കുമ്പസാരം ( കവിത: ജി. രമണി അമ്മാൾ )
SAHITHYAM
25-Jan-2021
SAHITHYAM
25-Jan-2021
മൗനമായിരുന്നു ഭൂഷണം,
വാചാലനായി..
ഒച്ചയൊട്ടുയരേണ്ടിടത്തു
മൗനിയുമായി..
വിശ്വാസിയല്ലായിരുന്നു.
ധാരമുറിയാതെ
ഒഴുക്കിയ വാക്കുകൾ,
വ്യർത്ഥപ്രവചനങ്ങളെ
വിശ്വസിപ്പിക്കലായിരുന്നു..
മുക്കിനും മൂലയിലും
തൊളളതുറന്നലറിയതു
പ്രാർത്ഥനകളല്ലായിരുന്നു,
അർത്ഥമറിയാ വാക്കുകൾ
ആയുസ്സില്ലാ കുമിളകൾ,
വെകിളികളായിരുന്നു..
കൂകിവിളിച്ചാർത്തതും,
തുളളിയുറഞ്ഞാടിയതും
വാക്കുകളുടെ പെരും
ഭൂതങ്ങളായിരുന്നു...
ഏറ്റുചൊല്ലിയവർ,
ഏറാൻമൂളികളെങ്കിലും
പാവങ്ങളവർ കറകളഞ്ഞ
വിശ്വാസികളായിരുന്നു.
ഞാനാരായിരുന്നെന്നു-
മെന്തായിരുന്നെന്നും
ചിന്തിക്കവേ കാതിൽ നുണകളിരമ്പുന്നു..
മരണശയ്യയുണർന്നേറ്റ
തിരിച്ചറിവുകളാവുന്നു...
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments