Image

ഹാന്‍ഡ് സാനിട്ടൈസര്‍ കുട്ടികളുടെ കണ്ണിന് പ്രശ്നമുണ്ടാക്കുന്നുവെന്ന് പഠനം

Published on 24 January, 2021
ഹാന്‍ഡ് സാനിട്ടൈസര്‍ കുട്ടികളുടെ കണ്ണിന് പ്രശ്നമുണ്ടാക്കുന്നുവെന്ന് പഠനം
ഹാന്‍ഡ് സാനിട്ടൈസറിന്റെ ഉപയോഗം കുട്ടികളില്‍ കണ്ണുകള്‍ക്ക് കേടുണ്ടാക്കുമെന്നാണ് പഠനങ്ങള്‍. JAMA ഒഫ്താല്‍മോളജി ജേണലില്‍ വന്ന പഠനം പറയുന്നത്  സാനിട്ടൈസറിലെ രാസവസ്തുക്കള്‍ കുട്ടികളുടെ കണ്ണിന് പ്രശ്നമുണ്ടാക്കുന്നു എന്നാണ്. ജനുവരി 21 നാണ് പഠനം പുറത്തു വന്നത്.

സാനിട്ടൈസര്‍ ഉപയോഗിച്ചതിനു ശേഷം മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികള്‍ കൈകള്‍ കണ്ണിലേക്ക് വെക്കുന്നു എന്നത് തന്നെയാണ് ഇതിനു കാരണം. കോവിഡ് മഹാമാരിക്ക് ശേഷം കുട്ടികളില്‍ കണ്ണുമായി ബന്ധപ്പെട്ട അസുഖങ്ങളും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഫ്രഞ്ച് പോയിസണ്‍ കണ്‍ട്രോള്‍ സെന്ററിലെ ഗവേഷകരുടെ കണ്ടെത്തലില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 24 വരെ സാനിട്ടൈസറിലെ രാസവസ്തുക്കള്‍ കുട്ടികളുടെ കണ്ണിലുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങള്‍ ഏഴ് മടങ്ങ് കൂടിയതായി പറയുന്നു. 

2019 ല്‍ സാനിട്ടൈസര്‍ കണ്ണിലുണ്ടാക്കിയ പ്രശ്നം മൂലം കൈക്കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വാര്‍ത്തയായിരുന്നു. 2020 ഫ്രാന്‍സില്‍ പതിനാറു കുട്ടികളാണ് സാനിട്ടൈസര്‍ കണ്ണില്‍ ആയി ആശുപത്രിയില്‍ പ്രവേശിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക