൺ പറഞ്ഞു.

എന്നാൽ, വിചാരണ വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡെമോക്രറ്റുകളിൽ നിന്ന് പ്രതികരണം  ലഭിച്ചിട്ടില്ലെന്ന് മക്കോനെൽ അറിയിച്ചു. 'ഇതുവരെ ഇല്ല. ഞങ്ങൾ തമ്മിൽ ഇതിനെക്കുറിച്ച് ചർച്ച തുടരും' അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ മുൻ പ്രസിഡന്റ് ട്രംപിന്റെ വിചാരണ നടത്തുന്നത് സെനറ്റിനും പ്രസിഡൻസിക്കും ദോഷം വരുത്തുന്നതിനാൽ  അത് ഉടനെ അനുവദിക്കാതിരിക്കുന്നത് അനിവാര്യമാണെന്ന് മക്കോനെൽ പ്രസ്താവിച്ചു.

ഇമ്പീച്ച്മെന്റ് പ്രമേയം സെനറ്റിൽ ഹൗസ് മാനേജർമാർ അവതരിപ്പിക്കുന്നതിന് പിറ്റേ ദിവസം വിചാരണ ആരംഭിക്കണമെന്നാണ് സെനറ്റിന്റെ ഇമ്പീച്ച്മെന്റ് നിയമാവലിയിൽ പറഞ്ഞിരിക്കുന്നതെന്ന് ഈ മാസം തുടക്കത്തിൽ മക്കോനെൽ റിപ്പബ്ലിക്കൻ സെനറ്റർമാരോട് പറഞ്ഞിരുന്നു.

വിചാരണ എപ്പോൾ ആരംഭിക്കാനും ഹൗസ് തയ്യാറാണെന്ന് വ്യാഴാഴ്‌ച സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കിയിരുന്നു. ഇമ്പീച്ച്മെന്റ് പ്രമേയം ഔദ്യോഗികമായി കൈമാറുന്നത് വൈകിപ്പിക്കുന്നത്  സെനറ്റിന് തയ്യാറെടുപ്പു നടത്താനുള്ള  സാവകാശമായാണെന്നും അവർ കൂട്ടിച്ചേർത്തു. 

അതെ സമയം ഇഎംപീച്ച്മെന്റ് പ്രമേയം തിങ്കളാഴ്ച സെനറ്റിന് അയക്കുമെന്ന് സെന്റ് മജോറിറ്റി ലീഡർ ചക്ക് ഷുമർ അറിയിച്ചു.

Biden’s executive order unlevels the playing field for girls

Mere hours after stressing the need for “unity,” President Biden sparked a new civil war with an executive order letting transgender women compete in women’s sports.

On social media, #BidenErasedWomen and #TERFs (an acronym for “trans-exclusionary radical feminist”) trended following the action. That’s understandable: It’s one thing, after all, to ban discrimination; it’s another to tell schools and colleges that transwomen athletes — biologically born boys who now identify as female — must be allowed to compete with biological women and girls, despite their physical advantages.

The notion is patently ridiculous and may result in millions of girls losing out on prestigious sports victories (and maybe scholarships that go with them). It also risks greater injuries to women. A better solution, perhaps, might be to give trans athletes a league of their own.

Meanwhile, the US Education Department will now switch sides in two court battles, one in Connecticut and another in Idaho, over whether transgender athletes are treated by their biological sex or by how they identify.

Surely Title IX, the landmark federal law that guarantees equal opportunity for women and girls in education and sports, wasn’t drafted with the intent of allowing biological women to go up against female-identifying men.

“A new glass ceiling was just placed over girls,” Wall Street Journal contributor Abigail Shrier tweeted.

Clearly Biden wants to signal his left-wing bona fides early, but if such foolish moves foreshadow what’s to come, forget about “unity.

Join WhatsApp News
ഡിങ്കൻ 2021-01-22 17:05:51
വോട്ട് ചെയ്ത് ജയിപ്പിച്ച എല്ലാ വനിതകൾക്കും പ്രത്യേക സമ്മാന സമർപ്പണം, ആദ്യ ദിവസം തന്നെ.. എങ്ങനെയുണ്ട്? വടി എടുത്തിട്ടേ ഉള്ളു, അടി തുടങ്ങിയിട്ടില്ല.
JACOB 2021-01-22 21:55:44
Biden stopped the Keystone XL pipeline with an Executive Order. Labor unions who voted for Biden are very unhappy. May be, they don't have a brain when they voted for Bidet!n.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക