Image

സ്മരണകളിൽ നിറയുന്നു ഗാന്ധിജി (കവിത: രേഖാ ഷാജി)

Published on 01 February, 2021
സ്മരണകളിൽ നിറയുന്നു ഗാന്ധിജി (കവിത: രേഖാ ഷാജി)
മതേതര ഇന്ത്യയ്ക്ക്
ചുക്കാൻ പിടിച്ച ഗാന്ധിജി.
ലാളിത്യത്തിൻ ഖദർ  നൂ ലിഴകളിൽ
ജീവിതഗാഥ
രചിച്ചൊരു ഗാന്ധിജി.
ഭാരത  സൗന്ദര്യം
ഗ്രാമങ്ങളിൽ ദർശിച്ച
ഗാന്ധിജി.
സൗമ്യ വദനനാ യി
സത്യത്തിൻ  സതീർ
ഥ്യ നായി
സ്വാതന്ത്ര്യത്തി ൻ
സ്നേഹാമൃതം
നമുക്കായി
നിവേദിച്ച ഗാന്ധിജി.
ശാന്തീവനത്തിലും
സബർമതീ  തീരത്തും
ശാന്തി ഗീതം
പകർന്നൊരു  ഗാന്ധിജി.
സ്വജീവിതത്തിനാൽ
സന്ദേശ  കാവ്യ മെഴുതിയ  ഗാന്ധിജി.
എന്നുമാഗാന്ധിജി
ജ്വലിക്കുന്ന സ്മരണ യായി
നിറയുന്ന  ഭാരതീയ
മനസ്സിൽ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക