Image

ചെങ്കോട്ടയിലേക്ക് ട്രാക്ടറുകള്‍ ഓടിച്ച്‌ ആയിരക്കണക്കിന് കര്‍ഷകര്‍; ചെങ്കോട്ടയില്‍ കര്‍ഷക പതാകകളുയര്‍ത്തി

Published on 26 January, 2021
ചെങ്കോട്ടയിലേക്ക് ട്രാക്ടറുകള്‍ ഓടിച്ച്‌ ആയിരക്കണക്കിന് കര്‍ഷകര്‍; ചെങ്കോട്ടയില്‍ കര്‍ഷക പതാകകളുയര്‍ത്തി

ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയുടെ ഭാഗമായി ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടറുകളുമായി ചെങ്കോട്ടയ്ക്ക് മുന്നിലുള്ള രാം ലീല മൈതാനിയിലേയ്ക്കിരച്ചുകയറി. 


ചെങ്കോട്ടയുടെ മുകളില്‍ കയറിയ കര്‍ഷകര്‍ അവിടെ ഉയരമുള്ള കൊടിമരങ്ങളില്‍ കര്‍ഷകസംഘടനകളുടെ പതാകകള്‍ ഉയര്‍ത്തി. 


സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ട ഏതാണ്ട് പൂര്‍ണ്ണമായും കര്‍ഷകരുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ചെങ്കോട്ടയുടെ എല്ലാ മിനാരങ്ങളിലും കര്‍ഷകപതാകകള്‍ ദൃശ്യമാണ്.


പൊലീസ് അതിക്രമത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഐടിഒയിലാണ് ഝാര്‍ഖണ്ഡ് സ്വദേശിയായ നവനീത് സിങ് ആണ് കൊല്ലപ്പെട്ടത്. 


ഇദ്ദേഹത്തെ പൊലീസ് വെടിവെച്ച്‌ കൊന്നതാണെന്ന് രാവിലെ കര്‍ഷകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് തലസ്ഥാനനഗരിയില്‍ പ്രവേശിച്ചതുമുതല്‍ അവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.


അതേസമയം നിശ്ചിത റൂട്ടുകള്‍ ലംഘിച്ച്‌ അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ മാര്‍ച്ച്‌ നടത്തിയതിന് സമരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഡല്‍ഹി പൊലീസിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക