Image

കാരൂർ സോമന്റെ കുറ്റാന്വേഷണ നോവൽ 'കാര്യസ്ഥൻ' ഇ-മലയാളിയിൽ ഉടൻ...

Published on 22 January, 2021
കാരൂർ സോമന്റെ കുറ്റാന്വേഷണ നോവൽ 'കാര്യസ്ഥൻ' ഇ-മലയാളിയിൽ ഉടൻ...

മലയാളത്തിൽ കുറ്റാന്യൂക്ഷണ നോവലുകൾ കുറഞ്ഞുകൊണ്ടിരിക്കെ ഇമലയാളിയിൽ ഉടൻ ആരംഭിക്കുന്നു പ്രമുഖ സാഹിത്യകാരൻ കാരൂർ സോമെന്റ് കുറ്റാന്യൂക്ഷണ നോവൽ  "കാര്യസ്ഥൻ". നാടക -നോവൽ -കഥാ-കവിതാ രംഗത്തു് സുദീർഘമായ പാരമ്പര്യമുള്ള കാരൂർ  ഇതിൽ വരച്ചു കാണിക്കുന്നത് ഒരു കുറ്റാന്യൂക്ഷണ നോവലിന്റ രൂപരേഖയാണ്.
ഒരു കൊലയാളിയെ കണ്ടെത്താൻ സങ്കിർണ്ണമായ വഴികളിൽ പ്രേമാർദ്രമായ മിഴികളോടെ സഞ്ചരിക്കുന്ന കുറ്റാന്യൂക്ഷകയുടെ വികാരനിർഭരങ്ങളായ സംഘര്ഷങ്ങളാണ് ഇതിന്റ ഉള്ളടക്കം.  ഇന്ന് നിലവിലിരിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ അധികാരികളുടെ ഇടപെടൽ പലവിധ തിന്മകൾക്കും ഗണ്യമായ പങ്ക് വഹിക്കുന്നത് ഈ ക്രൈം നോവലിലൂടെ വെളിപ്പെടുന്നു.  

നോവലിൽ ചിത്രീകൃതമാകുന്ന ഭാഷണങ്ങളും ശൈലികളുംപോലെ അധികാരത്തിലും മുഖംമൂടികളുടെ എണ്ണം കൂടുന്നു.  കള്ളവും ചതിയും കൊലപാതകങ്ങൾക്ക് കൂട്ടുനിന്നവരൊക്കെ അധികാരത്തിലെത്തി കൂട്ടിലടച്ച തത്തയെപ്പോലെ പോലീസിനെ നിയന്ത്രിക്കുന്നതിനാൽ നാട്ടിലെങ്ങും  നീതിനിഷേധങ്ങളാണ്.   നല്ലൊരു വിഭാഗം ജീവനിൽ ഭയന്ന് ജീവിക്കുന്നു. നാട്ടിലെ കോടിശ്വരനും സമുദായ നേതാവുമായ ശങ്കരൻ നായരുടെ ലൈ൦ഗിക അവയവം ഛേദിക്ക മാത്രമല്ല കൊലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. നിഗുഢതയിൽ മറഞ്ഞിരിക്കുന്ന കൊലയാളിയെ  വെളിച്ചത്തേക്ക് കൊണ്ടു വരുമോ എന്ന ചോദ്യമാണ് നാട്ടുകാർക്കുള്ളത്.  പോലീസ് ദയനീയമായി പരാജയപെട്ടിടത്തു് നിന്നാണ്  ലണ്ടനിൽ ഉപരി പഠനം നടത്തിയിട്ടുള്ള സുന്ദരിയായ  കിരൺ എന്ന  ഐ.പി.എസ്  ഉദ്യോഗസ്ഥ കൊലയാളിയുടെ അടിവേരുകൾ തേടിയിറങ്ങുന്നത്.  കാത്തിരിക്കാം.

കാരൂര്‍ സോമന്‍
ജനനം മാവേലിക്കര താലൂക്കില്‍ താമരക്കുളം ചാരുംമൂട്. അച്ഛന്‍ കാരൂര്‍ സാമൂവേല്‍, അമ്മ റയിച്ചല്‍ സാമുവേല്‍. പഠനം കേരളം, ന്യൂ ഡല്‍ഹി. ഉത്തരേന്ത്യയിലും ഗള്‍ഫിലും ജോലി ചെയ്തു. ഇപ്പോള്‍ ലണ്ടനില്‍. മലയാള മനോരമയുടെ ''ബാലരമ'' യില്‍ കവിതകള്‍ എഴുതി, പഠിക്കുന്ന കാലത്ത് മനോരമയുടെ കേരള യുവസാഹിത്യ സഖ്യ അംഗം, ആകാശവാണി തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങള്‍ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തു. വിദ്യാര്‍ത്ഥിയായിരിക്കെ പോലീസിനെ വിമര്‍ശിച്ച് ''ഇരുളടഞ്ഞ താഴ്‌വര'' എന്ന നാടകം പഠിച്ചിരുന്ന വി.വി.എച്ച്. താമരക്കുളം സ്‌കൂളില്‍ വാര്‍ഷികത്തിന് അവതരിപ്പിച്ച് ''ബെസ്റ്റ് ആക്ടര്‍'' സമ്മാനം നേടി. ആ നാടകം പോലീസുകാരെ പ്രകോപിപ്പിച്ചു. അവര്‍ നക്‌സല്‍ ബന്ധം ആരോപിച്ചു കേസെടുത്ത് മാവേലിക്കര പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. പോലീസിന്റെ നോട്ടപ്പുള്ളിയായിരിക്കെ ഒളിച്ചോടി ബീഹാറിലെ റാഞ്ചിയില്‍ ജേഷ്ഠന്റെയടുക്കലെത്തി. റാഞ്ചിയില്‍ എയ്ഞ്ചല്‍ തീയറ്ററിനു വേണ്ടി നാടകങ്ങളും ഗാനങ്ങളും എഴുതി. ആദ്യ ജോലി റാഞ്ചി എക്‌സ്പ്രസ്സ് ദിനപത്രത്തില്‍.

നാലരപതിറ്റാണ്ടിനിടയില്‍ നാടകം, സംഗീത നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്രകഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര-കായിക രംഗത്ത് അന്‍പത് കൃതികള്‍, മാധ്യമ പ്രവര്‍ത്തകന്‍. ലണ്ടന്‍ ഒളിമ്പിക്‌സ് 2012 ല്‍ മാധ്യമം ദിനപ്രത്രത്തിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്തു. 2005 ല്‍ ലണ്ടനില്‍ നിന്ന് 'പ്രവാസി മലയാളം' മാസിക ആരംഭിച്ചു. സ്വദേശ വിദേശ പല മാധ്യമങ്ങളുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചു. സ്വന്തം ഷോര്‍ട്ട് ഫിലിമുകളിലും നാടകങ്ങളിലും അഭിനയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്‌കാരിക വിഭാഗം ചെയര്‍മാനായും, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കണ്‍വീനറായും ജ്വാല മാഗസിന്റെ ചീഫ് എഡിറ്ററായും ഇപ്പോള്‍ ലണ്ടന്‍ ഇന്റര്‍നാഷണല്‍ മലയാളം റൈറ്റേഴ്‌സ് പ്രസിഡന്റ് ആയും പ്രവര്‍ത്തിക്കുന്നു. മുപ്പത്തിയഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കേരളം, ഗള്‍ഫ്, യൂറോപ്പ്, അമേരിക്കന്‍ മാധ്യമങ്ങളില്‍ എഴുതുന്നു.

കൃതികള്‍
നോവല്‍ -കണ്ണീര്‍പൂക്കള്‍, കദനമഴ നനഞ്ഞപ്പോള്‍, കനല്‍, കാരൂര്‍ കൊച്ചുകുഞ്ഞ്, കിനാവുകളുടെ തീരം, കാണാപ്പുറങ്ങള്‍, കഥാനായകന്‍, കാല്‍പ്പാടുകള്‍ (യൂറോപ്പില്‍ നിന്നുള്ള ആദ്യ നോവല്‍), കൗമാര സന്ധ്യകള്‍, കാവല്‍ മാലാഖ, കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, കാലാന്തരങ്ങള്‍, കാലയവനിക, കന്മദപൂക്കള്‍, കാര്യസ്ഥന്‍ (ക്രൈം നോവല്‍), കന്യാദലങ്ങള്‍ (നോവലെറ്റ്), കല്‍വിളക്ക്, കന്യാസ്ത്രീ കാര്‍മേല്‍, കിളിക്കൊഞ്ചല്‍ (ബാലനോവല്‍), കാറ്റാടിപ്പൂക്കള്‍ (ബാലനോവല്‍), കൃഷി മന്ത്രി (ബാലനോവല്‍).

ഇംഗ്ലീഷ് നോവല്‍ -Malabar Aflame, Dove and the Devils.

നാടകം- കടല്‍ക്കര (സംഗീത നാടകം), കടലിനക്കരെ എംബസ്സി സ്‌കൂള്‍ (സംഗീത നാടകം), (ഗള്‍ഫില്‍ നിന്നുള്ള ആദ്യ മലയാള നാടകം), കാലപ്രളയം, കടലോളങ്ങള്‍

കഥകള്‍- കാട്ടുകോഴികള്‍, കാലത്തിന്റെ കണ്ണാടി, കരിന്തിരി വിളക്ക്
കവിത- കറുത്ത പക്ഷികള്‍, കടലാസ്, കണ്ണാടി മാളിക, കളിമണ്ണ്
ലേഖനങ്ങള്‍- കഥകളുറങ്ങുന്ന പുണ്യഭൂമി (ഗള്‍ഫ്), സൗദിയുടെ മണ്ണില്‍ (ഗള്‍ഫ്), കാലമുദ്രകള്‍, കാലം കവിഞ്ഞൊഴുകുന്നു

ചരിത്രം / ജീവ ചരിത്രം- കാമനയുടെ സ്ത്രീപര്‍വ്വം, കഥാകാരന്റെ കനല്‍ വഴികള്‍ (ആത്മകഥ), കാരിരുമ്പിന്റെ കരുത്ത് (സര്‍ദാര്‍ വല്ലഭായ് പട്ടേല്‍)
യാത്രാവിവരണം-കനക നക്ഷത്രങ്ങളുടെ നാട്ടില്‍ (ഓസ്ട്രിയ), കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍ (ഇംഗ്ലണ്ട്), കടലിനക്കരെ ഇക്കരെ (യൂറോപ്പ്), കണ്ണിന് കുളിരായി (ഫ്രാന്‍സ്/സ്‌പെയിന്‍), കാഴ്ചകള്‍ക്കപ്പുറം (ഇറ്റലി), കുഞ്ഞിളം ദ്വീപുകള്‍ (ഫിന്‍ലന്‍ഡ്)

ശാസ്ത്രം/കായികം/ടൂറിസം- ചന്ദ്രയാന്‍, മംഗള്‍യാന്‍, കളിക്കളം (ഒളിമ്പിക്‌സ് ചരിത്രം), കായിക സ്വപ്നങ്ങളുടെ ലണ്ടന്‍ ഡയറി (മാധ്യമം ദിനപത്രത്തിന് വേണ്ടി 2012 ല്‍ എഴുതിയ ലണ്ടന്‍ ഒളിമ്പിക്സ്), കേരളം (ട്രാവല്‍ & ടൂറിസം).
പുരസ്‌കാരങ്ങള്‍- പാറപ്പുറം പ്രവാസി സാഹിത്യ പുര്‌സകാരം, ഭാഷാമിത്രം പ്രവാസി സാഹിത്യ പുരസ്‌കാരം, കള്ളിക്കാട് രാമചന്ദ്രന്‍ സ്മാരക പുരസ്‌ക്കാരം, ആഗോള മലയാളി സാഹിത്യ പുരസ്‌കാരം, വേള്‍ഡ് മലയാളി ഗള്‍ഫ് സാഹിത്യ പുരസ്‌കാരം, സാഹിത്യ പോഷിണി സാഹിത്യ പുരസ്‌കാരം, വിക്ടര്‍ ലൂയിസ് സ്മാരക പുരസ്‌കാരം, ലിപി ഫൗണ്ടേഷന്‍ പുരസ്‌കാരം, ഈ മലയാളി അമേരിക്കന്‍ മാധ്യമ സാഹിത്യ പുരസ്‌കാരം, ലണ്ടന്‍ മലയാളി കൗണ്‍സില്‍ സമഗ്ര സാഹിത്യ പുരസ്‌കാരങ്ങള്‍ തുടങ്ങി ഇരുപതോളം ബഹുമതികള്‍ ലഭിച്ചു.

ഭാര്യ- ഓമന തീയ്ട്ടുകുന്നേല്‍, മക്കള്‍ - രാജീവ്, സിമ്മി, സിബിന്‍.

www.karoorsoman.net, E-mail - karoorsoman@yahoo.com, Mobile - 0044 - 794057067

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക