അമ്മയെന്ന നന്മ (കവിത: രാജു കാഞ്ഞിരങ്ങാട്)
kazhchapadu
23-Jan-2021
രാജു കാഞ്ഞിരങ്ങാട്
kazhchapadu
23-Jan-2021
രാജു കാഞ്ഞിരങ്ങാട്

ഞാനിന്നേവരെ പ്രഭാതത്തില്‍
അടുക്കളയില്‍ കയറിയിട്ടില്ല
കനലെരിഞ്ഞു കൊണ്ടിരിക്കുന്ന
ഒരടുപ്പുണ്ടെന്റെ വീട്ടില്‍
ഞാനൊരിക്കലും പാചകം
ചെയ്യുകയോ
വിളമ്പി കഴിക്കുകയോ ചെയ്തിട്ടില്ല
പാചകം ചെയ്ത് വിളമ്പിത്തരുന്ന
ഒരക്ഷയപാത്രമുണ്ടെന്റെ വീട്ടില്‍
പൂക്കള്‍ പറിക്കുന്നതല്ലാതെ
വെള്ളം നനച്ചിട്ടില്ല ഞാനിന്നോളം
തൊടിയിലെ ചെടികള്‍ക്ക്
എന്നും വെള്ളം നല്‍കുന്ന ഒരു കിണറു-
ണ്ടെന്റെ വീട്ടില്‍
രാവിലെയെത്ര മണിക്കുണരണമെന്ന്
ഇന്നോളം സമയം നോക്കിയിട്ടില്ല
എന്നും കൃത്യസമയത്ത് വിളിച്ചുണര്‍ത്തുന്ന
ഒരു നാഴികമണിയുണ്ടെന്റെ വീട്ടില്‍
വീടെങ്ങനെ കഴിയുന്നുവെന്നോ
വൃത്തിയാക്കുന്നുവെന്നോ ഇന്നോളം
ശ്രദ്ധിച്ചിട്ടില്ല
വീടിനെ മുതുകിലേറ്റിക്കൊണ്ടു നടക്കുന്ന
ഒരുവീടുണ്ടെന്റെ വീട്ടില്‍
പുസ്തകങ്ങളിത്രയേറെ വായിച്ചിട്ടും
ജീവിതമെന്തെന്നറിഞ്ഞിട്ടില്ല ഞാന്‍
എല്ലാമെഴുതിവെച്ച ഒരു ജീവിത
പാഠപുസ്തകമുണ്ടെന്റെ വീട്ടില്‍
അമ്മയെന്ന മഹാസാഗരത്തിനല്ലാതെ
നന്മയുടെനൂറായിരം കൈകളാല്‍, -
കണ്‍കളാല്‍
ചേര്‍ത്തുനിര്‍ത്താന്‍ കഴിയില്ലകുടും-
ബത്തെ
ആവിശുദ്ധ ഗ്രന്ഥം മടക്കിയാല്‍
വീടൊരുവീടേയല്ലാതാകും
നന്മയുടെ നല്‍വിളക്ക് പൊലിഞ്ഞാല്‍
ഞാനെന്ന സത്യം വെറും നിഴല്‍

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments