ട്ര്ാകടര്‍ റാലിയുമായി ഡല്‍ഹി നഗരത്തിലെ അതീവ സുരക്ഷാ മേഖലകളില്‍ പ്രവേശിച്ച കര്‍ഷകര്‍ ഇതുവരേയും പിരിഞ്ഞു പോയിട്ടില്ല. ചെങ്കോട്ടയില്‍ പലയിടങ്ങളിലായി കര്‍ഷകര്‍ തങ്ങളുടെ പതാകകള്‍ ഉയര്‍ത്തി. ചെങ്കോട്ടയിലും കര്‍ഷകര്‍ തമ്ബടിച്ചിരിക്കുകയാണ്.
നേരത്തെ നിശ്ചയിച്ച പാതയിലൂടെ ട്രാക്ടര്‍ റാലിയുമായി പോയിരുന്ന കര്‍ഷകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിച്ചത്. ബാരിക്കേടുകള്‍ മാറ്റി മുന്നോട്ട് പോയ കര്‍ഷകര്‍ക്കെതിരെ പൊലീസ് ലാത്തി വീശലും ടിയര്‍ ഗ്യാസ് പൊട്ടിക്കലും ആരംഭിച്ചതോടയാണ് സംഘര്‍ഷം കനക്കുന്നത്.
ഇതോടെ പൊലീസിനെതിരെ കര്‍ഷകരും ആക്രമണം അഴിച്ചുവിടുകയായിരുന്നു. നിരവധിയിടങ്ങളില്‍ കര്‍കരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലിസ് വഴി തടഞ്ഞതോടെയാണ് കര്‍ഷകരുടെ ട്രാക്ടര്‍ റാലി നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിലേക്ക് നീങ്ങിയത്. സംഘര്‍ഷം ഡല്‍ഹി പൊലീസിന്റെ കൈകളില്‍ നിക്കാതായതോടെ കേന്ദ്ര സേനയും അര്‍ധ സൈനികരും കര്‍ഷക സമരത്തെ നേരിടാനായി രംഗത്തിറങ്ങി.
പ്രതിഷേധത്തിനിടെ പൊലീസ് നടപടിയില്‍ രണ്ട് കര്‍ഷകര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പിലാണ് ഒരാള്‍ മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു.