Image

ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്ബനിയായി ടിസിഎസ്

Published on 25 January, 2021
ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്ബനിയായി ടിസിഎസ്

ആഗോള തലത്തില്‍ ഏറ്റവും മൂല്യമുള്ള ഐടി കമ്ബനിയായി ടിസിഎസ് രംഗത്ത് . തിങ്കളാഴ്ച കമ്ബനിയുടെ വിപണിമൂല്യം 169.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു . ഇതേ തുടര്‍ന്ന് അക്‌സഞ്ചറിനെ പിന്നിലാക്കിയാണ് ടിസിഎസ് ഈ നേട്ടം സ്വന്തമാക്കിയത്.


രാജ്യത്തെ ഏറ്റവുംവലിയ സോഫ്റ്റ് വെയര്‍ കയറ്റുമതിക്കാരാണ് ടിസിഎസ്. ഡിസംബറില്‍ 8,701 കോടി രൂപയായിരുന്നു കമ്ബനിയുടെ അറ്റാദായം.


2020 ഏപ്രിലില്‍ മൂല്യം 100 ബില്യണ്‍ കടന്നതോടെയാണ് ടിസിഎസിന്റെ കുതിപ്പ് ആരംഭിച്ചത് . 3,317 രൂപ നിലവാരത്തിലാണ് ടിസിഎസിന്റെ ഓഹരി വില. കഴിഞ്ഞദിവസം 3,303 ലാണ് ക്ലോസ് ചെയ്തത്. 2018ല്‍ ഐബിഎമ്മായിരുന്നു മുന്നിട്ട് നിന്നത് .


രാജ്യത്തെ മുന്‍നിരയിലുള്ള പത്ത് കമ്ബനികളുടെ വിപണിമൂല്യത്തില്‍ കഴിഞ്ഞയാഴ്ചമാത്രം 1,15,758,.53 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്ബനികളാണ് മികച്ചനേട്ടമുണ്ടാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക