തമിഴ്നാട്ടില്‍ യുവതിയേയും മകനെയും കൊലപ്പെടുത്തി വന്‍ കവര്‍ച്ച
VARTHA
27-Jan-2021
VARTHA
27-Jan-2021

ചെന്നൈ: തമിഴ്നാട് സിര്‍ക്കഴിയില്‍ ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനെയും കൊലപ്പെടുത്തി വന്‍ കവര്‍ച്ച. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കവര്‍ച്ചക്കാരില്‍ ഒരാളും കൊല്ലപ്പെട്ടു. ജ്വല്ലറി ഉടമ ധന്‍രാജിന്റെ ഭാര്യ ആശ (45), മകന് അഖില്‍ (28) എന്നിവരാണ് മരിച്ചത്.
ഇവരുടെ വീട്ടില്‍നിന്ന് 17 കിലോ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ധന്‍രാജിനും അഖിലിന്റെ ഭാര്യ നികിലയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇരുവരേയും സിര്ക്കഴിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ ആറോടെയാണ് രാജസ്ഥാന്‍കാരായ കവര്‍ച്ചക്കാര്‍ ധന്‍രാജിന്റെ വീട്ടില്‍ കടക്കുന്നത്. വീട്ടിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം സ്വര്‍ണം കവര്‍ന്ന് കടന്നുകളയുകയായിരുന്നു.
കവര്‍ച്ചക്കാര്‍ ഇരുക്കൂര്‍ ഗ്രാമത്തിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടം വളഞ്ഞു. കവര്‍ച്ചക്കാരില്‍ മണിബാല്‍, മനീഷ്, രമേഷ് പ്രകാശ് എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരെ പോലീസ് പിടികൂടി.
എന്നാല്‍ കവര്‍ച്ചക്കാരില്‍ ഒരാളായ കര്ണരാം ഇവിടെനിന്നും കടന്നുകളഞ്ഞിരുന്നു. പിടികൂടിയ മൂന്നുപേരുമായി പോലീസ് സ്വര്‍ണം ഒളിപ്പിച്ച സ്ഥലത്തെത്തി. ഇവിടെവച്ച് പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ മണിബാല്‍ ശ്രമിച്ചു.

പോലീസ് വെടിവയ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടു. കൊള്ളക്കാരില്‍നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണവും രണ്ട് തോക്കുകളും പോലീസ് കണ്ടെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments