Image

ഡിവൈഎഫ്‌ഐക്കാരെ അറസ്റ്റ് ചെയ്ത ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റി

Published on 24 January, 2021
ഡിവൈഎഫ്‌ഐക്കാരെ അറസ്റ്റ് ചെയ്ത ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റി
കോഴിക്കോട്: നവവത്സരാഘോഷത്തിനിടയില്‍ പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ചോമ്പാല്‍ എസ്‌ഐ പി.വി. പ്രശോഭിന് സ്ഥലംമാറ്റം. പ്രവര്‍ത്തകരെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്നും കാക്കിയില്ലാതെ തെരുവില്‍ ഇറങ്ങിയാല്‍ ചവിട്ടിക്കൂട്ടും എന്നും സിപിഎം ഏരിയ കമ്മിറ്റി അംഗം പൊതുവേദിയില്‍ പ്രസംഗിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ്.

കണ്ണൂര്‍ സ്വദേശിയായ പ്രശോഭിനെ പെരുവണ്ണാമൂഴി സ്റ്റേഷനിലേക്കാണ് മാറ്റിയത്. മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ നിന്ന് ഇദ്ദേഹം ചോമ്പാലില്‍ ചാര്‍ജെടുത്തിട്ട് 6 മാസത്തോളമായി. അറസ്റ്റിനു നേതൃത്വം നല്‍കിയ പ്രശോഭിനു നേരെ സിപിഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നു.

എഇഒ ഓഫിസിനടുത്ത് നടന്ന പുതുവത്സരാഘോഷം മദ്യപിച്ച് ബഹളമായെന്ന പരാതിയെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറയുന്നു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. എന്നാല്‍ ഇവര്‍ നിരപരാധികളാണെന്നും പൊലീസ് കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്നും സിപിഎം ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക