Image

പൊലീസ് ധാരണകള്‍ ലംഘിച്ചുവെന്ന് കര്‍ഷക നേതാക്കള്‍; റാലിക്ക് എതിരെ പൊലീസ് സുപ്രിം കോടതിയിലേക്ക്

Published on 26 January, 2021
പൊലീസ് ധാരണകള്‍ ലംഘിച്ചുവെന്ന് കര്‍ഷക നേതാക്കള്‍; റാലിക്ക് എതിരെ പൊലീസ് സുപ്രിം കോടതിയിലേക്ക്

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ പൊലീസ് ധാരണകള്‍ ലംഘിച്ചുവെന്ന് കര്‍ഷക നേതാക്കള്‍. എട്ട് മണിക്ക് ബാരിക്കേഡ് തുറന്ന് നല്‍കിയില്ല. അനുവദിച്ച സഞ്ചാര പാതകള്‍ അടച്ചുവച്ചു. ഐടിഒയിലെത്തി മടങ്ങാനായിരുന്നു പദ്ധതി. ഒരു വിഭാഗം അത് ലംഘിച്ചു.


കര്‍ഷക റാലി രാം ലീല മൈതാനത്തേക്ക് നീങ്ങുകയാണ്. നഗരം സമരഭൂമിയാക്കാനാണ് കര്‍ഷകരുടെ നീക്കം.

അതേസമയം കര്‍ഷക റാലിക്ക് എതിരെ ഡല്‍ഹി പൊലീസ് സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. 


സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടും. പൊതുമുതല്‍ നശിപ്പിച്ചതിനടക്കം കര്‍ഷകര്‍ക്ക് എതിരെ കേസെടുക്കും. കര്‍ഷകര്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം.


കര്‍ഷകരും പൊലീസുമായുള്ള സംഘര്‍ഷത്തില്‍ ഐടിഒയില്‍ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിംഗ് ആണ് മരിച്ചത്. പൊലീസിന്റെ വെടിയേറ്റാണ് നവനീത് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ട്രാക്ടര്‍ കയറിയാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക