Image

ദേവ് ജഗദീശന് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ആക്ടിങ് അധ്യക്ഷ പദവി

പി.പി.ചെറിയാൻ Published on 25 January, 2021
ദേവ് ജഗദീശന് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ആക്ടിങ് അധ്യക്ഷ പദവി
വാഷിങ്ടൻ ഡി സി ∙ ബൈഡൻ കമല ഹാരിസ് ടീം മറ്റൊരു ഇന്ത്യൻ അമേരിക്കൻ വംശജനുകൂടി ഉന്നത സ്ഥാനത്തു നിയമനം നൽകി. യുഎസ് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാ‍ൻസ് കോർപറേഷൻ ആക്ടിങ് അധ്യക്ഷനായി ദേവ് ജഗദീശനെ ബൈഡൻ നിയമിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്റർനാഷനൽ  ട്രെയ്ഡ് ആൻഡ് ഡവലപ്മെന്റ് ഇൻസ്ട്രിയൽ ഡപ്യൂട്ടി ജനറൽ കോൺസൽലായി രണ്ടു ദശാബ്ദകാലത്തെ പ്രവർത്തന പരിചയമാണ് പുതിയ തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള അവസരം ഒരുക്കിയത്.
യുഎസ് ട്രെയ്ഡ് കമ്മീഷനിൽ നാലുവർഷവും, യുഎസ് ആർമി ജഡ്ജ് അഡ്വക്കേറ്റ് ജനറൽ കോർപറേഷനിലും ദേവ് പ്രവർത്തിച്ചിരുന്നു. കാത്തലിക്ക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ നിന്നും ഫിനാൻഷ്യൽ മാനേജ്മെന്റിൽ ബിരുദവും, കൊളംമ്പസ് ലോ സ്കൂളിൽ നിന്നും നിയമ ബിരുദവും ദേവ് നേടിയിട്ടുണ്ട്. ഡേവിഡ് ബോച്‌ലറിന്റെ സ്ഥാനത്താണ് ദേവിന്റെ നിയമനം.
ബൈഡൻ ഭരണത്തിൽ നാമനിർദേശം ചെയ്യപ്പെട്ട ഭൂരിപക്ഷം വകുപ്പു മേധാവികളുടെയും നിയമനം സെനറ്റ് അംഗീകരിക്കേണ്ടതായിട്ടുണ്ട്.  ഇതുവരെ രണ്ട് കാബിനറ്റ് അംഗങ്ങൾക്കു മാത്രമേ കാബിനറ്റിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക