Image

കൊറോണ വകഭേദം 30 ശതമാനം കൂടുതല്‍ മാരകമെന്ന്

Published on 26 January, 2021
കൊറോണ വകഭേദം 30 ശതമാനം കൂടുതല്‍ മാരകമെന്ന്
ലണ്ടന്‍: ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ കൊറോണ വകഭേദം 30 ശതമാനം കൂടുതല്‍ മാരകമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. എന്നാല്‍, ഫൈസറി!െന്‍റയും ഓക്‌സ്ഫഡിന്‍െറയും കോവിഡ് വാക്‌സിനുകള്‍ ഇതിനു ഫലപ്രദമാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ കെന്‍റിലാണ് കൊറോണ വൈറസി!െന്‍റ വകഭേദം കണ്ടെത്തിയത്.

ബ്രിട്ടനിലും അയര്‍ലന്‍ഡിലും ഇപ്പോള്‍ കോവിഡ് പോസിറ്റിവാകുന്നവരില്‍ ഭൂരിഭാഗം പേരിലും പുതിയ വൈറസാണ് കാണുന്നത്. 50 രാജ്യങ്ങളിലേക്ക് ഇതു പടര്‍ന്നിട്ടുണ്ട്. ഈ വൈറസ് ബാധിച്ചവരില്‍ മരണനിരക്ക് മുമ്പുണ്ടായിരുന്നതിനെക്കാള്‍ 30 ശതമാനം കൂടുതലാണെന്ന് ബ്രിട്ടീഷ് മുഖ്യശാസ്ത്രഉപദേശകന്‍ പാട്രിക് വാലന്‍സ് പറഞ്ഞു.

അതേസമയം, വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രതിരോധശേഷി കൈവരിക്കാന്‍ 20 ദിവസം വേണ്ടിവരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രഫ. ജൊനാഥന്‍ വാന്‍ടം അറിയിച്ചു. ഈ സമയത്ത് വാക്‌സിന്‍ സ്വീകരിച്ചവരില്‍നിന്നുതന്നെ രോഗം പകരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക