Image

കാൾസ്ബാഡ് മേയർ പ്രിയ പട്ടേൽ, സ്റ്റേറ്റ് സെനറ്റ് സീറ്റിലേക്ക് മൽസരിക്കുന്നു

പി.പി.ചെറിയാൻ Published on 26 January, 2021
കാൾസ്ബാഡ് മേയർ പ്രിയ പട്ടേൽ, സ്റ്റേറ്റ് സെനറ്റ് സീറ്റിലേക്ക് മൽസരിക്കുന്നു
കാലിഫോർണിയ : സതേൺ കാലിഫോർണിയായിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ ഡോ. പ്രിയ ബട്ട് പട്ടേൽ കാലിഫോർണിയ 36 th സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ടിലേക്ക് മൽസരിക്കുന്നു. നിലവിലുള്ള റിപ്പബ്ളിക്കൻ സെനറ്റർ പട്രീഷ ബേറ്റ്സ് ഒഴിയുന്ന സ്ഥാനത്തേക്കാണ് പ്രിയ മൽസരിക്കുന്നത്. 2022 - ലാണ് തിരഞ്ഞെടുപ്പ് നടക്കുക.
സാൻഡിയാഗൊ കൗണ്ടിയിലെ കാൾസ്ബാഡ് സിറ്റി കൗൺസിലിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കനും ഏറ്റം പ്രായം കുറഞ്ഞ കൗൺസിലറുമാണ് പ്രിയ പട്ടേൽ. മേയറായും ഇവർ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.
കാലിഫോർണിയായിൽ കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ അതിനെ ശാസ്ത്രീയമായി നേരിട്ട് സോഷ്യൽ ഡിസ്റ്റൻ സിംഗിനും ,മാസ്ക് ധരിക്കുന്നതിനും സിറ്റി പൗരൻമാരെ ബോധവൽക്കരിക്കുന്നതിൽ പ്രിയ വിജയിച്ചിരുന്നു. ഇതിനെ തുടർന്ന് സിറ്റിയിലെ രോഗികളുടെയും മരണത്തിന്റെയും നിരക്ക് വളരെ കുറക്കുവാൻ കഴിഞ്ഞതായി ഇവർ അവകാശപ്പെട്ടു.
കാലിഫോർണിയ യൂണിവേഴിസിറ്റിയിൽ നിന്നും (സാൻഡിയാഗൊ ) പബ്ളിക്ക് ഹെൽത്തിൽ ബിരുദാനന്തര ബിരുദവും ലോമലിന്റാ യൂണിവേഴിസിറ്റിയിൽ നിന്നും പബ്ളിക്ക് ഹെൽത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
കോവിഡ് മഹാമാരി വ്യാപിച്ചപ്പോൾ കാലിഫോർണിയിലെ കുടുംബങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ ഇവർ സമർപ്പിക്കുകയും അധികാരികളെക്കൊണ്ടത് നടപ്പാക്കുന്നതിൽ വിജയിക്കുകയും ചെയ്തിരു ഇവർ തിരഞ്ഞെടുക്കപ്പെട്ടാൽ കാലിഫോർണിയയുടെ ചരിത്രത്തിൽ ആദ്യമായി സ്റ്റേറ്റ് സെനറ്റിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ ആവും പ്രിയ പട്ടേൽ.
കാൾസ്ബാഡ് മേയർ പ്രിയ പട്ടേൽ, സ്റ്റേറ്റ് സെനറ്റ് സീറ്റിലേക്ക് മൽസരിക്കുന്നുകാൾസ്ബാഡ് മേയർ പ്രിയ പട്ടേൽ, സ്റ്റേറ്റ് സെനറ്റ് സീറ്റിലേക്ക് മൽസരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക