Image

മോഡേണ വാക്​സിന്‍ 94 ശതമാനം ഫലപ്രദമെന്ന് ; വാക്​സിന്‍ ഇന്ത്യയിലെത്തിക്കാന്‍ നീക്കമിട്ട് ടാറ്റ

Published on 25 January, 2021
മോഡേണ വാക്​സിന്‍ 94 ശതമാനം ഫലപ്രദമെന്ന് ; വാക്​സിന്‍ ഇന്ത്യയിലെത്തിക്കാന്‍ നീക്കമിട്ട് ടാറ്റ

ന്യൂഡല്‍ഹി: മോഡേണയുടെ കോവിഡ്​ പ്രതിരോധ വാക്​സിന്‍ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതിയിട്ട് ടാറ്റ ഗ്രൂപ്പ്​. ടാറ്റയുടെ ആരോഗ്യ വിഭാഗം വാക്​സിനെത്തിക്കാനുള്ള നീക്കം​ തുടങ്ങിയെന്ന്​ പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്യുന്നു.


ടാറ്റ മെഡിക്കല്‍ ആന്‍ഡ്​ ഡയഗ്​നോസിസും കൗണ്‍സില്‍ ഓഫ്​ സയന്‍റിഫിക്​ ഇന്‍ഡസ്​​ട്രിയല്‍ റിസേര്‍ച്ചും ചേര്‍ന്ന്​ മോഡേണ വാക്​സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതേസമയം, മോഡേണയും ടാറ്റയും വാര്‍ത്തയോട്​ പ്രതികരിച്ചിട്ടില്ല.


സാധാരണ റഫ്രിജറേറ്റര്‍ താപനിലയില്‍ തന്നെ മോഡേണ വാക്​സിനും സൂക്ഷിക്കാമെന്നതാണ് പ്രത്യേകത . ഫൈസറിനെ പോലെ മൈനസ്​ 70 ഡിഗ്രി സെല്‍ഷ്യസ്​ താപനില മോഡേണക്ക്​ ആവശ്യമില്ല. അതുകൊണ്ട്​ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക്​ ഏറ്റവും അനുയോജ്യമായ വാക്​സിനാണ്​ മോഡേണ​.


അതെ സമയം പരീക്ഷണങ്ങളില്‍ മോഡേണ വാക്​സിന്‍ 94 ശതമാനം ഫലപ്രദമാണെന്ന്​ കണ്ടെത്തിയിരുന്നു. യു.എസ്​.എ ഡിസംബറിലും യുറോപ്യന്‍ യൂണിയന്‍ ജനുവരിയിലും വാക്​സിന്​ അംഗീകാരം നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക