Image

എന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവുകള്‍ക്ക് പിന്നില്‍ മമ്മൂട്ടി എന്ന മെഗാസ്റ്റാറാണ് ; സുരേഷ് കൃഷ്ണ

Published on 23 January, 2021
എന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവുകള്‍ക്ക് പിന്നില്‍ മമ്മൂട്ടി എന്ന മെഗാസ്റ്റാറാണ് ; സുരേഷ് കൃഷ്ണ

സഹനടനായും വില്ലനായും എത്തി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് സുരേഷ് കൃഷ്ണ. ഇപ്പോഴിതാ തന്റെ കരിയറിലെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ മമ്മൂട്ടിക്കും ഒരു പങ്കുണ്ടെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. തന്റെ സിനിമാ കരിയറിലെ നിര്‍ണായക വഴിത്തിരിവുകളെല്ലാം മമ്മൂട്ടി സിനിമകളിലൂടെയായിരുന്നുവെന്ന് സുരേഷ് പറയുന്നു.


രാക്ഷസരാജാവ്, പഴശ്ശിരാജ, വജ്രം, കുട്ടിസ്രാങ്ക്, ഗാനഗന്ധര്‍വന്‍ തുടങ്ങി ഒട്ടുമിക്ക ചിത്രങ്ങളിലും മമ്മൂട്ടിയോടൊപ്പം സഹനടനായി അഭിനയിച്ചിട്ടുണ്ട് സുരേഷ് കൃഷ്ണ. രാക്ഷസരാജാവിലെ വില്ലന്‍ വേഷം എനിക്ക് ലഭിച്ച വലിയ ബ്രേക്കായിരുന്നു. അന്ന് ഞാന്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതലായും ചെയ്തിരുന്നത്. 


സിനിമയിലെത്തിയതിന് ശേഷമാണ് മമ്മൂക്കയുമായി അടുത്ത് പെരുമാറാന്‍ അവസരങ്ങള്‍ ലഭിച്ചത്. അപ്പോഴൊക്കെ മമ്മൂക്ക എന്നോട് പറയും' ടാ ചുമ്മാ നിന്ന് അടിവാങ്ങാതെ ഒന്ന് മാറ്റിപ്പിടിക്കെന്ന് ' അന്നുമുതല്‍ മമ്മൂക്കയുടെ അടുത്ത് പോയി ഇരിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ടായിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് കൃഷ്ണ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക