Image

ഇമ്പീച്ച്മെന്റ് പ്രമേയം സെനറ്റിൽ ചാപിള്ള ആയേക്കും 

Published on 26 January, 2021
ഇമ്പീച്ച്മെന്റ് പ്രമേയം സെനറ്റിൽ ചാപിള്ള ആയേക്കും 

update: വിചാരണക്ക് അധ്യക്ഷത വഹിച്ച സെനറ്റർ പാട്രിക്ക് ലീഹിയെ, 80, അസ്വസ്ഥതയെത്തുടർന്ന് വൈകിട്ട് ആശുപത്രിയിലാക്കി. സെനറ്റിന്റെ പ്രസിഡന്റ്റ് പ്രൊ ടെംപോർ ആണ് ലീഹി 

വാഷിംഗ്ടൺ, ഡി.സി: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇമ്പീച്ച്മെന്റ് പ്രമേയം സെനറ്റിൽ ചാപിള്ള  ആയി  എന്ന് കരുതാം.  ഡെഡ് ഓൺ അറൈവൽ.

ട്രംപിനെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമെന്ന പ്രമേയത്തെ അനുകൂലിച്ച്  45  റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ട് ചെയ്തു. അഞ്ച് റിപ്പബ്ലിക്കന്മാർ ഡമോക്രാറ്റുകൾക്കൊപ്പം ചേർന്നു  (55-45)

യുട്ടായിൽ നിന്നുള്ള സെനറ്റർ മിറ്റ് റോംനി, അലാസ്‌കയിൽ നിന്നുള്ള ലിസ മർക്കോസ്‌കി, മെയിനിൽ നിന്നുള്ള സൂസൻ കോളിൻസ്, നെബ്രാസ്കയിൽ നിന്നുള്ള ബെൻ സാസ്, പെൻസിൽവേനിയയിൽ നിന്നുള്ള പാറ്റ്  ടൂമി എന്നിവരാണ് ഡമോക്രാറ്റുകൾക്കൊപ്പം ചേർന്നത്.

സെനറ്റർ റാൻഡ് പോൾ  ആണ് വോട്ടെടുപ്പ് വേണമെന്ന് ശഠിച്ചത്. ആടി നിന്നിരുന്ന  മൈനോറിറ്റി ലീഡർ മിച്ച് മക്കോണലും റാൻഡ് പോളിന്റെ പ്രമേയത്തെ അനുകൂലിച്ചതും ശ്രദ്ധേയമായി.

ഇമ്പീച്ച് ചയ്യണമെങ്കിൽ സെനറ്റിൽ മുന്നിൽ രണ്ട് ഭൂരിപക്ഷം വേണം. അതായത് 17  റിപ്പബ്ലിക്കന്മാർ കൂടി ഡമോക്രാറ്റുകൾക്കൊപ്പം ചേരണം. അതുണ്ടാവില്ലെന്നു ഈ വോട്ടെടുപ്പ് വ്യക്തമാക്കി.

നൂറു സെനറ്റർമാരും ഇമ്പീച്ച്മെന്റ് വിചാരണയിൽ ജുറർമാരായി സത്യപ്രതിഞ്ജ ചെയ്തിരുന്നു. അധ്യക്ഷൻ വെർമോണ്ടിൽ നിന്നുള്ള ഡെമോക്രാറ്റിക്ക് സെനറ്റർ പാട്രിക്ക് ലേഹി ആണ്. ട്രംപ് ഇപ്പോൾ സ്വകാര്യ പൗരനായതിനാൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജോൺ ജി. റോബർട്ട്സ്  വന്നില്ല. വൈസ് പ്രസിഡന്റ് കമലാ ഹാരിസും വിട്ടു നിന്നു.

സ്വകാര്യ പൗരനെ ഇമ്പീച്ച് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു റാൻഡ് പോൽ ശക്തമായി വാദിച്ചു.

ഹൌസിൽ   ഇമ്പീച്ച്മെന്റ് പ്രമേയത്തെ 10 റിപ്പബ്ലിക്കൻ അംഗങ്ങൾ അനുകൂലിച്ചിരുന്നു  (232-197) 

Join WhatsApp News
ചാപിള്ള ചേട്ടന്‍ 2021-01-26 23:54:51
ചാപിള്ള ഇത് കേട്ട് KHNA ചൂടാവരുത്, ഇത് വേറെ പിള്ളയാണ്, അരകല്ലിൻറ്റെ പിള്ള പോലൊരു പിള്ള. IMPEACHMENT ട്രമ്പിൻറ്റെ കഴുത്തിൽ കെട്ടിയ ചാപിള്ള തന്നെ. ചീഞ്ഞു നാറും. എന്ഷിയന്റ്റെ മാരിനരുടെ കഴുത്തില്‍ തൂക്കിയ ചത്ത കടല്‍ കാക്ക പോലെ
Dheepthi Mohan 2021-01-27 00:32:31
*Are the GOP Senators who are refusing to convict Trump traitors to our nation or traitors to humanity?.1-If you think Osama bin Laden was responsible for 9/11, you should have no problem recognizing that Trump was responsible for 1/6. 3-According to Johns Hopkins University's tally of cases in the United States, there have been at least 25,424,174 cases of coronavirus in the U.S.; at least 424,690 people have died in the U.S. from Covid-19. So far today, JHU has reported 127,115 new cases & 3,561 new deaths. 4-Canadian lawmakers vote to label Proud Boys a terrorist organization .
ഡിങ്കൻ 2021-01-27 02:18:41
അങ്ങനെ മല പോലെ വന്നത് എലി പോലെ പോയി, ട്രംപിനെതിരെ ഉള്ള എല്ലാ അയുധങ്ങളുടേയും ഗതി ഇതുതന്നെയാണല്ലോ എൻറെ മേൽപത്തൂർ നാഥാ. ട്രംപ് അമേരിക്കയുടെ രക്ഷകൻ, ശത്രുക്കളുടെ പേടിസ്വപ്നം.
സാധാരണക്കാരൻ 2021-01-27 02:21:03
പണ്ടൊക്കെ ദൈവം പിന്നെ പിന്നെ, ഇപ്പോൾ ദൈവം സ്പോട്ടിൽ കാണിച്ചുകൊടുക്കും
വക്കീൽ വറുഗീസ് 2021-01-27 04:22:29
ഒരു രാജ്യത്തിന്റെ നാശം പുറത്തു നിന്നല്ല അകത്തു നിന്ന് തന്നെ ആയിരിക്കും എന്ന അബ്രഹാം ലിങ്കന്റെ വാക്കുകൾ റിപ്പബ്ലിക്കൻ പാർട്ടിയെ സമബന്ധിച്ചെടത്തോളം സത്യം ആയി തീരുകയാണ് . ആരിസോണയിലും ഒറിഗണിലും അതിന് തുടക്കം കുറിച്ച് കഴിഞ്ഞു. റിട്രമ്പളിക്കൻ പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയുമായി അത് തിരിയുകയാണ് . ട്രംപിനെ സപ്പോർട്ട് ചെയ്യുന്ന വിദ്യഭ്യാസമില്ലാത്തരും അല്പം വ്യവാരമുള്ളവർ സപ്പോർട്ട് ചെയ്യുന്ന റിപ്പബ്ളിക്കൻ പാർട്ടിയുമായി. ഇന്ന് സെനറ്റ് ഫ്ലോറിൽ നടന്നത് പ്രൊസീഡറൽ വോട്ടാണ് . അതായത് സെനറ്റിൽ ട്രയൽ വേണമോ വേണ്ടയോ എന്നതിനെ ചൊല്ലിയാണ്. വേണമെന്നു അഞ്ച് റിപ്പബ്ലിക്കൻ സെൻറ്ററിൻമാർ ഡെമോക്രാറ്റസിനോട് ചേർന്ന് വോട്ടു ചെയ്‌തു. ഇനി ട്രയൽ കഴിയുമ്പോൾ ഒരു പക്ഷെ കൂടുതൽ സെനറ്ററിൻമാർ ചേരാൻ സാദ്ധ്യതയുണ്ട് . എന്തായാലും ഇതെല്ലം റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉള്ളിൽ നടക്കുന്ന തകർച്ചയുടെ ലക്ഷണങ്ങളാണ്. അതുകൊണ്ട് ചാപിള്ളയായി എന്നൊക്കെ വിവരക്കേട് എഴുതിവിടുമ്പോൾ നിങ്ങൾ ഉറക്കെ വിളിച്ചു പറയുന്നത് ' ഞാൻ വിർമില്ലാത്ത റിട്രമ്പളിക്കനാണെ' എന്നാണ് . അതുകൊണ്ട് എന്തിനാണ് പല്ലിട കുത്തി മണപ്പിക്കുന്നത് വിവരദോഷി ? അഥവാ ട്രയലിൽ ട്രമ്പ് കുറ്റ വിമുക്ത്താനായാലും, പതിനാലാം അമൻറ്മെൻറ് അനുസരിച്ച് . ട്രമ്പിനെ ഭാവിയിൽ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരികാത്തിരിക്ക തക്ക വിധത്തിൽ അയോഗ്യത കല്പിക്കാം . അതിന് കേവല ഭൂരിപക്ഷം മതി . വൈസ് പ്രസിഡന്റ് ഹാരിസിന്റ് വോട്ടോടു കൂടി ഡെമോക്രാടിക്ക് പാർട്ടിക്ക് അത് ചെയ്യാൻ കഴിയും. ട്രംപ് ഓഫീസിൽ ഇല്ലാത്തതുകൊണ്ട് , ഭരണഘടനാപരമായി ഇമ്പീച്ചു ചെയ്യാൻ പാടില്ല എന്നതായിരുന്നു റാൻഡ് പോളിന്റെ വാദം . എന്നാൽ ചക്ക് ഷൂമർ പറയുന്നത് , ട്രംപിനെ സെനറ്റിൽ വിസ്തരിക്കാം എന്നാണ് .ഉദാഹരണമായി അദ്ദേഹം എടുത്തു കാണിക്കുന്നത് വില്യം ബെൽക് ന്യാപ്പ് കേസാണ്. " Scholar Frank O. Bowman also pointed out another precedent: the 1876 impeachment trial of William Belknap, who served as Secretary of War for President Ulysses S. Grant. Belknap faced allegations of receiving kickbacks, and he resigned moments before the House approved articles of impeachment. The House charged Belknap with “basely prostituting his high office to his lust for private gain.” At Belknap’s trial, the Senate passed a motion in a 37 to 29 vote that “William W. Belknap, the respondent, is amenable to trial by impeachment for acts done as Secretary of War, notwithstanding his resignation of said office before he was impeached.” The Senate later acquitted Belknap on all charges, lacking a two-thirds majority to convict. കൂടാതെ താഴെ പറയുന്ന കേസുകളും ഉദാഹരണമായി എടുക്കാവുന്നതാണ്. A third precedent is the case of federal judge West Hughes Humphries. Humphries left the federal bench in Tennessee to join the Confederacy as a judge without resigning his federal commission. In January 1862, House member John Bingham led the investigating committee, which charged Humphries with high crimes and misdemeanors. The Senate found Humphries guilty on seven charges in June 1862, and in a separate vote, a unanimous Senate disqualified Humphries from holding federal office again.' സെനറ്റിൽ ട്രമ്പ് വിസ്തരിക്കപ്പെടുമ്പോൾ, അയാളുടെ പേര് കളങ്കപ്പെടുകയും അയാളെ നേതാവാക്കി 2022 ലെ മിഡ് ടെം ജയിക്കാം എന്ന് വിചാരിക്കുന്നവർ ചിലപ്പോൾ പരാജയപ്പെടാൻ സാധ്യതയുണ്ട്. മിച്ച് മാക്കാൾ രഹസ്യമായി പ്രാർത്ഥിക്കുന്നത് ട്രംപ് എങ്ങനെയെങ്കിലും തട്ടകത്തിൽ നിന്നും അപ്രത്യക്ഷവുമായാൽ മതിയെന്നാണ് . റിപ്പബ്ലിക്കൻ പാർട്ടിയിലെ പിളർപ്പും ട്രംപിന്റെ വിവർകെട്ട അണികളുംകൂടി പാർട്ടിയെ കുട്ടിചോറാക്കുമെന്നുള്ളതിന് സംശയമില്ല . ഇത് കൂടാതെ ക്യൂആനോനും, ഗൂഢാലോചന സംഘവും എല്ലാംകൂടി റിപ്പബ്ലിക്കൻ പാർട്ടിയെ കുട്ടിച്ചോറാക്കാൻ സാധ്യതയുള്ളപ്പോൾ, വെറുതെ ചാപിള്ള എന്ന് വിളിച്ചു പറയുന്നത് , എവിടെയോ ഒരു ഓലിയാൻ കേട്ട് കൂവുന്ന കുറുക്കനെപ്പോലെയാണ് വിവരദോഷി . പിന്നെ , പശുവും ചത്തു മോരിലെ പുളിയുമ്പോയി. ഇനി എന്തിനാണ് ഈ ട്രംപ് മാലിന്യം ചില മലയാളികൾ തലയിൽ വച്ച് നടക്കുന്നതെന്ന് മനസിലാകുന്നില്ല. അല്ല പന്നിയെ പിടിച്ചു മെത്തയിൽ കിടത്താം പറ്റുമോ . അതിന് ആ ചേറിൽ അങ്ങനെ കുത്തി മറിയണം. എന്ത് ചെയ്യാം. ട്രപിന് ട്വീറ്റർ ഇല്ല , ഫേസ്ബുക്കില്ല, യൂട്യൂബില്ല . ഇതൊന്നും ഇല്ലാതെ അയാൾ ഭ്രാന്തനായി കാണും . ഒരു ദിവസം മാറ ലാഗോയിൽ നിന്ന് തുണിയെല്ലാം പറിച്ചുകളഞ്ഞിട്ട് അട്ടഹസിച്ചു പുറത്തു ചാടുമെന്നാ തോന്നുന്നെ . എല്ലാ റിട്രമ്പളിക്കനും വീട്ടിൽ പോയി കിടന്ന് ഉറങ്ങാൻ നോക്ക് . അതികം വാ തുറന്നാൽ അപകടമാണ് . എഫ് ബി ഐ തൂത്ത് വാരിക്കൊണ്ടിരിക്കുകയാണ് സൂക്ഷിക്കണം . തലയിൽ ഒരു മുണ്ടിട്ട് , സേവിയർ പാലത്തിങ്കൽ നടക്കുന്നത് പോലെ നടന്നാൽ അത് നല്ലത്
Haneefa Ansari 2021-01-27 12:07:04
Mike Pence has received threats to his life from trumpers. On Monday, Rudy Giuliani called a $1.3bn lawsuit brought against him by Dominion Voting Systems “another act of intimidation by the hate-filled left wing to wipe out and censor the exercise of free speech”. But Giuliani has himself previously threatened to censor the exercise of free speech with legal action. Malayalee guys collecting for bail money. US Marine Corps veteran Michael J. Foy was arrested on January 21 in connection with the Capitol riots on January 6. Federal prosecutors wrote in a memo calling for pre-trial detention that he assaulted police officers with a hockey stick and a sharpened pole before rallying a mob to break into the Capitol through broken windows.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക