ചെന്താമര (കവിത: ഉഷാ ആനന്ദ്)
kazhchapadu
23-Jan-2021
ഉഷാ ആനന്ദ്
kazhchapadu
23-Jan-2021
ഉഷാ ആനന്ദ്

ഇമ്പമായന്‍പോടു നോക്കിച്ചിരിച്ചെന്നും
കളിവാക്കുചൊല്ലുന്ന പൈങ്കിളി നീ
ചെറുകാറ്റുള്ളനേരം ചിന്നിച്ചിതറുന്ന
കാഞ്ചനച്ചോലേലെമഞ്ചാടിയോ....
ചന്തത്തില്‍ചാലിച്ച സൗഹൃദകൂട്ടുമായ്
ചെന്താമരേനീ യണഞ്ഞീടവേ,
ചമയങ്ങള്‍വേണ്ടെന്റെ പൊന്നഴകേ
ചന്ദ്രികയല്ലേ നീ സൗഭാഗ്യമേ...
സൂര്യചന്ദ്രന്മാരണയാതിരിക്കീല ,
കാറ്റും കടലും ചലിക്കാതിരിക്കീല
എന്റെയീനെഞ്ചില് താളംനിലയ്ക്കാകില്‍
എന്നും നീയെന്റേതാണോമലാളേ
മണ്ണിന്റെമാറില് പൂത്തുലഞ്ഞാടുന്ന
സുന്ദര സൗധമാമെന്നഴകേ
കൂടണയാനായി വെമ്പല് കൂടുന്നു
കൂട്ടുകൂടാനായി മാനസവും
അന്തിക്കുമാനം ചെമ്പട്ടുമൂടീട്ടു
സുന്ദരിയായി ഒരുങ്ങി നില്‌കേ
ആറാട്ടുകണ്ടിട്ടാഭയായെത്തുന്ന
ചേലിലായ് അമ്പിളി വന്നണയും
വിശ്വം വിരാചിക്കുമമ്പിളി വെട്ടത്തില്‍
വിശ്വസ്തയാമെന്റെ പൊന്നമ്പിളി
അതിവൃഷ്ടിപോലുളളംചിന്തയില്‍പെയ്യുമ്പോ
അന്തികേയെത്തുവാന്‍ മോഹമുളളില്‍

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments